LIFE

ബംഗാളി സംവിധായകന്റെ മലയാള സിനിമ ” കത്തി നൃത്തം “

ദി വെെഫ്സ് ലെറ്റര്‍,വെെറ്റ്,കാക്റ്റസ് എന്നി ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ബംഗാളി സംവിധായകന്‍ അനീക്ക് ചൗധരി ഒരുക്കുന്ന ആദ്യമലയാള സിനിമയാണ് ” കത്തി നൃത്തം “.

അനീക്ക് ചൗധരി
പി എസ് എസ് എന്റര്‍ടെെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അനീക്ക് ചൗധരി തിരക്കഥയെഴുതി എഡിറ്റ് ചെയ്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രാഹുല്‍ ശ്രീനിവാസന്‍,സാബൂജ് ബര്‍ദാന്‍,രുഗ്മണി സിര്‍ക്കര്‍,ആതിര സെന്‍ഗുപ്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാഹുൽ ശ്രീനിവാസൻ
രാഹുൽ ശ്രീനിവാസൻ

രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാകുന്ന ഈ ത്രില്ലര്‍ മലയാള ചിത്രത്തില്‍ ഒരു കഥകളി കലാകാരന്‍ സെെക്കോ കൊലയാളിയായി മാറുന്നതിന്റെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്.

സാബൂജ് ബര്‍ദാന്‍
സാബൂജ് ബര്‍ദാന്‍

ഛായാഗ്രഹണം സൗമ്യ ബാരിക് സൗരിദ്ബ് ചാറ്റര്‍ജി നിര്‍വ്വഹിക്കുന്നു.കല-മൃട്ടിക് മുഖര്‍ജി,അസോസിയേറ്റ് ഡയറക്ടര്‍-പ്രിയങ്കര്‍ ദാസ്,പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍-സൗമ്യ റോയ് ചൗധരി,പരസ്യക്കല-അനീക്ക് ചൗധരി.

കേരളവുമായി സാമ്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ഭൂരിഭാഗവും കൊല്‍ക്കത്തയില്‍ ഒരു കൊല്ലം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ കത്തി നൃത്തം ” പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്

Back to top button
error: