NEWS

കനത്ത മഴ: മലമ്പുഴ ഡാം തുറന്നേക്കാം

ലമ്പുഴ അണക്കെട്ടിന്റെ വ്യഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് 113.34 മീറ്ററിൽ എത്തി. ഡാമിൻ്റെ പരമാവധി ജല സംഭരണശേഷി 115.06 മീറ്ററാണ്.

ഈ സാഹചര്യത്തിൽ ഡാമിൻ്റെ ഷട്ടറുകൾ ഏത് സമയത്തും തുറക്കാൻ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.

Back to top button
error: