NEWS

കോൺഗ്രസും ബിജെപിയും മധ്യപ്രദേശിലെ മുട്ട രാഷ്ട്രീയവും

മുട്ട പ്രോടീൻ സമൃദ്ധമായ ആഹാരമാണ് .എന്നാലിന്ന് മുട്ട വലിയൊരു രാഷ്ട്രീയ ആയുധമാണ് മധ്യപ്രദേശിൽ .

ഗവർമെന്റ് സ്ഥാപനങ്ങൾ വഴി ആളുകളെ മുട്ട കഴിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് മധ്യപ്രദേശിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഇമർത്തി ദേവി .മുൻപ് കോൺഗ്രസ് മന്ത്രിസഭയിൽ ആയിരുന്നപ്പോഴും മുട്ടയെ പ്രോത്സാഹിപ്പിച്ചിരുന്ന മന്ത്രിയാണ് ഇമർത്തി ദേവി.

അന്ന് പ്രതിപക്ഷത്തായിരുന്ന ബിജെപി വലിയ കലാപം ആണ് ഉണ്ടാക്കിയത് .എന്നാൽ ഇപ്പോൾ ബിജെപിക്ക് വേറെ സ്വരമാണ് .എല്ലാം മന്ത്രിയുടെ ഇഷ്ടപ്രകാരം ആണെന്നാണ് ബിജെപി നേതാവ് ധൈര്യവർധൻ സിംഗിന്റെ പ്രതികരണം .മുട്ട ഇഷ്ടമല്ലാത്തവർക്ക് പഴം നൽകാനും മന്ത്രി ശുപാർശ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു .

എന്നാൽ ബിജെപിയുടെ ഇരട്ടത്താപ്പിനെയാണ് കോൺഗ്രസ് വിമർശിക്കുന്നത് .”ഞങ്ങളുടെ നിലപാട് വ്യക്തമാണ് .മുട്ട ആരിലും അടിച്ചേൽപ്പിക്കരുത് .പക്ഷെ ബിജെപിയുടേത് ഇരട്ടത്താപ്പാണ് .പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ഒരു നിലപാട് ഭരണപക്ഷത്തുള്ളപ്പോൾ വേറൊന്നും .”കോൺഗ്രസ് നേതാവ് ജെ പി ധനോപ്യ വിമർശിച്ചു .

Back to top button
error: