TRENDING

ഇനി ദീപ ബസ് ഡ്രൈവർ അല്ല, ആംബുലൻസ് ഡ്രൈവർ

കോവിഡ് രോഗിളടക്കമുള്ളവർക്ക് തുണയായി ആംബുലൻസ് ഡ്രൈവറായി ദീപ ജോസഫ്. വിലങ്ങാട് സ്വദേശി ദീപ ഇന്ന് മുതൽ ആംബുലൻസ് ഡ്രൈവർ ആകും. വളയം യൂത്ത് ഡെവലപ്മെന്റ് സെന്റർ ആണ് വനിതകളിൽ അധികം ആരും പിടിക്കാത്ത ആംബുലൻസ് വളയം ദീപയെ ഏല്പിച്ചത്.

Signature-ad

ബസ് ഡ്രൈവർ ആയിരുന്നു ദീപ. പുള്ളിയാവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബസിൽ ഡ്രൈവർ ആയിരുന്നു ദീപ. എന്നാൽ കോവിഡും ലോക്ഡൗണും വന്നതോടെ ജീവിതം പ്രതിസന്ധിയിൽ ആയി. വരുമാനം നിലച്ചു. നിത്യജീവിതം പുലർത്താൻ എന്തു ചെയ്യും എന്ന ആലോചനയിൽ ആയി ഈ മിടുക്കി.

വളയത്തുള്ള ഒരു സുഹൃത്ത് പറഞ്ഞതിന് അനുസരിച്ച് പ്രണവം ട്രസ്റ്റിന്റെ ആംബുലൻസ് ഓടിക്കാൻ തയാറാണ് എന്നറിയിച്ചു.ട്രസ്റ്റിന് വനിതയുടെ കയ്യിൽ ആംബുലൻസ് ഏല്പിക്കാൻ പൂർണ സമ്മതം ആയിരുന്നു.

ദീപ നാല് ചക്ര വാഹന ലൈസൻസ് സ്വന്തമാക്കിയത് 15 വർഷം മുമ്പാണ്. ഹെവി ലൈസൻസ് കരസ്ഥമാക്കിയത് 2016ലും. പെരിന്തൽമണ്ണ ആർ ടി ഒ ഓഫീസിൽ നിന്ന് ഹെവി ലൈസൻസ് സ്വന്തമാക്കുന്ന ആദ്യ വനിത ആണ് ദീപ. മറ്റൊരു സവിശേഷത കൂടി ദീപയ്ക്കുണ്ട്. കരാട്ടെയിൽ ബ്ലാക് ബെൽറ്റ് ആണ് ദീപ. ഭർത്താവ് അനിൽകുമാർ തോട്ടിൽപാലത്ത് വർക്ക്ഷോപ് ജീവനക്കാരൻ ആണ്.

Back to top button
error: