ലഡാക്കിൽ എന്താണ് നടക്കുന്നത് ?മോഡിയെ രാജധർമ്മം ഓർമിപ്പിച്ച് കോൺഗ്രസ്
രാജ്യത്തെ മോഡി സർക്കാർ വിശ്വാസത്തിൽ എടുക്കണമെന്ന് കോൺഗ്രസ് .ചൈനയുമായുള്ള ആവർത്തിച്ചുള്ള ചർച്ചകളുടെ അനന്തരഫലം എന്തെന്ന് നരേന്ദ്ര മോഡി രാജ്യത്തോട് വെളിപ്പെടുത്തണം എന്നും കോൺഗ്രസ് ആവശ്യപ്പെട്ടു .
കിഴക്കൻ ലഡാക്കിൽ സംഘർഷം മൂർഛിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വേയ് ഫെങ്ങേയും തമ്മിൽ മോസ്കോവിൽ ചർച്ച നടത്തിയ പശ്ചാത്തലത്തിലാണ് കോൺഗ്രസ് കാര്യങ്ങളിൽ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ടത് .
ഇന്ത്യയും ചൈനയും തമ്മിൽ നടത്തിയ നിരവധി ചർച്ചകളുടെ പട്ടിക പുറത്ത് വിട്ടുകൊണ്ടാണ് കോൺഗ്രസിന്റെ ചോദ്യം .എന്താണ് അനന്തരഫലം എന്ന് രാജ്യത്തോട് വെളിപ്പെടുത്തണം എന്ന് കോൺഗ്രസ്സ് വക്താവ് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു .
Modi Govt repeatedly talks to China-:
EAM level – 1 time,
NSA level – 2 times,
Our Ambassador to China – 2 times,
WMCC level – 4 times,
Core Commander level – 5 times,
Defense Minister level talks.
What’s the outcome of these talks?
When will PM show “लाल आँख” to #China? pic.twitter.com/9AZc0IwiEd
— Randeep Singh Surjewala (@rssurjewala) September 5, 2020
വിദേശ കാര്യ സെക്രട്ടറി ഹർഷ് വർധന സിംഗ്ലയുടെ വാക്കുകൾ ഉദ്ധരിച്ചാണ് രൺദീപ് സുർജേവാലയുടെ ചോദ്യം .”1962 നു ശേഷം ഇങ്ങനെ ഒരു അവസ്ഥയിലൂടെ പോയിട്ടില്ല .”എന്നാണ് വിദേശ കാര്യ സെക്രട്ടറി പറഞ്ഞത് .
പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് കരുതുന്നു .അതാണ് യഥാർത്ഥ രാജധർമ്മം -രൺദീപ് സുർജേവാല ഓർമ്മിപ്പിച്ചു .