TRENDING

സൂപ്പര്‍ താരങ്ങളെ കടത്തി വെട്ടാന്‍ സൂപ്പര്‍ തോഴിക്കാവുമോ?

മിഴ്‌നാട് രാഷ്ട്രീയത്തിലെ ഉരുക്കുവനിത, ആരാധകരുടെ സ്വന്തം അമ്മ മുന്‍മുഖ്യമന്ത്രി ജയലളിത ജീവിതത്തിലെ അവസാന മൂന്ന് പതിറ്റാണ്ട് തമിഴ്‌നാട് രാഷ്ട്രീയത്തിലെ അച്ചുതണ്ടുകളിലെ ഒന്നായിരുന്നു. മരിച്ച് വര്‍ഷങ്ങളായിട്ടും തമിഴക രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ ശേഷിയുളള അദൃശ്യ സാന്നിധ്യമായി അവര്‍ ഇന്നും തുടരുന്നു.

പാര്‍ട്ടി സ്ഥാപകന്‍ എംജിആറിനു ശേഷം അണ്ണാഡിഎംകെയെ കോര്‍ത്തിണക്കിയ ചരടായിരുന്നു ജയ. 75 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം 2016 ഡിസംബര്‍ 5ന് ജയ വിടവാങ്ങിയപ്പോള്‍ നൂലുപൊട്ടിയ മാല പോലെ ചിതറി. എന്നാല്‍ ആ കുറവ് പരിഹരിക്കാന്‍ സൂപ്പര്‍താരങ്ങള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ കച്ചകെട്ടുന്നുണ്ട്. ഇപ്പോഴിതാ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി വരികയാണ് വേറാരുമല്ല ജയലളിതയുടെ ഉറ്റ തോഴി
വി.കെ.ശശികല.

2021 െല നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ശശികല തമിഴ്‌നാട്ടില്‍ തിരിച്ചെത്തും. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെങ്കിലും ശശികല പാര്‍ട്ടി പിടിക്കുമോയെന്ന് ഇപ്പോള്‍ അണ്ണാ ഡി.എം.കെയെ നയിക്കുന്ന കണ്‍വീനര്‍ കോര്‍ഡിനേറ്റര്‍ ഒ.പനീര്‍ശെല്‍വവും ജോയിന്റ് കോര്‍ഡിനേറ്റര്‍ എടപ്പാടി പളനിസാമിയും. ഇതിനു വേണ്ടി പാര്‍ട്ടി ഭരണഘടന ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു തിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറയുന്തോറും തമിഴകത്ത് രാഷ്ട്രീയ തന്ത്രങ്ങളും അടവുകളും മാറി മറിയുകയാണ്. എല്ലാവരുടെയും ശ്രദ്ധ ജയയില്ലാത്ത അണ്ണാ ഡി.എംകെയ്ക്ക് എന്തു സംഭവിക്കുമെന്നാണ്.

സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയെ 2021 ജനുവരി 27നു മോചിപ്പിച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ അഭിഭാഷകനും ആക്ടിവിസ്റ്റുമായ നരസിംഹ മൂര്‍ത്തിയുടെ വിവരാവകാശ ചോദ്യത്തിനു ജയില്‍ അധികൃതര്‍ നല്‍കിയ മറുപടിയിലാണു ശശികലയുടെ മോചനം സംബന്ധിച്ച കാര്യമുള്ളത്. പിഴയായ 10 കോടി രൂപ നല്‍കിയാല്‍ ശശികലയെ വിട്ടയക്കുമെന്നും പണം അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഒരുവര്‍ഷം കൂടി ശിക്ഷാകാലാവധി നീളുമെന്നുമാണു വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നത്.

എന്നാല്‍, മറ്റു തടസ്സങ്ങളില്ലെങ്കില്‍ ഈ മാസം അവസാനമോ ഒക്ടോബര്‍ ആദ്യ വാരമോ ശശികല പുറത്തിറങ്ങുമെന്ന് അവരുടെ അഭിഭാഷകന്‍ രാജ സെന്തൂര്‍ പാണ്ഡ്യന്‍ പറയുന്നു. നല്ല നടപ്പിന്റെ പേരില്‍ കര്‍ണാടക ജയില്‍ ചട്ടം അനുസരിച്ച് ശിക്ഷയില്‍ ഇളവിന് അര്‍ഹതയുണ്ട്. പ്രതിമാസം 3 ദിവസം വീതം ശിക്ഷാ ഇളവു ലഭിക്കും. സെപ്റ്റംബര്‍ അവസാനത്തോടെ 43 മാസത്തെ ശിക്ഷ പൂര്‍ത്തിയാക്കുന്ന ശശികലയ്ക്ക് 129 ദിവസത്തെ ഇളവിന് അര്‍ഹതയുണ്ട്. ഇതേ കേസില്‍ 1997ലും, 2014ലുമായി 35 ദിവസം ശശികല ശിക്ഷ അനുഭവിച്ചിരുന്നു. 17 ദിവസം പരോള്‍ ലഭിച്ചത് ഒഴിവാക്കിയാലും കാലാവധിക്ക് 129 ദിവസം മുന്‍പ് ജയില്‍ മോചിതയാകാമെന്നാണ് അഭിഭാഷകന്‍ പറയുന്നത്. ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ കര്‍ണാടക ജയില്‍ വകുപ്പ് പരിഗണിക്കണമെന്നു മാത്രം.

തമിഴ് രാഷ്ട്രീയത്തില്‍ നിറനിലാവായി ഉദിച്ചു നിന്ന ജയലളിതയുടെ നിഴലായി എന്നും ശശികല ഉണ്ടായിരുന്നു.തമിഴകം അമ്മ എന്ന് ജയലളിതയെ വാഴ്ത്തിയപ്പോള്‍ ചിന്നമ്മ എന്ന വിശേഷണം ശശികലയ്ക്കു മാത്രം സ്വന്തം.തന്റേടിയായ ഒരു രാഷ്ട്രീയക്കാരിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരി എന്ന നിലയില്‍ ഉറ്റതോഴി ശശികലയും എന്നും ജയയ്‌ക്കൊപ്പം മാധ്യമങ്ങളില്‍ നിറഞ്ഞു. വിവാദങ്ങളും അപവാദങ്ങളും ഇവരുടെബന്ധത്തെച്ചൊല്ലിയുണ്ടായി.ശശികലയുടെ തെറ്റായ ഒരു തീരുമാനത്തെത്തുടര്‍ന്ന് ഈ ബന്ധത്തില്‍ ഇടക്കാലത്ത് ഉലച്ചിലുണ്ടായെങ്കിലും പൂര്‍വാധികം ശക്തിയോടെ ശശികല ജയലളിതയുടെ ജീവിതത്തിലേക്ക് ചേക്കേറി.

സിനിമക്കഥയെ വെല്ലുന്ന ട്വിസ്റ്റുകളോടെയാണ് ജയലളിതയുടെ വ്യക്തി ജീവിതത്തിലേക്കും രാഷ്ട്രീയ ജീവിതത്തിലേക്കും ശശികലയെത്തുന്നത്. 1980 ല്‍ ആണ് ഐഎഎസ് ഓഫീസര്‍ ചന്ദ്രലേഖ ശശികലയെ ജയലളിതയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തത്.ജയലളിത പങ്കെടുക്കുന്ന പൊതുപരിപാടികളും വിവാഹങ്ങളും ചിത്രീകരിക്കാനുള്ള അനുവാദം ശശികലയുടെ സ്റ്റുഡിയോയ്ക്കു നല്‍കണമെന്ന ആവശ്യവുമായി ആയിരുന്നു ചന്ദ്രലേഖ ശശികലയെ പരിചയപ്പെടുത്തിയത്. പിന്നീട് തമിഴകം സാക്ഷിയായത് അമ്മയുടെ വിശ്വസ്തയും മനസ്സാക്ഷി സൂക്ഷിപ്പുകാരിയുമായി ശശികല വളരെവേഗം മാറുന്ന കാഴ്ചയാണ്. രാഷ്ട്രീയത്തില്‍ ജയലളിത ഉയരങ്ങളുടെ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ അവരുടെ നിഴല്‍പറ്റി ശശികലയും മുന്നേറി. അഴിമതിയും അനധികൃത സ്വത്തുസമ്പാദനവുമെല്ലാം ജയയുടെ രാഷ്ട്രീയ ജീവിതത്തിന് കളങ്കം ചാര്‍ത്തിയയതും ഈ കാലത്താണ്. തമിഴകം മന്നാര്‍ഗുഡി മാഫിയയുടെ അധീനതയിലാണെന്നായിരുന്നു ഈ കാലഘട്ടത്തിലെ സംസാരം.

