Month: August 2020

  • NEWS

    സുശാന്തിന്റെ മൃതദേഹം തിരക്കിട്ട് മാറ്റിയതാര്‍ക്ക് വേണ്ടി.? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആംബുലന്‍സ് ഡ്രൈവര്‍

    ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കോലാഹലങ്ങള്‍ കെട്ടടങ്ങും മുന്‍പ് പുതിയ ആരോപണവുമായി സുശാന്തിന്റെ മൃതശരീരം വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയ ആംബുലന്‍സ് ഡ്രൈവര്‍ അക്ഷയ് ബദ്ക്കര്‍ രംഗത്ത് വന്നിരിക്കുന്നു. മുംബൈ പോലിസില്‍ നിന്നും അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് അക്ഷയ് ബദ്ക്കര്‍ സുശാന്തിന്റെ വീട്ടിലെത്തിയത്. താനവിടെയെത്തുമ്പോഴേക്കും സുശാന്തിന്റെ മൃതശരീരം തുണി ഉപയോഗിച്ച് പൊതിഞ്ഞ് കഴിഞ്ഞിരുന്നു. ഞാനും കൂടി ചേര്‍ന്നാണ് മൃതശരീരം ആംബുലന്‍സിലേക്ക് കയറ്റിയത്. ആദ്യം മൃതശരീരം നാനാവതി ആശുപത്രിയില്‍ എത്തിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് തീരുമാനം മാറ്റി. കൂപ്പര്‍ ഹോസ്പിറ്റലിലേക്കാണ് മൃതശരീരം കൊണ്ടു പോയത്്- അക്ഷയ് പറയുന്നു. അക്ഷയ് ബദ്ക്കറുടെ പുതിയ വെളിപ്പെടുത്തലില്‍ കൊടുംമ്പിരി കൊള്ളുകയാണ് ബോളിവുഡും മുംബൈ പോലീസും. മൃതശരീരം കൂപ്പര്‍ ആശുപത്രിയിലെത്തിച്ചതില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് ആശുപത്രി ഡീന്‍ പ്രിയങ്ക ഡി ഗുജ്ജാര്‍ വ്യക്തമാക്കി. സുശാന്ത് സിംഗിന്റെ വിഷയത്തില്‍ തനിക്ക് പല ഭാഗത്ത് നിന്നും ഭീഷണി കോളുകള്‍ വരാറുണ്ടെന്നും അക്ഷയ് കൂട്ടിച്ചേര്‍ത്തു. ചെയ്യണോ.?

    Read More »
  • NEWS

    മത്തായിയുടെ മരണം : മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

    പത്തനംതിട്ട ചിറ്റാര്‍ പടിഞ്ഞാറെ ചരുവില്‍ പി.പി. മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തു നല്കി. മുഖ്യമന്ത്രി, അടിയന്തരമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുകയും കുറ്റവാളികളെ ക്രിമിനല്‍ കുറ്റം ചുമത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുകയും അര്‍ഹമായ നഷ്ടപരിഹാരം കുടുംബത്തിന് നല്കുകയും ചെയ്യണമെന്നും അദ് ദേഹം ആവശ്യപ്പെട്ടു. പ്രഥമദൃഷ്ട്യാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചകളും നിയമലംഘനങ്ങളുമാണ് ഉണ്ടായിരിക്കുന്നത്. മൃതദേഹം പോസ്റ്റുമാര്‍ട്ടം നടത്തി മോര്‍ച്ചറിയില്‍ വച്ചിരിക്കുകയാണ്. മൂന്നു നിര്‍ധന കുടുംബങ്ങളെ സംരക്ഷിക്കുന്ന ബാദ്ധ്യതയാണ് മത്തായി വഹിച്ചിരുന്നത്. ഈ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷയും കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉടനേ ഉണ്ടാകണമെന്നും കത്തിൽ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

    Read More »
  • TRENDING

    സ്വർണക്കടത്ത് കേസിൽ യു എ പി എ നിലനിൽക്കുമോ എന്ന് എൻ ഐ എ കോടതി

    സ്വർണക്കടത്ത് കേസിൽ യുഎപിഎ എങ്ങനെ നിലനിൽക്കുമെന്ന്‌  എൻഐഎ കോടതി. നികുതി വെട്ടിപ്പിൽ എങ്ങനെ യുഎപിഎ വരുമെന്നും കോടതി ചോദിച്ചു. കേസ്‌ ഡയറി എൻഐഎ സംഘം  കോടതിയിൽ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈഎസ്‌പി സി രാധാകൃഷ്‌ണ പിള്ളയാണ്‌ കേസ്‌ ഡയറി ഹാജരാക്കിയത്‌. 20 തവണയായി 200 കിലോ സ്വർണമാണ് കടത്തിയതെന്ന് എൻഐഎക്ക്‌ വേണ്ടി അസി. സോളിസിറ്റർ ജനറൽ  വിജയകുമാർ പറഞ്ഞു. ഒരാൾ ഒരു തവണ സ്വർണം കടത്തുന്നത് പോലെയല്ല തുടർച്ചയായ കടത്തലെന്ന് അദ്ദേഹം കോടതിയിൽ അദ്ദേഹം വ്യക്തമാക്കി. സ്വപ്‌നയുടെ ജാമ്യ ഹർജി പരിഗണിച്ച കോടതി മറ്റന്നാൾ പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. കേസ്‌ നികുതിവെട്ടിപ്പ്‌ മാത്രമാണെന്നും യുഎപിഎ നിലനിൽക്കില്ലെന്നും സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ വാദിച്ചു. അതേസമയം കേസിലെ പ്രധാന പ്രതിയായ കെ ടി റമീസിനെ വീണ്ടും മൂന്ന്‌ ദിവസത്തേക്ക്‌ എൻഐഎ കസ്‌റ്റഡിയിൽ വിട്ടു.

    Read More »
  • TRENDING

    ആളുകളെ മുതലക്കിട്ട് കൊടുക്കുന്ന ഡോക്ടർ ഡെത്ത് എന്നറിയപ്പെടുന്ന ദേവീന്ദർ ശർമയുടെ ജീവിത കഥ

    പരോളിൽ മുങ്ങിയ കുപ്രസിദ്ധ കുറ്റവാളി ദേവീന്ദർ ശർമയെ ഒടുവിൽ പിടികൂടാൻ ഡൽഹി പോലീസിനായി. ബി എ എം എസ് ഡിഗ്രി ഉള്ളതിനാൽ ഡോക്ടർ ഡെത്ത് എന്നാണ് ദേവീന്ദർ ശർമ അറിയപ്പെടുന്നത്. നിരവധി കൊലപാതകങ്ങൾക്കും തട്ടിക്കൊണ്ടുപോകലുകൾക്കും ശിക്ഷിക്കപ്പെട്ട ദേവീന്ദർ ജനുവരിയിൽ ആണ് ജയ്‌പൂർ സെൻട്രൽ ജയിലിൽ നിന്ന് പരോളിൽ ഇറങ്ങി മുങ്ങിയത്. അലിഗഡിലെ പുരേനി ആണ് ഡോക്ടർ ഡെത്തിന്റെ ജന്മദേശം. ട്രക്ക്, ടാക്സി ഡ്രൈവർമാരെ കൊന്ന് മുതലകൾക്ക് കൊടുക്കുന്ന ആളെ കുറിച്ചുള്ള അന്വേഷണമാണ് ദേവീന്ദറിലേക്ക് പോലീസിനെ എത്തിച്ചത്. യുപിയിലെ കസ്ഗഞ്ജിലെ ഹസാര കനാലിലെ മുതലകൾക്കാണ് ദേവീന്ദർ മനുഷ്യ ശരീരം ഭക്ഷണമായി നൽകിയിരുന്നത്. ഡൽഹി, ഹരിയാന, യു പി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിരവധി കേസുകൾ ഉള്ള ദേവീന്ദറിനെ 16 വർഷത്തേക്ക് ശിക്ഷിച്ചു ജയിലിൽ ആക്കിയിരുന്നു. ഈ വർഷമാദ്യം 20 ദിവസത്തെ പരോളിന്‌ ഇറങ്ങിയപ്പോൾ ആണ് ദേവീന്ദർ മുങ്ങിയത്. യുപിയിൽ തട്ടിപ്പ് ഗ്യാസ് ഏജൻസി നടത്തിയതിന് മുമ്പ് രണ്ട് തവണ ദേവീന്ദർ അറസ്റ്റിലായിട്ടുണ്ട്. അന്തർസംസ്ഥാന കിഡ്‌നി…

    Read More »
  • NEWS

    സോണിയ ഗാന്ധിയുടെ രണ്ടാമൂഴത്തിന് ഒരു വയസ്, വെല്ലുവിളി നേതൃത്വത്തിന് അല്ല രാഹുൽ ഗാന്ധിയുടെ ഉപദേശകർക്ക്

    കാർബണേറ്റഡ് പാനീയങ്ങളോട് സീതാറാം കേസരിക്ക് വലിയ താല്പര്യമാണ്. ഏറ്റവുമിഷ്ടം ലിംക. കുപ്പിയിൽ ഒരു സ്ട്രോയിട്ട് അതിങ്ങനെ വലിച്ചുകുടിക്കും. അവസാനതുള്ളി വരെ വായിൽ എത്തിക്കാൻ വേണ്ടി വലിക്കുന്ന ശബ്ദം അടുത്തിരുന്നവർ കേൾക്കും. തന്റെ കരിയറിലെ അവസാന കാലഘട്ടത്തിൽ കോൺഗ്രസ് ഹെഡ്ക്വാർട്ടേഴ്സിലിരുന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകും രാഷ്ട്രീയം ലിംക കുടിക്കുന്നത് പോലെയല്ല എന്ന്. ദശകങ്ങളായി സീതാറാം കേസരി പാർട്ടിയുടെ ഖജാൻജി ആയിരുന്നു. നല്ലൊരു യാത്രയയപ്പ് അദ്ദേഹം പ്രതീക്ഷിച്ചിട്ടുണ്ടാകാം. 1997ൽ പാർട്ടിയിൽ അംഗത്വമെടുത്ത സോണിയാഗാന്ധി 1998 ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി രംഗത്തിറങ്ങാൻ തീരുമാനിച്ചു. മാർച്ച് രണ്ടാം വാരം സീതാറാം കേസരി അദ്ദേഹത്തിന്റെ ജനറൽ സെക്രട്ടറിമാരിൽ ഒരാളെ ഒരു യോഗത്തിനായി വിളിച്ചു. എന്നാൽ ആവർത്തിച്ചു വിളിച്ചിട്ടും അയാൾ ചാച്ചാ എന്നറിയപ്പെടുന്ന കേസരിയെ കാണാൻ ചെന്നില്ല.എന്തുപറ്റി എന്ന് അന്വേഷിച്ച് സീതാറാം കേസരി തന്നെ അയാളെ തേടി ഇറങ്ങി. ജനറൽ സെക്രട്ടറി ആരുമായോ ഫോണിൽ സംസാരിക്കുകയായിരുന്നു. ആ മാസം അവസാനം നടക്കുന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിന്റെ അജണ്ട ചർച്ച ചെയ്യുകയായിരുന്നു…

    Read More »
  • LIFE

    ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽഃനിവിൻ പോളി മികച്ച നടൻ

    ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമക്ക് അഭിമാനമായി ” മൂത്തോൻ” എന്ന ചിത്രത്തിലെ അഭിനയത്തിന് നിവിൻ പോളി മികച്ച നടനുള്ള പുരസ്ക്കാരം നേടി.മികച്ച ചിത്രത്തിനുള്ള അവാർഡ് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോന് ലഭിച്ചു.മികച്ച ബാല താരത്തിനുള്ള പുരസ്ക്കാരവും ഈ ചിത്രത്തിൽ തന്നെ അഭിനയിച്ച സഞ്ജന ദീപുവിനും ലഭിച്ചു. ” ഗമക്ഖർ” എന്ന ചിത്രമൊരുക്കിയ അചൽ മിശ്രയാണ് മികച്ച സംവിധായകൻ.റൺ കല്യാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള അവാർഡ് നേടിയ ഗാർഗി മലയാളിയാണ്.

    Read More »
  • NEWS

    സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവം ഉണ്ടായി, ഇനി പരാതിയിലും നടപടിയെന്ന് മുഖ്യമന്ത്രി

    സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികൾ കൂടുന്നത് അലംഭാവവും വീഴ്ചയും സൂചിപ്പിക്കുന്നു. പരാതി ഉയർന്നാലും ഇനി നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പ്രവർത്തന സജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉത്ഘാടനം നിർവഹിക്കുക ആയിരുന്നു മുഖ്യമന്ത്രി.മൂന്ന് ജില്ലകളിലെ പ്രതിദിന കോവിഡ് കണക്കുകൾ ആശങ്ക ജനിപ്പിക്കുന്നു. തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് ജില്ലകൾ ആണവ. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗണിലും തീരപ്രദേശങ്ങളിൽ സമ്പർക്ക വ്യാപനം കുറയാത്തത് ആശങ്ക ഉണ്ടാക്കുന്നു. നഗര പ്രദേശത്ത് പുതിയ ക്ലസ്റ്റർ രൂപപ്പെട്ടു. തേക്കുംമൂട് ബാൻഡ് കോളനിയിൽ ഇരുനൂറിലേറെ കുടുംബങ്ങൾ ആണ് തിങ്ങിപ്പാർക്കുന്നത്. ഒരാഴ്ചക്കിടെ രോഗികളുടെ എണ്ണം 59 ആയി ഉയർന്നു. നഗരസഭയുടെ 21 ശുചീകരണ തൊഴിലാളികൾ കോവിഡ് ബാധിതർ ആയതും ആശങ്ക കൂട്ടുന്നുണ്ട്.

    Read More »
  • TRENDING

    “മോദിയുടെ ആരോഗ്യത്തിൽ ഉൽക്കണ്ഠ “, കോവിഡ് പ്രതിസന്ധിക്കിടെ രാമക്ഷേത്ര ഭൂമിപൂജയിൽ നിന്ന് വിട്ടുനിൽക്കാൻ ഉമാഭാരതി

    ആഗസ്റ്റ് 5ന് നടക്കുന്ന രാമക്ഷേത്ര ഭൂമിപൂജയിൽ നിന്ന് വിട്ടുനിൽക്കാൻ തന്നെ അനുവദിക്കണമെന്ന് ബിജെപി നേതാവ് ഉമാഭാരതി രാമ ജന്മഭൂമി ന്യാസിനോടും പ്രധാനമന്ത്രിയുടെ ഓഫീസിനോടും അഭ്യർത്ഥിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ആരോഗ്യത്തിൽ ഉൽക്കണ്ഠ രേഖപ്പെടുത്തിയാണ് ഉമാഭാരതിയുടെ നടപടി. പ്രധാനമന്ത്രിയുടെയും പരിപാടിയിൽ പങ്കെടുക്കുന്ന മറ്റുള്ളവരുടെയും ആരോഗ്യത്തിൽ തനിക്ക് ഉൽക്കണ്ഠ ഉണ്ടെന്ന് ഉമാഭാരതി ട്വിറ്ററിൽ കുറിച്ചു. അമിത് ഷായും പാർട്ടിയിലെ മറ്റു ചിലരും കോവിഡ് പോസിറ്റീവ് ആയതിന്റെ ഉൽക്കണ്ഠയും ഉമാഭാരതി പങ്കുവച്ചു. “ഞാൻ ഭോപ്പാലിൽ നിന്ന് അയോധ്യയിലേക്ക് പോകും . കോവിഡ് ബാധിതരുമായി എനിക്കു സമ്പർക്കം ഉണ്ടാകാം. ഇത്തരം സാഹചര്യത്തിൽ, പ്രധാനമന്ത്രിയുമായും മറ്റുള്ളവരുമായും സാമൂഹിക അകലം പാലിക്കാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്. പരിപാടി കഴിഞ്ഞാൽ രാം ലല്ലയെ തൊഴാൻ ഞാൻ എത്തും. “ഉമാഭാരതി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി 11മണിക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് മണിക്കൂറോളം പ്രധാനമന്ത്രി അയോധ്യയിൽ ചിലവഴിക്കും. ഹനുമാൻ ഗാർഹിയിൽ മോഡി ആദ്യം പ്രാർത്ഥന നടത്തും. അതിനു ശേഷം രാമന്റെ വിഗ്രഹം…

    Read More »
  • TRENDING

    കോവിഡും പാമ്പ് കടിയും അതിജീവിച്ച് കുരുന്ന്

    പാണത്തൂരിൽ നിന്നുള്ള ആ പിഞ്ചുകുഞ്ഞ് കോവിഡിനെയും പാമ്പ് കടിയേയും അതിജീവിച്ചു. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഒന്നര വയസുകാരി വീട്ടിലെത്തി. ജൂലൈ 21നാണ് ആ സംഭവം. ബിഹാറിൽ അധ്യാപകരായ ദമ്പതിമാരും മക്കളും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജനൽ തുറക്കവേ കുരുന്നിന്റെ കൈവിരലിൽ അണലി കടിച്ചു. കൂനിന്മേൽ കുരു പോലെ കോവിഡും. ചികിത്സക്കിടെ നടത്തിയ സ്രവ പരിശോധനയിൽ ആണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ചികിത്സയോട് കുരുന്ന് നന്നായി പ്രതികരിച്ചു. ഐ സി യുവിൽ നിന്ന് വാർഡിലേക്ക് മാറ്റി. അണലി കടിച്ച വിരൽ സാധാരണ നിലയിലായി. രോഗമുക്തി നേടിയതോടെ ഞായറാഴ്ച ആശുപത്രി വിട്ടു. നേരത്തെ ഒരു വർഷവും പത്ത് മാസവുമുള്ള കുട്ടിയും രണ്ടര വയസുള്ള കുട്ടിയും കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് കോവിഡിനെ അതിജീവിച്ചിട്ടുണ്ട്

    Read More »
  • ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടിയിലേക്ക്, മരണം 7 ലക്ഷ്യത്തിലേക്ക്

    ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.82 കോടി കടന്നു. ഇതുവരെ 6.92 ലക്ഷം പേർ മരിച്ചു. അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിൽ ആണ് കോവിഡ് ബാധ രൂക്ഷം. ലോകത്ത് തന്നെ ഏറ്റവും അധികം ആളുകൾക്ക് കോവിഡ് പ്രതിദിനം പിടിപെടുന്ന രാജ്യം ആകുകയാണ് ഇന്ത്യ. ഇന്ത്യയിൽ 52, 783 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിൽ ഇത് 49, 038 പേർക്കാണ്. ബ്രസീലിൽ 24, 801 പേർക്കും. മരണം ഏറ്റവുമധികം റിപ്പോർട്ട് ചെയ്തത് മെക്സിക്കോയിൽ ആണ്, 784.ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 758 മരണങ്ങൾ റിപോർട്ട് ചെയ്തു. അമേരിക്കയിലെ കോവിഡ് മരണം ഒരു ലക്ഷത്തി അറുപതിനായിരത്തോട് അടുക്കുകയാണ്. ബ്രസീലിൽ ഒരു ലക്ഷത്തോടും. ഇന്ത്യയിൽ 38, 161 പേരാണ് ഇന്ത്യയിൽ മരിച്ചത്.

    Read More »
Back to top button
error: