NEWS

ശക്തമായ മഴ; ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്‌. ന്യോള്‍ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചതിന്റെ ഫലമായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

സെപ്റ്റംബര്‍ 18 മുതല്‍ 24 വരെ സാധാരണയായി ശരാശരി മഴ 40 എംഎം ആണെങ്കിലും ഇത്തവണ 100 എംഎംനു മുകളില്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍.

Signature-ad

കേരളത്തില്‍ ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കേന്ദ്ര സേനകളോട് തയാറാകുവാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാംപുകളിലേക്കു മാറ്റാന്‍ നിര്‍ദേശം നല്‍കി.

കേരള, കര്‍ണാടക തീരം ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നു അധികൃതര്‍ നിര്‍ദേശം നല്‍കി.

Back to top button
error: