Month: August 2020
-
NEWS
ഏഷ്യാനെറ്റ് പ്രതിനിധികൾക്കെതിരെ ഡോ. തോമസ് ഐസക് ,രണ്ടു ദിവസമായി മുഖ്യമന്ത്രിയുടെ മുന്നിൽ നിഷ്കളങ്ക വേഷം കെട്ടിയാടുന്നുവെന്നു വിമർശനം
ഏഷ്യാനെറ്റ് ന്യൂസിന്റെ രണ്ടു മാധ്യമപ്രവർത്തകർ രണ്ടു ദിവസമായി മുഖ്യമന്ത്രിയുടെ മുന്നിൽ നിഷ്കളങ്ക വേഷം കെട്ടിയാടുന്നുവെന്ന വിമർശനവുമായി ധനമന്ത്രി ഡോ .തോമസ് ഐസക്ക് .സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനം ഉണ്ടെന്ന വാർത്ത കൊടുത്തതിന്റെ പശ്ചാത്തലത്തിൽ ആണിതെന്നു ഡോ .തോമസ് ഐസക്ക് ഫേസ്ബുക് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു . ഡോ .തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ് – തങ്ങളുടെ വാർത്തകളും വിശകലനങ്ങളുമൊന്നും മറ്റുള്ളവർക്ക് ഓർമ്മ കാണില്ല എന്നു ധരിച്ചിട്ടാണ് ഏഷ്യാനെറ്റിന്റെ രണ്ടു പ്രതിനിധികൾ രണ്ടുദിവസമായി മുഖ്യമന്ത്രിയുടെ മുന്നിൽ കെട്ടുന്ന നിഷ്കളങ്ക വേഷം കെട്ടുന്നത്. തങ്ങൾ ഉന്നയിക്കുന്നത് സ്വാഭാവിക ചോദ്യങ്ങളാണ് എന്നു വിശദീകരിക്കാനാണ് അവർ പെടാപാടു പെടുന്നത്. രണ്ടു ദിവസം മുമ്പ് എൻഐഎ കോടതിയിൽ നടന്ന വാദപ്രതിവാദം സംബന്ധിച്ച റിപ്പോർട്ടിംഗിന്റെയും വിശകലനങ്ങളുടെയും അന്തിച്ചർച്ചയുടെയും തുടർച്ചയാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ഈ ലേഖകരുടെ പ്രകടനം. മിനിയാന്നത്തെ ഏഷ്യാനെറ്റ് ന്യൂസിൽ ഇവരുടെ തന്നെ പ്രകടനങ്ങൾ മറ്റുള്ളവർ മറന്നു പോയെന്നാണോ ധരിച്ചുവെച്ചിരിക്കുന്നത് എന്നറിയില്ല. അങ്ങനെയെങ്കിൽ ആറാം തീയതിയിലെ ഇവരുടെ…
Read More » -
TRENDING
കൂടെ കിടന്നില്ല ,നിർബന്ധിച്ചപ്പോഴും പ്രണയിച്ചില്ല ,തന്നെ അഹങ്കാരിയാക്കി ,തുറന്നു പറഞ്ഞ് ബോളിവുഡ് നടി
ബോളിവുഡിലെ ഞെട്ടിക്കുന്ന കാസ്റ്റിംഗ് കൗച്ച് രഹസ്യങ്ങൾ വെളിപ്പെടുത്തി നടി രവീണ ടണ്ഠൻ .കൂടെ കിടക്കുക ,പ്രണയ ബന്ധങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാത്തതിനാൽ തന്നെ ബോളിവുഡ് അഹങ്കാരിയായി ചിത്രീകരിച്ചുവെന്നു രവീണ ടണ്ഠൻ പറയുന്നു . തനിക്ക് സിനിമയിൽ ഗോഡ്ഫാദർമാർ ഉണ്ടായിരുന്നില്ല .താൻ ഒരു ക്യാമ്പിന്റെയും ആളായിരുന്നില്ല ,അതുകൊണ്ടു തന്നെ താൻ മാറ്റി നിർത്തപ്പെട്ടുവെന്നു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രവീണ പറഞ്ഞു . സിനിമയിൽ തന്നെ പ്രൊമോട്ട് ചെയ്യാൻ ആരുമില്ലായിരുന്നു .