2011 ല്‍ ആണ് ചില രാഷ്ട്രീയ കാരണങ്ങളാല്‍ ഇവരുടെ സൗഹൃദത്തിന് ഉലച്ചില്‍ തട്ടിയത്. എന്നാല്‍ സ്വന്തം തെറ്റുതിരിച്ചറിഞ്ഞ് ശശികല തിരിച്ചെത്തിയപ്പോള്‍ പൂര്‍ണ്ണമനസ്സോടെ ജയലളിത ആ സൗഹൃദം തുടരാന്‍ തയാറായി. ഈ കാലഘട്ടങ്ങളിലൊന്നും പരസ്പരമുള്ള രഹസ്യങ്ങള്‍ പരസ്യമാക്കാന്‍ ഇരുവരും തയാറായില്ല. ജീവിതത്തില്‍ സൗഹൃദത്തിനും വിശ്വസ്തതയ്ക്കുമുള്ള സ്ഥാനം ഇരുവരും വെളിവാക്കുകയായിരുന്നു ആ കാലഘട്ടത്തില്‍.

അക്ക ജയലളിതയാണ് തന്റെ ഉയിരെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ഭര്‍ത്താവ് നടരാജനെപ്പോലും ഉപേക്ഷിച്ച് ശശികല പോയസ്ഗാര്‍ഡനിലേയ്ക്ക് രണ്ടാംവട്ടം തിരിച്ചെത്തിയത്. ജീവിതത്തില്‍ താങ്ങായി നിന്ന ശശികല ജയലളിതയുടെ ആശുപത്രിവാസ സമയത്തും മരണസമയത്തുമെല്ലാം ഒപ്പം നിന്നു. ജയയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള യാത്രയിലും രാജാജി ഹാളിലെ പൊതുദര്‍ശന വേളയിലുമെല്ലാം ഒരു നിമിഷംപോലും മാറിനില്‍ക്കാതെ ശശികല ഒപ്പം നിന്നു.

തമിഴ്നാട് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ശശികല തിരിച്ച് വരുമ്പോള്‍ ശശികലയുടെ മോചനം സംസ്ഥാനത്തെ പ്രധാന ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

അഴിമതി നിരോധന നിയമപ്രകാരമാണ് ശശികലയുടെ ശിക്ഷയെന്ന് അണ്ണാ ഡിഎംകെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടക ഭരിക്കുന്നത് ബിജെപിയാണ്. കേന്ദ്രത്തിലും ബിജെപി ഭരണമായതിനാല്‍, കാലാവധി അവസാനിക്കുംമുമ്പ് അഴിമതി കേസിലെ കുറ്റവാളിയെ വിട്ടയക്കുന്നത് അവര്‍ക്ക് ഉചിതമായിരിക്കില്ലെന്നു നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

ഇതിനിടയില്‍ ജയലളിതയുടെ വസതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. ഒരു ഭാഗം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായും മറുഭാഗം മ്യൂസിയമായും മാറ്റാനാണു നീക്കം. മുന്‍ മുഖ്യമന്ത്രിയുടെ നിയമപരമായ അവകാശികളായി ജയലളിതയുടെ അനന്തരവന്‍ ജെ.ദീപക്കിനെയും മരുമകള്‍ ജെ.ദീപയെയും മദ്രാസ് ഹൈക്കോടതി പ്രഖ്യാപിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. ജയലളിതയുടെ വീട് ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം ശശികലയ്ക്കു ‘ചെക്ക്’ വയ്ക്കാനാണെന്നാണു സംസാരം.

ശശികലയുടെ മോചനം പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കുമെന്ന് സ്ഥാനര്‍ത്ഥികള്‍ പറയുന്നു.
അണ്ണാ ഡിഎംകെയിലോ സര്‍ക്കാരിലോ ശശികലയ്ക്കോ കുടുംബത്തിനോ സ്ഥാനമില്ലെന്നു ഫിഷറീസ് മന്ത്രി ഡി.ജയകുമാര്‍ അടുത്തിടെയും വ്യക്തമാക്കിയിരുന്നു.

അതേസമയം, സൂപ്പര്‍താരങ്ങളായ രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള ആഗ്രഹവും നയപരിപാടികളും പലകുറി പ്രഖ്യാപിച്ചിരുന്നു. ചെറിയ ചില നീക്കങ്ങളും പ്രസംഗങ്ങളും പ്രസ്താവനകളും ഉണ്ടായെങ്കിലും രണ്ടുപേരും സജീവമായി രാഷ്ട്രീയ മണ്ണിലേക്ക് ഇറങ്ങിയിട്ടില്ല.തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഉരുക്കുവനിത, ആരാധകരുടെ സ്വന്തം അമ്മ മുന്‍മുഖ്യമന്ത്രി ജയലളിത ജീവിതത്തിലെ അവസാന മൂന്ന് പതിറ്റാണ്ട് തമിഴ്‌നാട് രാഷ്ട്രീയത്തിലെ അച്ചുതണ്ടുകളിലെ ഒന്നായിരുന്നു. മരിച്ച് വര്‍ഷങ്ങളായിട്ടും തമിഴക രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ ശേഷിയുളള അദൃശ്യ സാന്നിധ്യമായി അവര്‍ ഇന്നും തുടരുന്നു.

പാര്‍ട്ടി സ്ഥാപകന്‍ എംജിആറിനു ശേഷം അണ്ണാഡിഎംകെയെ കോര്‍ത്തിണക്കിയ ചരടായിരുന്നു ജയ. 75 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം 2016 ഡിസംബര്‍ 5ന് ജയ വിടവാങ്ങിയപ്പോള്‍ നൂലുപൊട്ടിയ മാല പോലെ ചിതറി. എന്നാല്‍ ആ കുറവ് പരിഹരിക്കാന്‍ സൂപ്പര്‍താരങ്ങള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ കച്ചകെട്ടുന്നുണ്ട്. ഇപ്പോഴിതാ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി വരികയാണ് വേറാരുമല്ല ജയലളിതയുടെ ഉറ്റ തോഴി
വി.കെ.ശശികല.

2021 െല നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ശശികല തമിഴ്‌നാട്ടില്‍ തിരിച്ചെത്തും. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെങ്കിലും ശശികല പാര്‍ട്ടി പിടിക്കുമോയെന്ന് ഇപ്പോള്‍ അണ്ണാ ഡി.എം.കെയെ നയിക്കുന്ന കണ്‍വീനര്‍ കോര്‍ഡിനേറ്റര്‍ ഒ.പനീര്‍ശെല്‍വവും ജോയിന്റ് കോര്‍ഡിനേറ്റര്‍ എടപ്പാടി പളനിസാമിയും. ഇതിനു വേണ്ടി പാര്‍ട്ടി ഭരണഘടന ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു തിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറയുന്തോറും തമിഴകത്ത് രാഷ്ട്രീയ തന്ത്രങ്ങളും അടവുകളും മാറി മറിയുകയാണ്. എല്ലാവരുടെയും ശ്രദ്ധ ജയയില്ലാത്ത അണ്ണാ ഡി.എംകെയ്ക്ക് എന്തു സംഭവിക്കുമെന്നാണ്.

സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയെ 2021 ജനുവരി 27നു മോചിപ്പിച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ അഭിഭാഷകനും ആക്ടിവിസ്റ്റുമായ നരസിംഹ മൂര്‍ത്തിയുടെ വിവരാവകാശ ചോദ്യത്തിനു ജയില്‍ അധികൃതര്‍ നല്‍കിയ മറുപടിയിലാണു ശശികലയുടെ മോചനം സംബന്ധിച്ച കാര്യമുള്ളത്. പിഴയായ 10 കോടി രൂപ നല്‍കിയാല്‍ ശശികലയെ വിട്ടയക്കുമെന്നും പണം അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഒരുവര്‍ഷം കൂടി ശിക്ഷാകാലാവധി നീളുമെന്നുമാണു വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നത്.

എന്നാല്‍, മറ്റു തടസ്സങ്ങളില്ലെങ്കില്‍ ഈ മാസം അവസാനമോ ഒക്ടോബര്‍ ആദ്യ വാരമോ ശശികല പുറത്തിറങ്ങുമെന്ന് അവരുടെ അഭിഭാഷകന്‍ രാജ സെന്തൂര്‍ പാണ്ഡ്യന്‍ പറയുന്നു. നല്ല നടപ്പിന്റെ പേരില്‍ കര്‍ണാടക ജയില്‍ ചട്ടം അനുസരിച്ച് ശിക്ഷയില്‍ ഇളവിന് അര്‍ഹതയുണ്ട്. പ്രതിമാസം 3 ദിവസം വീതം ശിക്ഷാ ഇളവു ലഭിക്കും. സെപ്റ്റംബര്‍ അവസാനത്തോടെ 43 മാസത്തെ ശിക്ഷ പൂര്‍ത്തിയാക്കുന്ന ശശികലയ്ക്ക് 129 ദിവസത്തെ ഇളവിന് അര്‍ഹതയുണ്ട്. ഇതേ കേസില്‍ 1997ലും, 2014ലുമായി 35 ദിവസം ശശികല ശിക്ഷ അനുഭവിച്ചിരുന്നു. 17 ദിവസം പരോള്‍ ലഭിച്ചത് ഒഴിവാക്കിയാലും കാലാവധിക്ക് 129 ദിവസം മുന്‍പ് ജയില്‍ മോചിതയാകാമെന്നാണ് അഭിഭാഷകന്‍ പറയുന്നത്. ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ കര്‍ണാടക ജയില്‍ വകുപ്പ് പരിഗണിക്കണമെന്നു മാത്രം.

തമിഴ് രാഷ്ട്രീയത്തില്‍ നിറനിലാവായി ഉദിച്ചു നിന്ന ജയലളിതയുടെ നിഴലായി എന്നും ശശികല ഉണ്ടായിരുന്നു.തമിഴകം അമ്മ എന്ന് ജയലളിതയെ വാഴ്ത്തിയപ്പോള്‍ ചിന്നമ്മ എന്ന വിശേഷണം ശശികലയ്ക്കു മാത്രം സ്വന്തം.തന്റേടിയായ ഒരു രാഷ്ട്രീയക്കാരിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരി എന്ന നിലയില്‍ ഉറ്റതോഴി ശശികലയും എന്നും ജയയ്‌ക്കൊപ്പം മാധ്യമങ്ങളില്‍ നിറഞ്ഞു. വിവാദങ്ങളും അപവാദങ്ങളും ഇവരുടെബന്ധത്തെച്ചൊല്ലിയുണ്ടായി.ശശികലയുടെ തെറ്റായ ഒരു തീരുമാനത്തെത്തുടര്‍ന്ന് ഈ ബന്ധത്തില്‍ ഇടക്കാലത്ത് ഉലച്ചിലുണ്ടായെങ്കിലും പൂര്‍വാധികം ശക്തിയോടെ ശശികല ജയലളിതയുടെ ജീവിതത്തിലേക്ക് ചേക്കേറി.

സിനിമക്കഥയെ വെല്ലുന്ന ട്വിസ്റ്റുകളോടെയാണ് ജയലളിതയുടെ വ്യക്തി ജീവിതത്തിലേക്കും രാഷ്ട്രീയ ജീവിതത്തിലേക്കും ശശികലയെത്തുന്നത്. 1980 ല്‍ ആണ് ഐഎഎസ് ഓഫീസര്‍ ചന്ദ്രലേഖ ശശികലയെ ജയലളിതയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തത്.ജയലളിത പങ്കെടുക്കുന്ന പൊതുപരിപാടികളും വിവാഹങ്ങളും ചിത്രീകരിക്കാനുള്ള അനുവാദം ശശികലയുടെ സ്റ്റുഡിയോയ്ക്കു നല്‍കണമെന്ന ആവശ്യവുമായി ആയിരുന്നു ചന്ദ്രലേഖ ശശികലയെ പരിചയപ്പെടുത്തിയത്. പിന്നീട് തമിഴകം സാക്ഷിയായത് അമ്മയുടെ വിശ്വസ്തയും മനസ്സാക്ഷി സൂക്ഷിപ്പുകാരിയുമായി ശശികല വളരെവേഗം മാറുന്ന കാഴ്ചയാണ്. രാഷ്ട്രീയത്തില്‍ ജയലളിത ഉയരങ്ങളുടെ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ അവരുടെ നിഴല്‍പറ്റി ശശികലയും മുന്നേറി. അഴിമതിയും അനധികൃത സ്വത്തുസമ്പാദനവുമെല്ലാം ജയയുടെ രാഷ്ട്രീയ ജീവിതത്തിന് കളങ്കം ചാര്‍ത്തിയയതും ഈ കാലത്താണ്. തമിഴകം മന്നാര്‍ഗുഡി മാഫിയയുടെ അധീനതയിലാണെന്നായിരുന്നു ഈ കാലഘട്ടത്തിലെ സംസാരം.

2011 ല്‍ ആണ് ചില രാഷ്ട്രീയ കാരണങ്ങളാല്‍ ഇവരുടെ സൗഹൃദത്തിന് ഉലച്ചില്‍ തട്ടിയത്. എന്നാല്‍ സ്വന്തം തെറ്റുതിരിച്ചറിഞ്ഞ് ശശികല തിരിച്ചെത്തിയപ്പോള്‍ പൂര്‍ണ്ണമനസ്സോടെ ജയലളിത ആ സൗഹൃദം തുടരാന്‍ തയാറായി. ഈ കാലഘട്ടങ്ങളിലൊന്നും പരസ്പരമുള്ള രഹസ്യങ്ങള്‍ പരസ്യമാക്കാന്‍ ഇരുവരും തയാറായില്ല. ജീവിതത്തില്‍ സൗഹൃദത്തിനും വിശ്വസ്തതയ്ക്കുമുള്ള സ്ഥാനം ഇരുവരും വെളിവാക്കുകയായിരുന്നു ആ കാലഘട്ടത്തില്‍.

അക്ക ജയലളിതയാണ് തന്റെ ഉയിരെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ഭര്‍ത്താവ് നടരാജനെപ്പോലും ഉപേക്ഷിച്ച് ശശികല പോയസ്ഗാര്‍ഡനിലേയ്ക്ക് രണ്ടാംവട്ടം തിരിച്ചെത്തിയത്. ജീവിതത്തില്‍ താങ്ങായി നിന്ന ശശികല ജയലളിതയുടെ ആശുപത്രിവാസ സമയത്തും മരണസമയത്തുമെല്ലാം ഒപ്പം നിന്നു. ജയയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള യാത്രയിലും രാജാജി ഹാളിലെ പൊതുദര്‍ശന വേളയിലുമെല്ലാം ഒരു നിമിഷംപോലും മാറിനില്‍ക്കാതെ ശശികല ഒപ്പം നിന്നു.

തമിഴ്നാട് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ശശികല തിരിച്ച് വരുമ്പോള്‍ ശശികലയുടെ മോചനം സംസ്ഥാനത്തെ പ്രധാന ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

അഴിമതി നിരോധന നിയമപ്രകാരമാണ് ശശികലയുടെ ശിക്ഷയെന്ന് അണ്ണാ ഡിഎംകെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടക ഭരിക്കുന്നത് ബിജെപിയാണ്. കേന്ദ്രത്തിലും ബിജെപി ഭരണമായതിനാല്‍, കാലാവധി അവസാനിക്കുംമുമ്പ് അഴിമതി കേസിലെ കുറ്റവാളിയെ വിട്ടയക്കുന്നത് അവര്‍ക്ക് ഉചിതമായിരിക്കില്ലെന്നു നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

ഇതിനിടയില്‍ ജയലളിതയുടെ വസതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. ഒരു ഭാഗം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായും മറുഭാഗം മ്യൂസിയമായും മാറ്റാനാണു നീക്കം. മുന്‍ മുഖ്യമന്ത്രിയുടെ നിയമപരമായ അവകാശികളായി ജയലളിതയുടെ അനന്തരവന്‍ ജെ.ദീപക്കിനെയും മരുമകള്‍ ജെ.ദീപയെയും മദ്രാസ് ഹൈക്കോടതി പ്രഖ്യാപിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. ജയലളിതയുടെ വീട് ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം ശശികലയ്ക്കു ‘ചെക്ക്’ വയ്ക്കാനാണെന്നാണു സംസാരം.

ശശികലയുടെ മോചനം പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കുമെന്ന് സ്ഥാനര്‍ത്ഥികള്‍ പറയുന്നു.
അണ്ണാ ഡിഎംകെയിലോ സര്‍ക്കാരിലോ ശശികലയ്ക്കോ കുടുംബത്തിനോ സ്ഥാനമില്ലെന്നു ഫിഷറീസ് മന്ത്രി ഡി.ജയകുമാര്‍ അടുത്തിടെയും വ്യക്തമാക്കിയിരുന്നു.

അതേസമയം, സൂപ്പര്‍താരങ്ങളായ രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള ആഗ്രഹവും നയപരിപാടികളും പലകുറി പ്രഖ്യാപിച്ചിരുന്നു. ചെറിയ ചില നീക്കങ്ങളും പ്രസംഗങ്ങളും പ്രസ്താവനകളും ഉണ്ടായെങ്കിലും രണ്ടുപേരും സജീവമായി രാഷ്ട്രീയ മണ്ണിലേക്ക് ഇറങ്ങിയിട്ടില്ല.

Back to top button
error: