LIFE

ഓര്‍മ്മയിലെന്നും സച്ചി: ട്രിബ്യൂട്ടുമായി അയ്യപ്പനും കോശിയും ടീം

രാളുടെ വിയോഗത്തില്‍ ഒന്നാകെ മലയാളിയുടെ കണ്ണ് നിറയുന്നത് വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണ്. ഈയടുത്ത് ഒരാളുടെ മരണവാര്‍ത്ത കേരളം ഒന്നാകെ കണ്ണീരോടെ കേട്ടിട്ടുണ്ടെങ്കില്‍ അത് സച്ചിയുടെയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത മറ്റൊരു എഴുത്തുകാരന്‍ ഉണ്ടോ എന്നുള്ള കാര്യം സംശയമാണ്. എഴുതിയ തിരക്കഥകള്‍ കൊണ്ട്, സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങള്‍ കൊണ്ട് അദ്ദേഹം മലയാളിയുടെ മനസില്‍ സ്വന്തമായി ഒരു ഇരിപ്പിടം നേടിയിരുന്നു.

ഇപ്പോള്‍ സച്ചിയെന്ന മനുഷ്യന് ആദരവര്‍പ്പിച്ച് ട്രിബ്യൂട്ട് വീഡിയോ പുറത്തിറക്കിയിരിക്കുന്നത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയിലെ സച്ചിയുടെ രംഗങ്ങള്‍ ചേര്‍ത്താണ് വീഡിയോ വന്നിരിക്കുന്നത്. സച്ചി മലയാളത്തിന് സമ്മാനിച്ച നഞ്ചിയമ്മയുടെ കണ്ണീരില്‍ പൊതിഞ്ഞ പാട്ടാണ് വീഡിയോയുടെ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്.

Signature-ad

ചോക്ലേറ്റ് എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയാണ് സച്ചി സേതുവിനൊപ്പം മലയാള സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് ഇതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങളെല്ലാം വാണിജ്യ വിജയങ്ങളായിരുന്നു. പിന്നീട് സേതുവുമായി പിരിഞ്ഞ് സച്ചി ആജ്യമായി സ്വതന്ത്ര തിരക്കഥാകൃത്തായ റണ്‍ ബേബി റണ്‍ എന്ന ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായിരുന്നു. പിന്നീട് സ്വതന്ത്ര തിരക്കഥാകൃത്തായപ്പോഴും സച്ചിയെ വിജയം പിന്തുടര്‍ന്നിരുന്നു. അനാര്‍ക്കലിയെന്ന ചിത്രം സംവിധാനം ചെയ്ത് സച്ചി സംവിധാന രംഗത്തേക്കും കടന്നു വന്നു. പിന്നീട് രാമലീല, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങള്‍ക്ക് കൂടി തിരക്കഥയൊരുക്കിയ ശേഷമാണ് സച്ചി പൃഥ്വിരാജിനേയും ബിജുമേനോനെയും മുഖ്യകഥാപാത്രങ്ങളാക്കി അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാനം ചെയ്തത്. ചിത്രം കലാപരമായും വാണിജ്യപരമായും വലിയ വിജയമായിരുന്നു.

Back to top button
error: