Month: August 2020
-
TRENDING
ചിരിപ്പിച്ച് മോഡി, “എന്റെ ചായ ആണോ നിങ്ങളുടെ ടി “
സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൽ ഏവരെയും ചിരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഓൺലൈൻ ആയി നടത്തുന്ന പരിപാടിയിൽ കൊടകര സഹൃദയ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥി ടി ഗോവിന്ദ് തന്നെ പരിചയപ്പെടുത്തിയപ്പോൾ ആണ് മോദി തന്റെ ‘ടി’ ബന്ധം തമാശയായി പറഞ്ഞത്. താനും ‘ടി’യുമായി ബന്ധമുണ്ട് എന്ന് മോഡി പറഞ്ഞു. ആദ്യം ആർക്കും ഒന്നും മനസിലായില്ല അപ്പോൾ പ്രധാനമന്ത്രി ടി ഇ എ എന്ന് വായുവിൽ എഴുതിക്കാണിച്ചു. “ഞാനും ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളും അതെ ടി ആണോ? “മോദി ചോദിച്ചു. മെഡിക്കൽ ഉപകരണങ്ങൾക്ക് വെർച്യുൽ പിന്തുണ നൽകുന്ന സംവിധാനമാണ് ഗോവിന്ദ് പ്രധാനമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചത്. മിസ്റ്റിക് എന്ന കോളേജിലെ ആറംഗ സംഘമാണ് ഉപകരണം വികസിപ്പിച്ചെടുത്തത്. അവർ ഇത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഓൺലൈൻ അഭിമുഖത്തിന് ശേഷമാണ് ഇവരെ ഹാക്കത്തണിലേക്ക് തെരഞ്ഞെടുത്തത്. മൂന്നാം വർഷ ബയോ മെഡിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ് ഗോവിന്ദ്. പുല്ലഴി തിയ്യാടി ഗിരീശന്റെയും സുനിതയുടെയും മകനാണ് ഗോവിന്ദ്. സംസ്ഥാനത്ത്…
Read More » -
NEWS
വഞ്ചിയൂർ ട്രഷറി തട്ടിപ്പ് അതീവഗൗരവമുള്ളത് :ധനമന്ത്രി ടി എം തോമസ് ഐസക്
വഞ്ചിയൂർ ട്രഷറിയിൽ നടന്ന തട്ടിപ്പ് അതീവഗൗരവത്തിൽ തന്നെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക്. ഫേസ്ബുക്ക് കുറിപ്പിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് – വഞ്ചിയൂർ ട്രഷറിയിൽ നടന്ന തട്ടിപ്പ് അതീവഗൗരവത്തിൽ തന്നെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. ട്രഷറിയുടെ വിശ്വാസ്യതയ്ക്കുമേൽ കരിനിഴൽ വീഴ്ത്താൻ ആരെയും അനുവദിക്കുകയില്ല. ഇതിനുത്തരവാദികൾ ആരു തന്നെയായാലും കർക്കശമായ നടപടി സർക്കാർ സ്വീകരിക്കും. ഇതുസംബന്ധിച്ച സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിന് ധനകാര്യ സെക്രട്ടറിയെത്തന്നെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായ പരിശോധനയും സെക്യൂരിറ്റി / ഫംങ്ഷണൽ ഓഡിറ്റും, അച്ചടക്ക, ക്രിമിനൽ നടപടികളും സ്വീകരിക്കും. ട്രഷറി കമ്പ്യൂട്ടറൈസേഷന് രണ്ടു ലക്ഷ്യങ്ങളുണ്ട്. ട്രഷറിയിലെ ഇടപാടുകൾ കൂടുതൽ കാര്യക്ഷമമാക്കുക, കൃത്യമായ വിവരം സർക്കാരിന് അപ്പപ്പോൾ ലഭ്യമാക്കുക. ഇതിന്റെ ഫലമായി അനധികൃതമായ ഇടപാടുകൾ ഇല്ലാതാക്കുക. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ട്രഷറി നവീകരണം നല്ല ഫലം…
Read More » -
TRENDING
ഇനി ദീപ ബസ് ഡ്രൈവർ അല്ല, ആംബുലൻസ് ഡ്രൈവർ
കോവിഡ് രോഗിളടക്കമുള്ളവർക്ക് തുണയായി ആംബുലൻസ് ഡ്രൈവറായി ദീപ ജോസഫ്. വിലങ്ങാട് സ്വദേശി ദീപ ഇന്ന് മുതൽ ആംബുലൻസ് ഡ്രൈവർ ആകും. വളയം യൂത്ത് ഡെവലപ്മെന്റ് സെന്റർ ആണ് വനിതകളിൽ അധികം ആരും പിടിക്കാത്ത ആംബുലൻസ് വളയം ദീപയെ ഏല്പിച്ചത്. ബസ് ഡ്രൈവർ ആയിരുന്നു ദീപ. പുള്ളിയാവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബസിൽ ഡ്രൈവർ ആയിരുന്നു ദീപ. എന്നാൽ കോവിഡും ലോക്ഡൗണും വന്നതോടെ ജീവിതം പ്രതിസന്ധിയിൽ ആയി. വരുമാനം നിലച്ചു. നിത്യജീവിതം പുലർത്താൻ എന്തു ചെയ്യും എന്ന ആലോചനയിൽ ആയി ഈ മിടുക്കി. വളയത്തുള്ള ഒരു സുഹൃത്ത് പറഞ്ഞതിന് അനുസരിച്ച് പ്രണവം ട്രസ്റ്റിന്റെ ആംബുലൻസ് ഓടിക്കാൻ തയാറാണ് എന്നറിയിച്ചു.ട്രസ്റ്റിന് വനിതയുടെ കയ്യിൽ ആംബുലൻസ് ഏല്പിക്കാൻ പൂർണ സമ്മതം ആയിരുന്നു. ദീപ നാല് ചക്ര വാഹന ലൈസൻസ് സ്വന്തമാക്കിയത് 15 വർഷം മുമ്പാണ്. ഹെവി ലൈസൻസ് കരസ്ഥമാക്കിയത് 2016ലും. പെരിന്തൽമണ്ണ ആർ ടി ഒ ഓഫീസിൽ നിന്ന് ഹെവി ലൈസൻസ് സ്വന്തമാക്കുന്ന ആദ്യ…
Read More » -
NEWS
നെല്ലൂരിൽ വിറ്റ സ്വർണത്തിന്റെ പണം കാശ്മീരിലേക്ക്? എൻ ഐ എ റൈറ്റ് ട്രാക്കിൽ
സ്വർണക്കടത്ത് കേസിൽ ഒടുവിൽ എൻഐയ്ക്ക് തീവ്രവാദ ബന്ധം വ്യക്തമാക്കുന്ന ലിങ്കുകൾ ലഭിച്ചു. മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിക്ക് സ്വർണക്കടത്തു കേസിൽ നിർണായക ബന്ധം ഉണ്ടെന്ന് വ്യക്തമായതിനു പിന്നാലെ ചെന്നൈയിൽ എൻഐഎ കസ്റ്റഡിയിൽ ഉള്ള രണ്ട് സ്വര്ണക്കടത്തുകാരിൽ നിന്ന് പ്രധാനപ്പെട്ട വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചു. കള്ളക്കടത്ത് സ്വർണം വാങ്ങി ഇവർ ആന്ധ്രയിലെ നെല്ലൂരിൽ ആണ് വിറ്റിരുന്നത്. നെല്ലൂരിൽ നിന്ന് കാശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം പോയിരുന്നു എന്ന് സൂചന കിട്ടിയിട്ടുണ്ട്. ഇതോടെ അന്വേഷണം ആ വഴിക്കും നീങ്ങി. എറണാംകുളത്തും മലപ്പുറത്തും എൻഐഎ വ്യാപകമായി റെയ്‌ഡുകൾ നടത്തി. ഹാർഡ് ഡിസ്‌കും അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. ഒപ്പം ബാങ്ക് പാസ്സ്ബുക്കുകളും മൊബൈൽ ഫോണുകളും കണ്ടെടുത്തു. റമീസിൽ നിന്നാണ് കൈവെട്ട് കേസിലെ പ്രതിയെ കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിക്കുന്നത്. റമീസിൽ നിന്ന് സ്വർണം വാങ്ങി മുഹമ്മദലി, മുഹമ്മദലി ഇബ്രാഹിം എന്നയാൾക്കൊപ്പം വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തിരുന്നു. തിരുവനന്തപുരം സിറ്റി, കോവളം എന്നിവിടങ്ങളിൽ വെച്ചായിരുന്നു ഗൂഡാലോചന.…
Read More » -
NEWS
കോവിഡ് സ്ഥിരീകരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ അമിത് ഷാ പങ്കെടുത്തുവെന്ന് റിപ്പോർട്ട്
കോവിഡ് സ്ഥിരീകരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ അമിത് ഷാ പങ്കെടുത്തുവെന്ന് റിപ്പോർട്ട്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 55 കാരനായ ആഭ്യന്തര മന്ത്രി താൻ കോവിഡ് ബാധിതനാണെന്ന് ട്വിറ്ററിലൂടെ ആണ് അറിയിച്ചത്. പുതിയ വിദ്യാഭ്യാസ നയം അംഗീകരിച്ച പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ ആണ് അമിത് ഷാ പങ്കെടുത്തത് എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ എല്ലാവരും മാസ്‌കുകൾ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മാസങ്ങളായി ശക്തമായ പ്രോട്ടോകോൾ ആണ് പ്രധാനമന്ത്രിയുടെ വസതിയിൽ പാലിക്കുന്നതെന്നാണ് റിപ്പോർട്ട്. അമിത് ഷായുടെ കോൺടാക്ട് ട്രേസിങ് നടന്നുകൊണ്ടിരിക്കുക ആണ്. മന്ത്രിമാർക്ക് ആർക്കെങ്കിലും നിരീക്ഷണത്തിൽ പോകേണ്ടി വരുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.
Read More » -
LIFE
ബംഗാളി സംവിധായകന്റെ മലയാള സിനിമ ” കത്തി നൃത്തം “
ദി വെെഫ്സ് ലെറ്റര്‍,വെെറ്റ്,കാക്റ്റസ് എന്നി ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ബംഗാളി സംവിധായകന്‍ അനീക്ക് ചൗധരി ഒരുക്കുന്ന ആദ്യമലയാള സിനിമയാണ് ” കത്തി നൃത്തം “. പി എസ് എസ് എന്റര്‍ടെെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അനീക്ക് ചൗധരി തിരക്കഥയെഴുതി എഡിറ്റ് ചെയ്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രാഹുല്‍ ശ്രീനിവാസന്‍,സാബൂജ് ബര്‍ദാന്‍,രുഗ്മണി സിര്‍ക്കര്‍,ആതിര സെന്‍ഗുപ്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാകുന്ന ഈ ത്രില്ലര്‍ മലയാള ചിത്രത്തില്‍ ഒരു കഥകളി കലാകാരന്‍ സെെക്കോ കൊലയാളിയായി മാറുന്നതിന്റെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. ഛായാഗ്രഹണം സൗമ്യ ബാരിക് സൗരിദ്ബ് ചാറ്റര്‍ജി നിര്‍വ്വഹിക്കുന്നു.കല-മൃട്ടിക് മുഖര്‍ജി,അസോസിയേറ്റ് ഡയറക്ടര്‍-പ്രിയങ്കര്‍ ദാസ്,പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍-സൗമ്യ റോയ് ചൗധരി,പരസ്യക്കല-അനീക്ക് ചൗധരി. കേരളവുമായി സാമ്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ഭൂരിഭാഗവും കൊല്‍ക്കത്തയില്‍ ഒരു കൊല്ലം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ കത്തി നൃത്തം ” പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്
Read More » -
NEWS
സ്വർണക്കടത്ത് കേസിൽ കൈവെട്ടു കേസ് പ്രതിയും ,തീവ്രവാദ ബന്ധത്തിലേക്ക് അന്വേഷണം
സ്വർണക്കടത്ത് കേസിൽ പങ്കാളിയായ ആൾ അധ്യാപകന്റെ കൈ വെട്ടിയ കേസിലും പ്രതി .പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ മുഹമ്മദ് അലിയെ എൻ ഐ എ അറസ്റ്റ് ചെയ്തു .ഇതോടെ കേസിലെ തീവ്രവാദ ബന്ധത്തിലേക്ക് അന്വേഷണം നീളുകയാണ്.കൈവെട്ട് കേസിലെ പ്രതിയായിരുന്ന മുഹമ്മദ് ആലിയെ കോടതി വെറുതെ വിട്ടിരുന്നു .മുഹമ്മദ് അലിയും റമീസും ചേർന്നാണ് നയതന്ത്ര ചാനലിലൂടെ സ്വർണ്ണം കടത്തിയത് എന്നാണ് കണ്ടെത്തൽ . തൊടുപുഴ ന്യൂ മാൻ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയ കേസിലെ ഇരുപത്തിനാലാം പ്രതിയാണ് മുഹമ്മദ് അലി.സ്വർണ കടത്ത് കേസിലെ പ്രതികൾ പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു എന്നാണ് എൻഐഎ നിഗമനം . കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് അലിയെ റിമാൻഡ് ചെയ്തു .ഇത് വരെ പത്ത് പേരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത് .ശനിയാഴ്ച്ച മാത്രം മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത് .മുഹമ്മദ് അലിയുടെ അറസ്റ്റ് നിർണായകം ആണെന്നാണ് എൻഐഎ കരുതുന്നത് .
Read More » -
TRENDING
യൂറോപ്പിലും കോവിഡ് ഭീതി അകലുന്നില്ല -അനിൽ ചേരിയിലിന്റെ റിപ്പോർട്ട്
കോവിഡ് മഹാമാരി ലോകത്തെങ്ങും പോലെ യൂറോപ്പിനെയും പിടിച്ചു കുലുക്കുന്നു. വിവിധരാജ്യങ്ങൾ പലവിധ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നു. ആഫ്രിക്കൻ കുടിയേറ്റവും രോഗഭീതി കൂട്ടുന്നു. അനിൽ ചേരിയിൽ തയ്യാറാക്കിയ റിപ്പോർട്ട്.
Read More » -
NEWS
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1037 കേസുകള്‍; 968 അറസ്റ്റ്; പിടിച്ചെടുത്തത് 332 വാഹനങ്ങള്‍
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1037 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 968 പേരാണ്. 332 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6405 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 9 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 87, 50, 32 തിരുവനന്തപുരം റൂറല്‍ – 169, 154, 19 കൊല്ലം സിറ്റി – 85, 76, 35 കൊല്ലം റൂറല്‍ – 150, 150, 114 പത്തനംതിട്ട – 38, 57, 6 ആലപ്പുഴ- 88, 72, 6 കോട്ടയം – 24, 25, 1 ഇടുക്കി – 28, 3, 1 എറണാകുളം സിറ്റി – 17, 18, 0 എറണാകുളം റൂറല്‍ – 90, 17, 9 തൃശൂര്‍ സിറ്റി – 18, 28,…
Read More »
