പാതി വഴിയില്‍ നിലച്ചു പോകേണ്ട ‘എന്ന് നിന്റെ മൊയ്തീന്’: ആര്.എസ് വിമല്‍
സംവിധായകന് ആര്.എസ് വിമല്‍ അനശ്വര പ്രണയത്തിന്റെ കഥയുമായെത്തിയ സിനിമയായിരുന്നു ‘എന്ന് നിന്റെ മൊയ്തീന്’. ചിത്രത്തിലെ മൊയിദീനേയും കാഞ്ചനമാലയേയും ആരും തന്നെ മറക്കില്ല. അത്രയ്ക്ക് അവര്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചിരുന്നു. പൃഥ്വിരാജും പാര്‍വ്വതി തിരുവോത്തിന്റെയും അഭിനയവും ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇന്ന് ചിത്രം റിലീസ് ചെയ്തിട്ട് അഞ്ച് വര്‍ഷം തികയുകയാണ്. ഇപ്പോഴിതാ ചിത്രത്തെപ്പറ്റി ഒരു വെളിപ്പെടുത്തലുമായി സംവിധായകന്.
പാതിവഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു എന്നു നിന്റെ മൊയ്തീനെന്ന് സംവിധായകന് ആര്. എസ്. വിമല്‍. ഫെയ്സ്ബുക്കിലൂടെയായിരുന്നു വിമലിന്റെ വെളിപ്പെടുത്തല്‍.
‘അഞ്ച് വര്‍ഷങ്ങള്‍… എന്തൊക്കെ പറഞ്ഞാലും മൊയ്തീനായിരുന്നു എന്റെ അജ്ഞാതനായ ആ ദൈവം…! അല്ലെങ്കില്‍ പാതി വഴിയില്‍ നിലച്ചു പോകേണ്ട സിനിമയായിരുന്നു… ഇന്നും മൊയ്തീനെ ഓര്‍ക്കുന്ന എല്ലാവര്ക്കും നന്ദി” വിമല്‍ കുറിച്ചു.
ചിത്രത്തിലെ ഗാനങ്ങളും സംഭാഷണങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായിരുന്നു. എം. ജയചന്ദ്രനും മഹേഷ് നാരായണനും സംഗീതം ഒരുക്കി യേശുദാസ്, പി. ജയചന്ദ്രന്, ശ്രേയ ഘോഷാല്‍, വിജയ് യേശുദാസ്, സുജാത മോഹന്‍, സിതാര എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. ടൊവിനോ തോമസ്, ബാല, സായ്കുമാര്, ലെന, സുരഭി ലക്ഷ്മി, സുധീര്‍ കരമന, സുധീഷ്, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടു. കേരളത്തിലും പുറത്തുമായി നിരവധി പുരസ്കാരങ്ങളും ചിത്രത്തെ തേടിയെത്തി. മാത്രമല്ല ഏഴ് സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും ചിത്രം നേടുകയുണ്ടായി.
https://www.facebook.com/RSVimalOfficial/posts/2087750384690371