LIFE

” വരയന്‍ ” പ്രമോ സോംങ് റിലീസായി

ത്യം സിനിമാസിന്റെ ബാനറിൽ എ.ജി.പ്രേമചന്ദ്രൻ നിർമ്മിച്ച് ജിജോ ജോസഫ് സംവിധാനം ചെയ്ത “വരയൻ ” എന്ന ചിത്രത്തിലെ “ഏദനിൽ മധു നിറയും” എന്നു തുടങ്ങുന്ന ഗാനത്തിന്റെ പ്രമോ സോംങ് സത്യം ഓഡിയോസിന്റെ യു ട്യൂബ് ചാനലിൽ റിലീസ് ചെയ്തു.

ബി കെ ഹരി നാരായണൻ രചിച്ച് പ്രകാശ് അലക്സ് സംഗീതം നൽകി സന മൊയ്തൂട്ടി ആലപിച്ച ഈ ഗാനത്തിൽ സന തന്നെ അഭിനയിച്ച പ്രമോ സോംങ് വീഡിയോയാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. ചിത്രത്തില്‍ നായകനായ സിജു വിൽസനും നായികയായ ലിയോണ ലീഷോയുമാണ് ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. പ്രസന്ന മാസ്റ്ററുടെ കോറിയോഗ്രാഫിയിൽ നാല് മനോഹര ഗാനങ്ങളുണ്ട് ഈ ചിത്രത്തിൽ.

മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി,ഏഴുപുന്ന ബിജു,ഡാവിഞ്ചി,സുധാകരന്‍ കെ പി, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. രജീഷ് രാമന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഡാനി കപ്പൂച്ചിന്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,പ്രൊജക്റ്റ് ഡിസെെന്‍-ജോജി ജോസഫ്,കല-നാഥന്‍ മണ്ണൂര്‍,മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റില്‍സ്-ജിയോ ജോമി,പരസ്യക്കല- യെല്ലോ ടൂത്ത്, എഡിറ്റര്‍-ജോണ്‍ക്കുട്ടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-കൃഷ്ണ കുമാര്‍,അസിസ്റ്റന്റ് ഡയറക്ടര്‍-ഷമീര്‍,കിരണ്‍,ആശ,എറീഷ്, നൃത്തം-പ്രസന്ന സുജിത്,ആക്ഷന്‍-ആല്‍വിന്‍ അലക്സ്,പ്രാെഡക്ഷന്‍ മാനേജര്‍-ശ്രീശന്‍ ഏരിമല,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സന്തോഷ് ചെറുപൊയ്ക.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Back to top button
error: