ബിരിയാണി ചെമ്പിലെ ബുദ്ധി ,ഫിറോസിന് ബിനീഷിന്റെ തിരുത്ത്

ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ആരോപണത്തെ പരിഹസിച്ച് ബിനീഷ് കോടിയേരി .ലഹരി മരുന്ന് കേസിൽ ബംഗളുരുവിൽ അറസ്റ്റ് ചെയ്യപ്പെട്ട അനൂപ് മുഹമ്മദുമായി ബിനീഷിന് ബന്ധമുണ്ടെന്ന ഫിറോസിന്റെ ആരോപണത്തിന് ഫേസ്ബുക്കിലൂടെയാണ് ബിനീഷ് മറുപടി നൽകിയത് .

“അതുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വെഞ്ഞാറമൂടിൽ ഡിവൈഎഫ്ഐ പ്രവ൪ത്തകരെ ക്രൂരമായി വെട്ടിക്കൊന്ന വിഷയം ഇനി ആരും ചർച്ച ചെയ്യരുത് കേട്ടോ
– ബിരിയാണി ചെമ്പിലെ ബുദ്ധി🤣🤣🤣
പണ്ട് നട്ടുച്ചക്ക് നയനാ൪ സഖാവ് ലീഗുകാരോട് പറഞ്ഞതെ എനിക്കും ഫിറോസിനോടു പറയാനുള്ളൂ “ഗുഡ്നൈറ്റ്”🤣🤣🤣”-ബിനീഷ് കോടിയേരി പോസ്റ്റിൽ പറയുന്നു .

അതുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വെഞ്ഞാറമൂടിൽ ഡിവൈഎഫ്ഐ പ്രവ൪ത്തകരെ ക്രൂരമായി വെട്ടിക്കൊന്ന വിഷയം ഇനി ആരും…

ഇനിപ്പറയുന്നതിൽ Bineesh Kodiyeri പോസ്‌റ്റുചെയ്‌തത് 2020, സെപ്റ്റംബർ 2, ബുധനാഴ്‌ച

അനൂപിന് റെസ്റ്റോറന്റ് തുടങ്ങാൻ വായ്പ നൽകിയിരുന്നു .ആറു ലക്ഷം രൂപയാണ് വായ്പ നൽകിയത് .വസ്ത്ര വ്യാപാരി എന്ന നിലയ്ക്കാണ് അനൂപിനെ അറിയാവുന്നത് .ലഹരി മരുന്ന് കേസിൽ പിടിയിലായി എന്നത് ഞെട്ടിക്കുന്ന വിവരം ആണെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *