NEWS

കേരളത്തില്‍ കോവിഡ് വ്യാപിക്കുന്നു. വടക്കന്‍ ജില്ലകളില്‍ നിയന്ത്രണം ശക്തമാക്കുന്നു

കേരളത്തില്‍ കഴിഞ്ഞ ഒരു ദിവസത്തില്‍ 1000 ല്‍ അധികം രോഗികളുടെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം ആശങ്കയോടെയാണ് ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും നോക്കി കാണുന്നത്. കോവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന വാര്‍ത്ത പുറത്ത് വരുമ്പോഴും ആശങ്ക വിട്ടൊഴിയാതെ നില്‍ക്കുകയാണ്.

കോവിഡ് വ്യാപന സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ശക്തമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തുവാന്‍ തീരുമാനമായി. ആളുകള്‍ കൂട്ടം കൂടുന്നതു കര്‍ശനമായി നിയന്ത്രിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ നിയന്ത്രണം ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, വളാഞ്ചേരി, കുറ്റിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലും നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്.

Signature-ad

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വടക്കന്‍ ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി രോഗികളുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇന്നലെ 883 പേര്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള തീരുമാനത്തില്‍ അധികാരികള്‍ എത്തിയത്‌

Back to top button
error: