NEWS

മൻമോഹൻ സിംഗായിരുന്നു ശരിയെന്ന് ജനം പറയുന്ന കാലം,മോഡി സർക്കാരിന്റെ കീഴിൽ സാമ്പത്തികാവസ്ഥ കൂപ്പുകുത്തി,ജി ഡി പിയിൽ 23 .9 % ഇടിവ്

മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ധനമന്ത്രിയുമായ മൻമോഹൻ സിങ് ഒരു പ്രവാചകൻ അല്ല .എന്നാൽ ഒരു അവധൂതൻ കണക്കെ അദ്ദേഹം ഒരു പ്രവചനം നടത്തി .അത് മോഡി സർക്കാരിന്റെ സാമ്പത്തിക നയത്തെ കുറിച്ചും രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതിയുടെ ഭാവിയെ കുറിച്ചുമായിരുന്നു .

നോട്ടുനിരോധനത്തെ കുറിച്ച് മൻമോഹൻ സിങ് പറഞ്ഞത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന സംഘടിത കൊള്ള എന്നായിരുന്നു .ഇന്ത്യയുടെ ജിഡിപി കുത്തനെ ഇടിയാൻ അത് കാരണമാകുമെന്ന് കൂടി പറഞ്ഞപ്പോൾ പരിഹസിക്കുകയാണ് എതിർപക്ഷം ചെയ്തത് .എന്നാലിപ്പോഴിതാ മൻമോഹൻസിങ്ങിന്റെ പ്രവചനം സത്യമായിരുന്നു .

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ റെക്കോർഡ് ഇടിവാണ് ഉണ്ടായിരിക്കുന്നത് .23 .9% ഇടിവ് എന്ന് പറയുന്നത് അസാധാരണമാണ് .നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ ആണ് ഇടിവ് .സർക്കാരിന്റെ തന്നെ കണക്കാണിത് .അതായത് മോഡി സർക്കാരിന്റെ ഉത്തേജക പാക്കേജ് ഒന്നും ഫലം കണ്ടില്ലെന്നു ചുരുക്കം .

കോവിഡ് പ്രതിസന്ധി നിലനിൽക്കുകയാണ് .അപ്പോൾ രണ്ടാം പാദത്തിലും ഇടിവാണ് പ്രവചിക്കുന്നത് .സാമ്പത്തിക മാന്ദ്യം വരുന്നുണ്ടെന്നു കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നു .അതാണ് ഇപ്പോൾ മുൻ ധനമന്ത്രി പി ചിദംബരം ചൂണ്ടിക്കാട്ടുന്നത് .എന്നാൽ വീഴ്ച സർക്കാർ സമ്മതിക്കില്ലെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു .

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് ഞെട്ടിക്കുന്ന ഇടിവാണ് ഉണ്ടായിരിക്കുന്നത് .കോവിഡ് കാലത്ത് സാമ്പത്തിക ക്രയവിക്രയങ്ങൾ തുലോം തുച്ഛമാണെന്ന ന്യായം പറയാമെങ്കിലും സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഉത്തേജക പാക്കേജ് ഒന്നും ഫലവത്തായില്ലെന്നു വേണം വിലയിരുത്താൻ .

Back to top button
error: