NEWS

സ്വർണക്കടത്ത് കേസിൽ കൈവെട്ടു കേസ് പ്രതിയും ,തീവ്രവാദ ബന്ധത്തിലേക്ക് അന്വേഷണം

സ്വർണക്കടത്ത് കേസിൽ പങ്കാളിയായ ആൾ അധ്യാപകന്റെ കൈ വെട്ടിയ കേസിലും പ്രതി .പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ മുഹമ്മദ് അലിയെ എൻ ഐ എ അറസ്റ്റ് ചെയ്തു .ഇതോടെ കേസിലെ തീവ്രവാദ ബന്ധത്തിലേക്ക് അന്വേഷണം നീളുകയാണ്.കൈവെട്ട് കേസിലെ പ്രതിയായിരുന്ന മുഹമ്മദ് ആലിയെ കോടതി വെറുതെ വിട്ടിരുന്നു .മുഹമ്മദ് അലിയും റമീസും ചേർന്നാണ് നയതന്ത്ര ചാനലിലൂടെ സ്വർണ്ണം കടത്തിയത് എന്നാണ് കണ്ടെത്തൽ .

തൊടുപുഴ ന്യൂ മാൻ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയ കേസിലെ ഇരുപത്തിനാലാം പ്രതിയാണ് മുഹമ്മദ് അലി.സ്വർണ കടത്ത് കേസിലെ പ്രതികൾ പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു എന്നാണ് എൻഐഎ നിഗമനം .

കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് അലിയെ റിമാൻഡ് ചെയ്തു .ഇത് വരെ പത്ത് പേരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത് .ശനിയാഴ്ച്ച മാത്രം മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത് .മുഹമ്മദ് അലിയുടെ അറസ്റ്റ് നിർണായകം ആണെന്നാണ് എൻഐഎ കരുതുന്നത് .

Back to top button
error: