Month: August 2020

  • TRENDING

    കേരള പോലീസ് നടത്തുന്ന വിർച്വൽ ഹാക്കത്തോൺ – Hac’KP ആരംഭിച്ചു

    തിരുവനന്തപുരം; പൊലീസിംഗ് കൂടുതൽ മെച്ചപ്പെടുത്തുന്നതിലേക്കായി, സൈബർ രംഗത്ത് കേരള പോലീസിന് അനുയോജ്യമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പ്രാവീണ്യവും, നൂതനാശയങ്ങളുമുള്ളവർക്ക് അവ പ്രകാശിപ്പിക്കുന്നതിനും, പ്രദർശിപ്പിക്കുന്നതിനുമായി കേരള പോലീസിന്റെ നേതൃത്വത്തിൽ അന്തർദേശീയതലത്തിൽ അവതരിപ്പിക്കുന്ന വിർച്വൽ ഹാക്കത്തോൺ – Hac’KP 2020 കോഡിങ് ഘട്ടം ആരംഭിച്ചു. എഡിജിപിയും , സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ് ഓൺലൈനിലൂടെ കോഡിംഗ് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. രാജ്യത്തിനുള്ളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള 500 ൽ അധികം ഐടി വിദഗ്ധർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. 110 ഓളം ടീമുകളായാണ് മത്സരം. ആദ്യ പത്ത് ദിവസം കോഡിങ് മത്സരമാണ് നടക്കുന്നത്. തുടർന്ന് മികച്ച ആശയം നൽകുന്നവരെ 15 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രഖ്യാപിക്കും. എഞ്ചിനീയറിംഗ്, ടെക്നോളജി രംഗത്ത് കഴിവുറ്റ ഡവലപ്പർമാരുടെ വൈവിധ്യമാർന്ന ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാനും, വികസിപ്പിക്കാനും പ്രോത്സാഹനം നൽകുകയാണ് ഈ സംരംഭത്തിന്റെ ലക്‌ഷ്യം. ഭാവിയിലെ സ്മാർട്ട് പൊലീസിംഗിന് പരിഹാരങ്ങൾ സൃഷ്ടിച്ച് പോലീസിനെ സജ്ജമാക്കാൻ കഴിയുന്ന…

    Read More »
  • സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 38 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന തിരുവനന്തപുരം പാറശാല സ്വദേശിനി വിജയലക്ഷ്മിയുടെ (68 ) മരണം കോവിഡ് – 19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 82 ആയി. ഇത്…

    Read More »
  • NEWS

    കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്

    കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ്. ഡൽഹിയിലുള്ള ഒരു ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ട്വിറ്ററിലൂടെ അമിത്ഷാ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും അമിത് ഷാ പറയുന്നു. ലക്ഷണങ്ങൾ കാണിച്ചപ്പോൾ തന്നെ കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. ഫലം വന്നപ്പോൾ പോസിറ്റീവ്. തന്റെ ആരോഗ്യനില മെച്ചമാണെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ആശുപത്രിയിലേക്ക് മാറിയതെന്നും അമിത് ഷാ പറയുന്നു. ഏതാനും ദിവസങ്ങളിലായി അമിത്‌ഷായുമായി സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

    Read More »
  • TRENDING

    നിങ്ങളുടെ വാട്ട്സ് ആപ്പ് അക്കൗണ്ട് സുരക്ഷിതമാണോ? അല്ലെങ്കില്‍ സുരക്ഷിതമാക്കിക്കൊള്ളൂ… Watch video

    കഴിഞ്ഞ രണ്ട് ദിവസമായി നമ്മുടെ ഒക്കെ ഫോണില്‍ ടീച്ചര്‍ എന്ന് സ്വയം പരിചയപ്പെടുത്തി ഒരു സ്ത്രീയുടെ ശബ്ദ സന്ദേശം പ്രചരിക്കുന്നുണ്ട്. അവര്‍ പറയുന്നത് ഇപ്രകാരമാണ് എന്റെ വാട്ട്‌സ് ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞാന്‍ അറിയാതെ എന്റെ കോണ്‍ടാക്റ്റില്‍ നിന്നും പല സുഹൃത്തുക്കള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ പ്രചരിക്കപ്പെട്ടു. എന്റെ പ്രൊഫൈല്‍ ചിത്രം അശ്ലീല ചിത്രമായി മാറിയിരിക്കുന്നു. എങ്ങനെയാണ് ഇത് സംഭവിക്കുക. ആരോ നിങ്ങളുടെ വാട്‌സ് ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ ഔദ്യോഗിക അറിയിപ്പുകള്‍ വരെ ഉദ്യോഗസ്ഥര്‍ പുറപ്പെടുവിച്ച് കഴിഞ്ഞു. കാര്യം കേട്ട് പേടിക്കേണ്ട ഇതിനുള്ള പ്രതിവിധിയും നിങ്ങളുടെ വാട്‌സാപ്പില്‍ തന്നെ ഉണ്ട്. മുകളിൽ കാണുന്ന വീഡിയോ ലിങ്കിൽ വിശദമായി പറഞ്ഞിട്ടുണ്ട് എങ്ങനെയാണ് നിങ്ങളുടെ വാട്സ്ആപ് സുരക്ഷിതമാക്കേണ്ടത് എന്ന്.

    Read More »
  • NEWS

    കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

    ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. 2020 ഓഗസ്റ്റ് 3 : ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്. 2020 ഓഗസ്റ്റ് 4 : കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. 2020 ഓഗസ്റ്റ് 5 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. 2020 ഓഗസ്റ്റ് 6 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് ഈ…

    Read More »
  • NEWS

    ഒന്നും മറച്ചു വെക്കാൻ ഇല്ലെങ്കിൽ സർക്കാർ താൻ വിജിലൻസിന് നൽകിയ പരാതികളിൽ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല

    സര്‍ക്കാരിന് ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ വിജിലന്‍സിന് താന്‍ നല്‍കിയ രണ്ടു പരാതികളില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.   ബെവ്ക്യൂ ആപ്പിനെ തിരഞ്ഞെടുത്തുതുമായി ബന്ധപ്പെട്ടും,  പമ്പാ ത്രിവേണിയിലെ മണല്‍ കടത്തുമായി ബന്ധപ്പെട്ടുമാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക്  രണ്ടു പരാതികള്‍  നല്‍കിയത്.  അനധികൃത നിയമനങ്ങളെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും കത്തും നൽകിയിട്ടുണ്ട്.  രണ്ടു മാസമായിട്ടും വിജിലന്‍സ് ഡയറക്ടര്‍  ഒരു നടപടിയും എടുത്തിട്ടില്ല. അദ്ദേഹത്തോട് ചോദിക്കുമ്പോള്‍ ഗവണ്‍മെന്റിന്റെ അനുമതിക്ക് വേണ്ടി കൊടുത്തിരിക്കുകയാണെന്നാണ് പറയുന്നത്.  പുതിയ അഴിമതി നിരോധന നിയമപ്രകാരം പബ്ലിക്ക് സര്‍വന്റിനെതിരെ  അന്വേഷണം നടത്തണമെങ്കില്‍ ഗവണ്‍മെന്റിന്റെ അനുമതി ആവശ്യമാണ്. അല്ലെങ്കില്‍ നിയമനാധികാരിയുടെ  അനുമതി വേണം. കേരളത്തില്‍ ഇന്ന് വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചിരിക്കുന്നു.  വിജിലന്‍സിനെ വന്ധ്യംകരിച്ചിരിക്കുകയാണ്. ഒരു അഴിമതിയെക്കുറിച്ചും അന്വേഷിക്കുന്നില്ല. എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് വിജിലന്‍സിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും താളം തെറ്റിയിരിക്കുന്നു. അന്വേഷണത്തിന്  അനുമതി നല്‍കാതെ അഴിമതിക്കാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍.  ശിവശങ്കര്‍ ഐ.ടി. സെക്രട്ടറി എന്ന നിലയില്‍ നടത്തിയിട്ടുള്ള…

    Read More »
  • NEWS

    പിണറായി വിജയൻ ദേശവിരുദ്ധർക്ക് താവളമൊരുക്കി: വി.മുരളീധരൻ

    ന്യൂഡൽഹി: ദേശവിരുദ്ധ പ്രവർത്തിയിൽ ഏർപ്പെട്ടവർക്ക് സ്വന്തം ഓഫീസ് വിട്ടുകൊടുത്ത പിണറായി വിജയൻ രാജ്യത്തെ ഒറ്റുകൊടുത്തെന്ന് കേന്ദ്ര വിദേശ- പാർലമെൻ്ററികാര്യ സഹമന്ത്രി വി.മുരളീധരൻ. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ പിണറായി രാജിവച്ചൊഴിയണം. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ഭീകരവാദ ബന്ധമുണ്ടെന്ന കസ്റ്റംസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ കേസ് അന്വേഷിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയത്. പിണറായി വിജയൻ രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് ഡൽഹിയിൽ നടന്ന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു വി.മുരളീധരൻ. സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള സ്പേസ് പാർക്കിൽ ജോലി ചെയ്ത സ്വപ്ന സുരേഷിന് ബഹിരാകാശ ശാസ്ത്രജ്ഞൻമാരുമായി പോലും ഇടപെടാൻ അവസരം ഉണ്ടായി. രാജ്യത്തിൻ്റെ വിവര സാങ്കേതികവിദ്യയും രഹസ്യങ്ങളും കള്ളക്കടത്തുകാരി ആർക്കൊക്കെ കൈമാറിയെന്ന് അന്വേഷിക്കേണ്ടതുണ്ട്. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ മുഖ്യമന്ത്രിക്കാവില്ല. വ്യാജസർട്ടിഫിക്കറ്റുമായി ഒരു തട്ടിപ്പുകാരി സ്വന്തം ഓഫീസിൽ കയറി നിരങ്ങിയിട്ടും അറിയാത്ത മുഖ്യമന്ത്രിക്ക് എന്ത് ഭരണ നൈപുണ്യമാണ് ഉള്ളതെന്ന് അദ്ദേഹത്തെ പാടിപുകഴ്ത്തുന്നവർ പറയണം. ഇൻറലിജൻസിൽ നിന്നും വിവരങ്ങൾ കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രിയും…

    Read More »
  • TRENDING

    വിമാനത്താവളത്തിൽ ഇനി ചായക്ക് അധികവില ഈടാക്കുമെന്ന് ടെൻഷൻ അടിക്കേണ്ട, പ്രധാനമന്ത്രിയുടെ നിർദേശം ഉണ്ട്

    വിമാനത്താവളത്തിലെ ചായക്കൊള്ള അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടൽ. തൃശൂർ സ്വദേശിയായ അഡ്വക്കേറ്റ് ഷാജി കോടങ്കണ്ടത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. ഷാജിക്ക് ഒരു ചായക്ക് 100 രൂപ നൽകേണ്ടി വന്നു. വിഷയത്തിൽ പ്രധാനമന്ത്രി തന്നെ ഇടപെട്ടു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം വിമാനത്താവളങ്ങളിൽ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് ചെറുകടികളും ഇനിമുതൽ നൽകിത്തുടങ്ങണം. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നിർദ്ദേശം വന്ന കാര്യം ഷാജി അറിയുന്നത്.

    Read More »
  • NEWS

    നാണയം വിഴുങ്ങിയ കുട്ടിയുടെ മരണം: ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

    തിരുവനന്തപുരം: ആലുവയില്‍ നാണയം വിഴുങ്ങി 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദാരുണമായ സംഭവത്തെ കുട്ടിയുടെ അമ്മ ഇങ്ങനെ വിശദീകരിക്കുന്നു. ശനിയാഴ്ച രാവിലെ കുട്ടി അമ്മൂമ്മയോട് നാണയം വിഴുങ്ങിയ കാര്യം പറയുന്നു. ഉടനെതന്നെ സമീപത്തുള്ള ആലുവ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുന്നു. അവിടെവച്ച് എക്സ്റേ എടുത്തു, കുഴപ്പമൊന്നുമില്ല വീട്ടിലേക്ക് പോകാൻ പറഞ്ഞു. റോഡിൽ നിന്ന് കരയുമ്പോൾ മറ്റൊരു ഓട്ടോ ഡ്രൈവറാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പോകാം എന്ന് പറഞ്ഞത്. അവിടെ വച്ച് പ്രാഥമിക കാര്യങ്ങൾ ചെയ്തു. കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ കൊണ്ടുപോയി. പേടിക്കേണ്ട കാര്യമില്ല എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. പഴവും വെള്ളവും കൊടുക്കുമ്പോൾ നാണയം വയറിളകി പുറത്തുവരുമെന്നും ഡോക്ടർ പറഞ്ഞത്രേ.…

    Read More »
  • NEWS

    സച്ചിൻ പൈലറ്റ് ക്യാമ്പ് എംഎൽഎമാർ നിയമസഭയിലെത്തുമെന്ന് വിമത എംഎൽഎ, എന്നാൽ ഗെഹ്‌ലോട്ട് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യണോ എന്ന് സച്ചിൻ പൈലറ്റ് തീരുമാനിക്കും

    രാജസ്ഥാനിൽ രാഷ്ട്രീയ കളികൾ മാറിമറിയുന്നു. തങ്ങളുടെ വിഭാഗം എംഎൽഎമാർ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സച്ചിൻ പൈലറ്റ് വിഭാഗം എംഎൽഎ പറഞ്ഞു. ഇപ്പോൾ എംഎൽഎമാർ ഹരിയാനയിൽ ആണ് ഉള്ളതെന്ന് ഉദയ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഗജേന്ദ്ര സിംഗ് ശെഖാവത്ത് പറഞ്ഞു. തങ്ങൾ ആരും കോൺഗ്രസ് പാർട്ടിക്ക് എതിരല്ലെന്നും വിമത എംഎൽഎ പറഞ്ഞു. ഹൈക്കമാൻഡ് തങ്ങളെ വിശദമായി കേൾക്കണമെന്ന് മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നീതിക്കായുള്ള തങ്ങളുടെ സമരം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിൽ വിമത എംഎൽഎമാർ അശോക് സിംഗ് ഗെഹ്‌ലോട്ട് സർക്കാറിന് അനുകൂലമായി വോട്ടു ചെയ്യുമോ എന്ന് ചോദ്യമുണ്ടായി. ” അത് സച്ചിൻ പൈലറ്റ് തീരുമാനിക്കും. സച്ചിൻ പൈലറ്റ് പറഞ്ഞാൽ അശോക് ഗെഹ്‌ലോട്ട് സർക്കാറിന് അനുകൂലമായി ഞങ്ങൾ വോട്ട് ചെയ്യും ” ഗജേന്ദ്ര സിംഗ് ശെഖാവത്ത് വ്യക്തമാക്കി. ബിജെപിയുമായി തങ്ങൾ ആശയവിനിമയം നടത്തുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
Back to top button
error: