NEWS

കോവിഡ് സ്ഥിരീകരിക്കുന്നതിന് ദിവസങ്ങൾക്ക്‌ മുമ്പ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ അമിത് ഷാ പങ്കെടുത്തുവെന്ന് റിപ്പോർട്ട്

കോവിഡ് സ്ഥിരീകരിക്കുന്നതിന് ദിവസങ്ങൾക്ക്‌ മുമ്പ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ അമിത് ഷാ പങ്കെടുത്തുവെന്ന് റിപ്പോർട്ട്‌. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 55 കാരനായ ആഭ്യന്തര മന്ത്രി താൻ കോവിഡ് ബാധിതനാണെന്ന് ട്വിറ്ററിലൂടെ ആണ് അറിയിച്ചത്.

പുതിയ വിദ്യാഭ്യാസ നയം അംഗീകരിച്ച പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ ആണ് അമിത് ഷാ പങ്കെടുത്തത് എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ എല്ലാവരും മാസ്‌കുകൾ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Signature-ad

മാസങ്ങളായി ശക്തമായ പ്രോട്ടോകോൾ ആണ് പ്രധാനമന്ത്രിയുടെ വസതിയിൽ പാലിക്കുന്നതെന്നാണ് റിപ്പോർട്ട്. അമിത് ഷായുടെ കോൺടാക്ട് ട്രേസിങ് നടന്നുകൊണ്ടിരിക്കുക ആണ്. മന്ത്രിമാർക്ക് ആർക്കെങ്കിലും നിരീക്ഷണത്തിൽ പോകേണ്ടി വരുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.

Back to top button
error: