ആ കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഉപേക്ഷിക്കുമോ ? റംസിയുടെ സഹോദരിയ്ക്ക് ചോദിക്കാൻ ഉള്ളത്

റംസിയെ ഹാരിസിന്റെ കുടുംബം കറിവേപ്പില ആക്കുക ആയിരുന്നുവെന്നു റംസിയുടെ സഹോദരി അൻസി .പരമാവധി ഊറ്റിയെടുത്ത് എല്ലാം കഴിഞ്ഞതിനു ശേഷം ഉപേക്ഷിക്കുക ആയിരുന്നുവെന്നും അൻസി കണ്ണീരോടെ പറയുന്നു .

ഹാരിസിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ആണ് ആൻസി ഉന്നയിക്കുന്നത് .”റംസിയ്ക്ക് വിവാഹാലോചനകൾ വന്നിരുന്നു .എന്നാൽ ഹാരിസിനെ മാത്രമേ കെട്ടൂ എന്നാണ് റംസി പറഞ്ഞത് .വിവാഹാലോചനകൾ ഹാരിസും പറഞ്ഞു മുടക്കിയിരുന്നു .ലോൺ എടുത്താണ് ഹാരിസിന് പണം കൊടുത്ത് സഹായിച്ചത് .റംസിയ്ക്കായി കരുതി വച്ച സ്വർണം കട തുടങ്ങാൻ എന്ന് പറഞ്ഞ് ഹാരിസ് വാങ്ങി .ഉമ്മയ്ക്ക് പാസായ ലോൺ 30 ,000 രൂപ കൈയ്യോടെ വാങ്ങിക്കൊണ്ടുപോയി .പണയം വച്ച സ്വർണം എടുത്തു തരാം എന്ന് പറഞ്ഞ് അവധികൾ പറഞ്ഞ് പറ്റിച്ചു .ഞങ്ങളിൽ നിന്നെല്ലാം ഊറ്റി .ഇനിയൊന്നും ഇല്ലെന്നു കണ്ടപ്പോൾ അവളെ ഉപേക്ഷിച്ചു .”അൻസി കണ്ണീരോടെ പറയുന്നു .

“തന്നെ ഉപേക്ഷിച്ചാൽ മരിക്കുമെന്ന് ഹാരിസിന്റെ ഉമ്മയോട് വരെ റംസി പറഞ്ഞതാണ് .എന്നിട്ടും ആ സ്ത്രീയ്ക്ക് കൂസൽ ഇല്ലായിരുന്നു .മരിക്കുക ആണെങ്കിൽ മരിക്കട്ടെ എന്നായിരുന്നു അവരുടെ നിലപാട് .അവർ ഒരു സ്ത്രീയാണോ ?അവരെല്ലാവരും ചേർന്നാണ് റംസിയുടെ വയറ്റി വളരുന്ന കുഞ്ഞിനെ ഇല്ലാതാക്കിയത് .ആ കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഉപേക്ഷിക്കുമോ ? .”അൻസി കൂട്ടിച്ചേർത്തു .

10 വർഷം പ്രണയിച്ച ഹാരിസ് നിഷ്കരുണം ഉപേക്ഷിച്ചപ്പോൾ ആണ് റംസി ആത്മഹത്യയിൽ അഭയം തേടിയത് .മരിക്കുന്നതിന് മുമ്പ് തന്നെ സ്വീകരിക്കണമെന്ന് റംസി ഹാരിസിനോടും ഉമ്മയോടും അപേക്ഷിച്ചിരുന്നു .എന്നാൽ അവർ ചെവിക്കൊണ്ടില്ല .റംസിയെ ഹാരിസിന്റെ കുടുംബം ആത്മഹത്യയിലേക്ക് തള്ളി വിട്ടതാണെന്നു വീട്ടുകാർ പറയുന്നു .കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു .നിലവിൽ കേസിൽ ഹാരിസ് മാത്രമാണ് അറസ്റ്റിൽ ആയിട്ടുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *