NEWS

ജലീലിന്റെ രാജി; സംസ്ഥാനത്ത് പ്രതിഷേധം ശക്തം, ലാത്തി ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴും ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുളള പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. ഇന്ന് കോഴിക്കോട്, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം അരങ്ങേറി. പോലീസിന്റെ ലാത്തിചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. പലതവണ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.

പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ടു തല്ലി. സംസ്ഥാന സെക്രട്ടറി അബിദ് ഷഹില്‍, ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണന്‍ എന്നിവരടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പല തവണ ജലപീരങ്കി പ്രയോഗിച്ചു. കലക്ട്രേറ്റിലേയ്ക്കുള്ള ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷം.

കോഴിക്കോട്ടു നടന്ന ലാത്തിച്ചാര്‍ജില്‍ മൂന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. മാര്‍ച്ചിനുനേരെ പൊലീസ് രണ്ടുതവണ ഗ്രനേഡ് എറിഞ്ഞെങ്കിലും പൊട്ടിയില്ല. പ്രവര്‍ത്തകര്‍ ഗ്രനേഡ് പൊലീസിനുനേരെ തിരിച്ചെറിഞ്ഞു. പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു.

Back to top button
error: