Month: September 2020

  • NEWS

    ലഡാക്കിൽ എന്താണ് നടക്കുന്നത് ?മോഡിയെ രാജധർമ്മം ഓർമിപ്പിച്ച് കോൺഗ്രസ്

    രാജ്യത്തെ മോഡി സർക്കാർ വിശ്വാസത്തിൽ എടുക്കണമെന്ന് കോൺഗ്രസ് .ചൈനയുമായുള്ള ആവർത്തിച്ചുള്ള ചർച്ചകളുടെ അനന്തരഫലം എന്തെന്ന് നരേന്ദ്ര മോഡി രാജ്യത്തോട് വെളിപ്പെടുത്തണം എന്നും കോൺഗ്രസ് ആവശ്യപ്പെട്ടു . കിഴക്കൻ ലഡാക്കിൽ സംഘർഷം മൂർഛിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വേയ് ഫെങ്ങേയും തമ്മിൽ മോസ്കോവിൽ ചർച്ച നടത്തിയ പശ്ചാത്തലത്തിലാണ് കോൺഗ്രസ് കാര്യങ്ങളിൽ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ടത് . ഇന്ത്യയും ചൈനയും തമ്മിൽ നടത്തിയ നിരവധി ചർച്ചകളുടെ പട്ടിക പുറത്ത് വിട്ടുകൊണ്ടാണ് കോൺഗ്രസിന്റെ ചോദ്യം .എന്താണ് അനന്തരഫലം എന്ന് രാജ്യത്തോട് വെളിപ്പെടുത്തണം എന്ന് കോൺഗ്രസ്സ് വക്താവ് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു . Modi Govt repeatedly talks to China-: EAM level – 1 time, NSA level – 2 times, Our Ambassador to China – 2 times, WMCC level – 4 times, Core Commander level – 5…

    Read More »
  • ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 590 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 249 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 244 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 148 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി വിജയകുമാര്‍ (61), ആഗസ്റ്റ് 31ന്…

    Read More »
  • NEWS

    ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്

    കോഴിക്കോട്: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് രംഗത്ത്. ബിനീഷിന്റെ മണി എക്‌സ്‌ചേഞ്ച് കമ്പനിയെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും ലഹരിമരുന്ന് ഇടപാടിലെ പണം മാറ്റിയെടുക്കാനാണ് കമ്പനിയെന്ന് സംശയമുണ്ടെന്നും ഫിറോസ് പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ ബിജെപിയുടെ സഹായമുളളതിനാലാണ് കേരളത്തില്‍ അന്വേഷിക്കാത്തതെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മണി എക്‌സ്‌ചേഞ്ച് കമ്പനി ആരംഭിക്കാന്‍ ലൈസന്‍സ് എളുപ്പത്തില്‍ ലഭിക്കില്ല. എന്നാല്‍ 2015ല്‍ ബിജെപി അധികാരത്തിലിരിക്കുമ്പോഴാണ് ബിനീഷിന് ലൈസന്‍സ് ലഭിച്ചത്. ഒരു സിപിഎം നേതാവിന്റെ മകന് ഇത്തരത്തില്‍ ലൈസന്‍സ് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണം. കമ്പനിയില്‍ എന്താണ് ഇടപാടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. അതേസമയം, തിരുവനന്തപുരത്ത് 2018ല്‍ ആരംഭിച്ച യുഎഫ്എക്‌സ് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ മൂന്ന് ഡയറക്ടര്‍മാരിലൊരാള്‍ ബിനീഷ് കോടിയേരിയുടെ ബെനാമിയാണെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയും യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടിലും ബിനീഷ് ഇടനിലക്കാരനാണെന്നും ഫിറോസ് ആരോപിച്ചു.…

    Read More »
  • TRENDING

    ബിഗ് ബോസ് താരം രജിത് കുമാർ നടി കൃഷ്ണപ്രഭയെ വിവാഹം ചെയ്തുവോ ?കൃഷ്ണപ്രഭയുടെ വെളിപ്പെടുത്തൽ

    ഇന്ന് സോഷ്യൽ മീഡിയയിലൂടെ പറന്നു നടക്കുന്ന ഒരു ഫോട്ടോ ആണ് ബിഗ് ബോസ് താരം രജിത് കുമാറും നടിയും നർത്തകിയുമായ കൃഷ്ണപ്രഭയും വിവാഹ വേഷത്തിൽ നിൽക്കുന്ന ഫോട്ടോ .ഇരുവരും വിവാഹിതരായി എന്ന മട്ടിലായിരുന്നു പ്രചാരണം .അതിന്റെ സത്യാവസ്ഥ അന്വേഷിക്കുകയായിരുന്നു NewsThen. ചിത്രം വൈറലായി .ഇതിന്റെ പിന്നാലെ കൃഷ്ണപ്രഭയുമായി NewsThen സംസാരിച്ചു .ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഫോട്ടോ എന്നും ചിത്രം ഇത്ര വൈറൽ ആകുമെന്ന് കരുതിയില്ലെന്നും കൃഷ്ണ പ്രഭ പറയുന്നു . അധ്യാപകനായിരുന്ന രജിത് കുമാർ സ്ത്രീവിഷയങ്ങളിൽ ചർച്ചകളിലെ ഇടപെടലിലൂടെ വിവാദപുരുഷൻ ആണ് .എന്നാൽ ബിഗ് ബോസിൽ വന്നതോടെ രജിത് കുമാറിന് ആരാധകർ കൂടി .ബിഗ് ബോസിൽ നിന്ന് രജിത് കുമാറിനെ പുറത്താക്കിയത് വിവാദങ്ങൾക്ക് വഴി വെച്ചു .രജിത് കുമാർ ആർമി എന്ന പേരിൽ ആരാധകർ ഫേസ്ബുക് പേജ് തുടങ്ങി .രജിത് കുമാറിനെ തിരിച്ചെടുക്കണം എന്നായിരുന്നു ആരാധകരുടെ ആവശ്യം . ഇതിനിടെ വിമാനത്താവളത്തിൽ വന്നിറങ്ങിയ രജിത് കുമാറിന് ആരാധകർ…

    Read More »
  • LIFE

    പാട്ടുമായി അല്‍ഫോണ്‍സ് പുത്രന്‍, കൂടെ ഫഹദും

    നേരം, പ്രേമം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ തന്റെ ഏറ്റവും പുതിയ ചിത്രവുമായി എത്തുന്നു. ‘പാട്ട്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ഫെയ്‌സ്ബുക്കിലൂടെ അല്‍ഫോന്‍സ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്റെ അടുത്ത സിനിമയുടെ പേര് ”പാട്ട്” എന്നാണ് ? ഫഹദ് ഫാസില്‍ ആണ് നായകന്‍ ? സിനിമ നിര്‍മ്മിക്കുന്നത് യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സ് ( സക്കറിയ തോമസ് & ആല്‍വിന്‍ ആന്റണി ) ? മലയാള സിനിമയാണ്? ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും? അഭിനയിക്കുന്നവരെയും പിന്നണിയില്‍ പ്രവൃത്തിക്കുന്നവരെ കുറിച്ചും അപ്‌ഡേറ്റ് ചെയ്യുന്നതാണ്. അല്‍ഫോന്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സംഗീതത്തെ സംബന്ധിച്ചുള്ള ഒരു സിനിമയുടെ പണിപ്പുരയിലായിരുന്നു ഏറെക്കാലമായി അൽഫോൻസ്. തമിഴിലായിരുന്നു ചിത്രം ആദ്യം ഒരുക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മലയാളത്തിൽ തന്നെ ആക്കുകയായിരുന്നു. https://www.facebook.com/alphonseputhren/posts/10159070774622625

    Read More »
  • NEWS

    അനിൽ നമ്പ്യാരെ പൂട്ടിയത് കസ്റ്റംസ് ഉദ്യോഗസ്ഥനോ ?മൊഴി ചോർത്തിയത് കസ്റ്റംസ് ഉദ്യോഗസ്ഥൻ എന്ന് സൂചന

    മാധ്യമപ്രവർത്തൻ അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ മൊഴി ചോർത്തിയത് കസ്റ്റംസ് ഉദ്യോഗസ്ഥൻ എന്ന് റിപ്പോർട്ട് .ഇയാളുടെ മൊബൈലിൽ ചിത്രീകരിച്ച് ബ്ലൂടൂത്ത് വഴി ഭാര്യയുടെ മൊബൈലിലേക്ക് അയച്ച് മാധ്യമങ്ങൾക്ക് ചോർത്തുക ആയിരുന്നു എന്നാണ് റിപ്പോർട്ട് . രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച റിപ്പോർട്ട് കസ്റ്റംസിന് കൈമാറി എന്നാണ് വിവരം .മൊഴി ചോർന്നതിനു ശേഷം അന്വേഷണത്തിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്ന എൻ എസ് ദേവിന് ഇതിൽ പങ്കില്ല എന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ടെന്നും സൂചന ഉണ്ട് . അന്വേഷണ ആവശ്യം എൻ എസ് ദേവ് തന്നെ മുന്നോട്ട് വെക്കുകയായിരുന്നു എന്നാണ് സൂചന .കസ്റ്റംസ് പ്രിവന്റീവ് ഓഫീസർ സുമിത്കുമാർ ഈ ആവശ്യം രഹസ്യാന്വേഷണ ബ്യൂറോക്ക് കൈമാറുക ആയിരുന്നുവെന്നാണ് റിപ്പോർട്ട് . മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയ ഫയൽ സൂക്ഷ്മമായി പരിശോധിച്ചാണ് ഈ അനുമാനത്തിലേക്ക് എത്തിയത് എന്നാണ് റിപ്പോർട്ട് .രേഖ പകർത്തുന്നതിനു ഉപയോഗിച്ച ഫോൺ ,കാമറ ,ഇത് പുറത്തേക്കയച്ച ഫോൺ തുടങ്ങിയ വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി…

    Read More »
  • NEWS

    പ്രതിരോധം തീർത്ത് കോൺഗ്രസ്സ് ,വെഞ്ഞാറമൂട് ഇരട്ടക്കൊലയ്ക്ക് പിന്നിൽ സിപിഎം പോരെന്നു വിശദീകരണം

    സിപിഐഎമ്മിലെ ചേരിപ്പോരാണ് വെഞ്ഞാറമൂട് കൊലപാതകത്തിന് പിന്നിൽ എന്ന അവകാശവാദവുമായി കോൺഗ്രസ് രംഗത്ത് .ഡി കെ മുരളി എംഎൽഎയുടെ മകനുമായുള്ള സംഘർഷമാണ് എല്ലാത്തിനും തുടക്കമെന്നാണ് ആരോപണം .ഒന്നാം പ്രതി സജീവനെ ആദ്യം വെട്ടിയത് ഡിവൈഎഫ്ഐ പ്രവർത്തകർ ആണെന്നാണ് കോൺഗ്രസ് വിശദീകരണം .ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കോൺഗ്രസ് പ്രദർശിപ്പിച്ചു . ഷഹീൻ ,അപ്പൂസ് എന്നിവരാണ് സജീവനെ ആക്രമിച്ചത് .കൊല്ലപ്പെട്ട ഹഖ് സജീവനെ വെട്ടുന്നതും ദൃശ്യങ്ങളിൽ ഉണ്ടെന്നു കോൺഗ്രസ് പറയുന്നു .ആക്രമണത്തിൽ 12 പേർ ഉൾപ്പെട്ടിട്ടുണ്ട് .ഇതിൽ രണ്ടു പേർ കൊല്ലപ്പെട്ടു .മൂന്ന് പേർ അറസ്റ്റിലായി .ബാക്കി ഏഴു പേർ ആരാണെന്നും അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും കോൺഗ്രസ് ചോദിച്ചു .ഇപ്പോൾ സാക്ഷിയെന്നു പറയുന്ന വ്യക്തിയും ദൃശ്യങ്ങളിലെ വ്യക്തിയും രണ്ടും രണ്ടാണെന്നും കോൺഗ്രസ്സ് നേതാക്കളായ എംഎം ഹസൻ ,കെ എസ് ശബരീനാഥൻ,നെയ്യാറ്റിൻകര സനൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു .

    Read More »
  • TRENDING

    സുശാന്തിന്റെ വീട്ടില്‍ എയിംസില്‍ നിന്നും ഫൊറന്‍സിക് പരിശോധന

    മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. മരണത്തിന് പിന്നില്‍ ലഹരിബന്ധമുണ്ടെന്ന തെളിവിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിനിമ മേഖലയിലെ വന്‍ ലഹരി സംഘത്തെ പിടികൂടാനായി. ഇപ്പോഴിതാ സുശാന്തിന്റെ വീട്ടില്‍ ഡല്‍ഹി എയിംസില്‍നിന്നുള്ള വിദഗ്ധ സംഘം ഫൊറന്‍സിക് പരിശോധന നടത്തിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സിബിഐയാണ് മൂന്നംഗ പ്രത്യേക സംഘത്തെ എത്തിച്ചത്. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ബാക്കി അന്വേഷണം നടത്തുമെന്നാണ് വിവരം. സുശാന്തിന്റെ മരണത്തിന്റെ എല്ലാ വശവും പരിശോധിക്കാന്‍ എയിംസ് സംഘത്തിന്റെ സഹായം കഴിഞ്ഞമാസം തന്നെ സിബിഐ തേടിയിരുന്നുവെന്ന് എയിംസ് ഫൊറന്‍സിക് മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. സുധീര്‍ ഗുപ്ത പറഞ്ഞിരുന്നു. സുശാന്തിന്റെ മാനസികാരോഗ്യം, ലഹരിമരുന്നിന്റെ ഉപയോഗം, പണമിടപാടുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ വിവാദം കൊഴുക്കുന്ന സാഹചര്യത്തില്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എന്നീ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നത്. ജൂണ്‍ 14ന് ബാന്ദ്രയിലെ വസതിയിലാണ്…

    Read More »
  • NEWS

    ബംഗളൂരു മയക്ക്മരുന്ന് കേസ്; കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം: കെ. സുരേന്ദ്രന്‍

    തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് കേരളത്തില്‍ ബന്ധമുള്ളതിനാല്‍ കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മയക്കുമരുന്ന് കേസിലെ കണ്ണികള്‍ കേരളത്തില്‍ ഉണ്ടെന്നറിഞ്ഞിട്ടും കേരള പോലീസ് അന്വേഷണം നടത്തുന്നില്ല. സര്‍ക്കാരിന് എന്തോ മറച്ചുവയ്ക്കാനുണ്ടെന്നാണ് ഇത് നല്‍കുന്ന സൂചനയെന്ന് സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിനീഷ് കോടിയേരിക്കും അനൂപ് മുഹമ്മദിനും വര്‍ഷങ്ങളുടെ സാമ്പത്തിക ഇടപാടുണ്ടെന്ന് തെളിഞ്ഞു. എന്നിട്ടും കേരള പോലീസും നാര്‍കോട്ടിക് സെല്ലും എന്തിനാണ് അടയിരിക്കുന്നത്. മയക്കുമരുന്നിന്റെ ശൃംഖല കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. കേരളത്തിലെ പല സിനിമാ താരങ്ങള്‍ക്കും ഈ മാഫിയയുമായി ബന്ധമുണ്ട്. കര്‍ണ്ണാടക ക്രൈംബ്രാഞ്ച് കേസ് എടുത്തെങ്കില്‍ എന്തുകൊണ്ട് കേരള പോലീസിന് കേസെടുത്ത് കൂടാ. മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പറയുന്നത് അതൊന്നും ഇവിടെ അന്വേഷിക്കേണ്ടെന്നാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇതില്‍ നിന്നും ഒഴിഞ്ഞു മാറുന്നതെന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് പലവട്ടം നിശാ പാര്‍ട്ടികള്‍ നടന്നു. ഇതിലൊന്നും അന്വേഷണം നടന്നിട്ടില്ല.…

    Read More »
  • LIFE

    സൂരാജ് വെഞ്ഞാറമൂടിന്റെ ” റോയ് “

    ചാപ്റ്റേഴ്സ്,അരികില്‍ ഒരാള്‍,വെെ എന്നി ചിത്രങ്ങള്‍ക്കു ശേഷം സുരാജ് വെഞ്ഞാറമൂട്,ഷെെന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രമാക്കി സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം “റോയ് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാക്കുളത്ത് ആരംഭിച്ചു. ജിന്‍സ് ഭാസ്ക്കര്‍,വി കെ ശ്രീരാമന്‍,ഇര്‍ഷാദ്,വിജീഷ് വിജയന്‍,ബോബന്‍ സാമുവല്‍,ജിബിന്‍ ജി നായര്‍,ദില്‍ജിത്ത്,രാജഗോപാലന്‍,യാഹിയ ഖാദര്‍,ഫ്രാങ്കോ ഡേവിസ് മഞ്ഞില,സിജ റോസ്,ശ്രിത ശിവദാസ്,അഞ്ജു ജോസഫ്,ജെനി പള്ളത്ത്,രേഷ്മ ഷേണായി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. നെട്ടൂരാന്‍ ഫിലിംസ്,ഹിപ്പോ പ്രെെം മോഷന്‍ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി,സനൂബ് കെ യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു.വിനായക് ശശിധരന്റെ വരികള്‍ക്ക് മുന്ന പി ആര്‍ സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,പ്രൊഡക്ഷന്‍ ഡിസെെന്‍-എം ബാവ,മേക്കപ്പ്-അമല്‍ ചന്ദ്രന്‍,വസ്ത്രാലങ്കാരം-രമ്യ സുരേഷ്,എഡിറ്റര്‍-വി സാജന്‍,സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍,പരസ്യക്കല-ഫ്യൂന്‍ മീഡിയ,അസ്സോസിയേറ്റ് ഡയറക്ടര്‍-എം ആര്‍ വിബിന്‍,സുഹെെയില്‍ ഇബ്രാഹിം,സമീര്‍ എസ്,പ്രൊഡക്ഷന്‍ മാനേജര്‍-സുഹെെയില്‍ VPL, ജാഫര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

    Read More »
Back to top button
error: