വീട്ടമ്മയെ പീഡിപ്പിച്ചതിന് എസ്. ഐയ്ക്കെതിരെ കേസ്

റണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ ബാബു മാത്യുവിനെതിരെ മുളന്തുരുത്തി പൊലീസ് പീഡനത്തിന് കേസെടുത്തു.

ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കി എന്ന മുളന്തുരുത്തി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. എറണാകുളത്തു വച്ചു നടന്ന വാഹന പരിശോധനക്കിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹിതയായ ആ സ്ത്രീയുമായുള്ള സൗഹൃദം വളരെ വേഗം മറ്റുവഴികളിലേയ്ക്കു തിരിഞ്ഞു. ഇരുവരും തമ്മിൽ പിരിയാൻ കഴിയാത്ത അടുപ്പത്തിലായിരുന്നു എന്നു പറയപ്പെടുന്നു. എന്തായാലും ഒരു വർഷത്തോളം നീണ്ട സൗഹൃദത്തിന് അന്ത്യം കുറിച്ചു കൊണ്ട്, സബ് ഇൻസ്പെക്ടർ ബാബു മാത്യു തന്നെ പീഡിപ്പിച്ചുവെന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കു നൽകിയ പരാതിയിൽ വീട്ടമ്മ ആരോപിച്ചു. ആദ്യ പീഡനത്തിനുശേഷം വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ഒരു വർഷമായി തുടർച്ചയായിപീഡിപ്പിക്കുന്നുവെന്നാണ് പരാതി.

മുളന്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ടു നൽകിയിട്ടുണ്ട്. പിറവം സ്വദേശിയായ എസ്.ഐ ബാബു മാത്യു ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *