നെല്ലൂരിൽ വിറ്റ സ്വർണത്തിന്റെ പണം കാശ്മീരിലേക്ക്? എൻ ഐ എ റൈറ്റ് ട്രാക്കിൽ
സ്വർണക്കടത്ത് കേസിൽ ഒടുവിൽ എൻഐയ്ക്ക് തീവ്രവാദ ബന്ധം വ്യക്തമാക്കുന്ന ലിങ്കുകൾ ലഭിച്ചു. മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിക്ക് സ്വർണക്കടത്തു കേസിൽ നിർണായക ബന്ധം ഉണ്ടെന്ന് വ്യക്തമായതിനു പിന്നാലെ ചെന്നൈയിൽ എൻഐഎ കസ്റ്റഡിയിൽ ഉള്ള രണ്ട് സ്വര്ണക്കടത്തുകാരിൽ നിന്ന് പ്രധാനപ്പെട്ട വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചു. കള്ളക്കടത്ത് സ്വർണം വാങ്ങി ഇവർ ആന്ധ്രയിലെ നെല്ലൂരിൽ ആണ് വിറ്റിരുന്നത്. നെല്ലൂരിൽ നിന്ന് കാശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം പോയിരുന്നു എന്ന് സൂചന കിട്ടിയിട്ടുണ്ട്. ഇതോടെ അന്വേഷണം ആ വഴിക്കും നീങ്ങി.
എറണാംകുളത്തും മലപ്പുറത്തും എൻഐഎ വ്യാപകമായി റെയ്‌ഡുകൾ നടത്തി. ഹാർഡ് ഡിസ്‌കും അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. ഒപ്പം ബാങ്ക് പാസ്സ്ബുക്കുകളും മൊബൈൽ ഫോണുകളും കണ്ടെടുത്തു.
റമീസിൽ നിന്നാണ് കൈവെട്ട് കേസിലെ പ്രതിയെ കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിക്കുന്നത്. റമീസിൽ നിന്ന് സ്വർണം വാങ്ങി മുഹമ്മദലി, മുഹമ്മദലി ഇബ്രാഹിം എന്നയാൾക്കൊപ്പം വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തിരുന്നു. തിരുവനന്തപുരം സിറ്റി, കോവളം എന്നിവിടങ്ങളിൽ വെച്ചായിരുന്നു ഗൂഡാലോചന. പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുക ആയിരുന്നുവത്രെ.
ഇത് വരെ കേസിൽ പിടിയിലായത് പത്തുപേരാണ്. ജൂലൈ 30, 31 ദിവസങ്ങളിലായി നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, പി ടി അബ്ദു, സെയ്ദ് അലവി, മൂവാറ്റുപുഴ സ്വദേശി എ എം ജലാൽ എന്നിവർ ആണീ നാല് പേർ.