സ്ത്രീധന പീഡനം: യുവതി ജീവനൊടുക്കി
കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഭര്‍തൃവീട്ടുകാരുടെ നിരന്തര പീഡനത്തിൽ സഹികെട്ട് കാഞ്ഞങ്ങാട് ചട്ടഞ്ചാല്‍ സ്വദേശിനി റംസീന (27) ജീവിതം അവസാനിപ്പിച്ചു.
പുല്ലൂര്‍ ഉദയനഗറിലെ ഷുക്കൂറിന്റെ ഭാര്യയാണ് റംസീന. ബുധനാഴ്ച വൈകിട്ടാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷുക്കൂര്‍ ഗള്‍ഫിലാണ്. വിവാഹവേളയില്‍ റംസീനയുടെ വീട്ടുകാര്‍ ഷുക്കൂറിന് രണ്ട് ലക്ഷം രൂപയും 35 പവൻ സ്വർണവും സ്ത്രീധനമായി നല്‍കിയിരുന്നു.
പിന്നീട് ഷുക്കൂര്‍ ഗള്‍ഫിലേക്ക് പോയി. ഇതോടെ കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ വീട്ടുകാര്‍ റംസീനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഒടുവിൽ സഹികെട്ട റംസീന കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് യുവതി പുല്ലൂരിലെ വീട്ടില്‍ തിരിച്ചെത്തിയത്. തന്നെ ഉപദ്രവിക്കുന്നതായി റംസീന വീട്ടുകാരെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇന്നലെയാണ് തൂങ്ങിമരിച്ചതായുള്ള വിവരം ലഭിച്ചത്.