TRENDING

വിലക്കുകള്‍ നീങ്ങി; ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്

മുംബൈ: ഒത്തുകളി ആരോപണത്തില്‍ ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന എഴ് വര്‍ഷത്തെ വിലക്ക് ഇന്ന് അവസാനിച്ചു.

വരും ദിവസങ്ങളില്‍ താരത്തിന് ഏത് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വേണമെങ്കിലും കളിക്കാം. വലിയ ആശ്വാസം എന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി. വീണ്ടും കളിക്കാനുളള സ്വാതന്ത്ര്യം അത് വലിയൊരു ആശ്വാസമാണ്. ആ ആശ്വാസം മറ്റൊരാള്‍ക്കും മനസ്സിലാകില്ലെന്നും ശ്രീശാന്ത് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെവിടെയും കളിക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണ്” ശ്രീശാന്ത് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. കൊച്ചിയില്‍ ഒരു പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും താരം പറഞ്ഞു.

211 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ശ്രീശാന്ത് 2007ല്‍ ടി20യിലും 2011ല്‍ ഏകദിനത്തിലും ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗമായിരുന്നു. ഫിറ്റ്നെസ് തെളിയിച്ച് കേരള ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കുകയാണ് ലക്ഷ്യമെന്നും ശ്രീശാന്ത്് വ്യക്തമാക്കി. ദേശീയ ടീമിലേക്ക് ഒരിക്കല്‍കൂടി തിരിച്ചുവരാന്‍ കഴിയുമെന്നും ശ്രീ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

ആഭ്യന്തര സീസണ്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടി ദേശീയ സെലക്റ്റര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ശ്രീയുടെ ലക്ഷ്യം.

ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് 2013ലാണ് ബിസിസിഐ താരത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നത്. ശ്രീശാന്തിനെതിരെ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് ഡല്‍ഹി കോടതി താരത്തെ വെറുതേ വിട്ടുവെങ്കിലും ബിസിസിഐ ആജീവനാന്ത വിലക്ക് മാറ്റുവാന്‍ തയ്യാറായിരുന്നില്ല. ഏറെ നാളത്തെ നിയമനടപടിയ്ക്ക് ശേഷമാണ് സുപ്രീം കോടതി താരത്തിന്റെ വിലക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ 13ന് അവസാനിക്കുമെന്ന് അറിയിച്ചത്.

Back to top button
error: