റെഡ് ക്രസെന്റ് ഇടപാടിൽ കേസ് ,ലൈഫ് മിഷൻ അന്വേഷിക്കാൻ സിബിഐ

ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ടു ഉയർന്ന ആരോപണം സിബിഐ അന്വേഷിക്കും .ഒരു കൂട്ടം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് സിബിഐ നേരിട്ട് കേസ് എടുത്തിരിക്കുന്നത് .പ്രാഥമിക അന്വേഷണം നടത്തി എഫ് ഐ ആർ ഇടുകയായിരുന്നു .ഇതുസംബന്ധിച്ച റിപ്പോർട്ട് സിബിഐ കൊച്ചി കോടതിയിൽ സമർപ്പിച്ചു .

വിദേശ നാണയ വിനിമയ ചട്ടം സെക്ഷൻ 35 പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത് .കേസിന്റെ ഭാഗമായി കൊച്ചിയിൽ രണ്ടിടത്ത് സിബിഐ റെയ്ഡ് നടത്തിയിരുന്നു .ഇതുവരെ ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല .

യു എ ഇ റെഡ് ക്രസന്റുമായി യൂണിറ്റാക്ക് ഒപ്പുവച്ച കരാർ നിയമാനുസൃതം അല്ലെന്നു കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു .ഇതിനു പിന്നാലെയാണ് അന്വേഷണം .

Leave a Reply

Your email address will not be published. Required fields are marked *