അവസരങ്ങൾക്കായി കൂടെ കിടക്കാൻ നിർബന്ധം ഉണ്ടായിരുന്നെങ്കിലും താനത് ചെയ്യില്ല .പ്രണയിക്കാനും നിർബന്ധം ഉണ്ടായിരുന്നു .എന്നാൽ താനതിനും മുതിർന്നില്ല .ഇതൊക്കെ മൂലം നിരവധി അവസരങ്ങൾ സിനിമയിൽ നഷ്ടമായി .അഹങ്കാരി ആയി പരിഗണിച്ച് മാധ്യമങ്ങൾ തനിക്കെതിരെ നിരന്തരം വാർത്ത എഴുതിയെന്നും രവീണ പറഞ്ഞു . സ്ത്രീപക്ഷത്തെ കുറിച്ച് പ്രസംഗിക്കുന്ന വനിതാ ജേര്ണലിസ്റ്റുകൾ പോലും തനിക്കൊപ്പം നിന്നില്ല .അവരെല്ലാം നായകന്മാർക്കും കാമുകിമാർക്കും പിന്നാലെ പോയി .സ്ത്രീ എന്ന പരിഗണന പോലും തനിക്ക് തന്നില്ല .അതേസമയം…
Read More » -
TRENDING
സമ്പന്നതയിൽ കുതിപ്പ് തുടർന്ന് മുകേഷ് അംബാനി ,ലോകത്ത് നാലാം സ്ഥാനം
അങ്ങിനെ അതി സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ ഇന്ത്യക്ക് നാലാം സ്ഥാനം ആയി .റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ സമ്പന്നരിൽ നാലാം സ്ഥാനത്ത് എത്തി .ഫ്രാൻസിലെ ബെർണാൽഡ് അർനാൽട്ടിനെയാണ് മുകേഷ് അംബാനി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയത് .80 .6 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ സമ്പാദ്യം . യൂറോപ്പിലെ ധനികന്മാരിൽ ഒന്നാമനാണ് ബെർണാൽഡ് അർനാൽട്ട് .മുകേഷ് അംബാനിയാകട്ടെ ഇന്ത്യയിലെ ഒന്നാം നമ്പർ സമ്പന്നനും .ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇന്ഡക്സിലാണ് ധനികന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചത് . കഴിഞ്ഞ ആഴ്ചകളിൽ നിരവധി സമ്പന്നരെ മുകേഷ് അംബാനി മറികടന്നു .സിലിക്കൺ വാലി വമ്പന്മാരായ എലോൺ മസ്ക് ,സെർജി ബ്രിൻ,ലാറി പേജ് ,വാറൻ ബഫറ്റ് എന്നിവരെയാണ് മുകേഷ് അംബാനി ഈ അടുത്ത് മറികടന്നത് . ഫേസ്ബുക്കും ഗൂഗിളും മുതല്മുടക്കിയതോടെയാണ് അംബാനിക്ക് വൻ കുതിപ്പുണ്ടായത് .ഇപ്പോൾ ഈ കൊമേഴ്‌സ് രംഗത്താണ് അംബാനി ഊന്നൽ നൽകുന്നത് .ഈ രംഗത്ത് ഇന്ത്യയിൽ പത്ത് ബില്യൺ ഡോളർ മുതല്മുടക്കുമെന്നു ഗൂഗിൾ പ്രഖ്യാപിച്ചു കഴിഞ്ഞു…
Read More » -
NEWS
കോവിഡിനിടെ ആന്ധ്രയിൽ നിന്നൊരു ദുഃഖവാർത്ത ,താൽക്കാലിക കോവിഡ് കേന്ദ്രത്തിൽ വൻഅഗ്നിബാധ ,ഏഴ് മരണം
ആന്ധ്ര പ്രദേശിലെ വിജയവാഡയിൽ താൽക്കാലിക കോവിഡ് കേന്ദ്രത്തിൽ വൻ അഗ്നിബാധ .ഏഴു പേർ അഗ്നിക്കിരയായി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുവെന്നു സംശയം .മുപ്പത് പേരെ രക്ഷിച്ചു .ഇവർ ചികിത്സയിൽ കഴിയുകയാണ് .പുലർച്ചെ അഞ്ചുമണിക്കാണ് അഗ്നിബാധ ഉണ്ടായത് .അഗ്നി ശമന സേന സ്ഥലത്തുണ്ട് . അതേസമയം കോവിഡ് വാക്സിൻ റഷ്യ പന്ത്രണ്ടിന് രജിസ്റ്റർ ചെയ്യും .ആരോഗ്യവകുപ്പ് സഹമന്ത്രി ഒലെഗ് ഗ്രിദ്നേവാണ് ഇക്കാര്യം അറിയിച്ചത്.വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ തകൃതിയായായി നടക്കുക ആണ് .ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരിലും മുതിർന്ന പൗരന്മാരിലുമാണ് വാക്സിൻ പരീക്ഷിക്കുക . റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമേലിയാ ഇൻസ്റ്റിറ്റിയൂട്ടും സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചത് .വാണിജ്യാടിസ്ഥാനത്തിൽ റഷ്യ വാക്സിൻ അടുത്ത മാസം മുതൽ ഉൽപ്പാദിപ്പിച്ചു തുടങ്ങും എന്നാണ് സൂചന .ഓഗസ്റ്റ് മധ്യത്തോടെ വാക്സിൻ ലഭ്യമായി തുടങ്ങും എന്നാണ് വിവരം .
Read More » -
NEWS
മീനച്ചിലാർ കോപത്തിൽ ,കോട്ടയം നഗരത്തിൽ വെള്ളം കയറി
മീനച്ചിലാറ്റിൽ വെള്ളം ഉയരുന്നു .ആറിന്റെ കോപത്തിൽ കോട്ടയം നഗരം മുങ്ങുകയാണ് .വൈക്കം ,ചങ്ങനാശ്ശേരി ,കോട്ടയം താലൂക്കുകളിൽ ആണ് കെടുതി രൂക്ഷം .പേരൂർ ,നീലിമംഗലം,നാഗമ്പടം മേഖലയിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുക ആണ് . നഗരസഭാ മേഖലയിൽ മിക്കയിടത്തും വെള്ളം കയറി .താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിൽ ആണ് .കോട്ടയം പാല്മുറിയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി .അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത് .മീനച്ചിലാറിന്റെ കൈവഴിയിലെ കുത്തൊഴുക്കിൽ കാർ പെടുക ആയിരുന്നു . കക്കയം കിരാതമൂർത്തി ക്ഷേത്രത്തിലെ നാലമ്പലത്തിൽ വെള്ളം കയറി .തുടർച്ചയായി മൂന്നാം വർഷവും ചുങ്കം മേഖലയിൽ വെള്ളപ്പൊക്കം ഉണ്ടായി .റോഡിൽ തോണിയിറക്കിയാണ് ആളുകളെ രക്ഷപ്പെടുത്തിയത് .തിരുവാർപ്പ് പഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല . സംസ്ഥാനത്ത് ഇന്നും തീവ്ര മഴക്ക് സാധ്യത .കാലാവസ്ഥാ വകുപ്പ് അറിയിച്ചതാണ് ഇക്കാര്യം .ഇടുക്കി ,മലപ്പുറം,വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ് .
Read More » -
NEWS
പെട്ടിമുടിയിൽ വീണ്ടും ഇടിമുഴക്കം ,കാണാമറയത്ത് ഇപ്പോഴും നാൽപ്പത്തിയഞ്ച് പേർ
മൂന്നാർ പെട്ടിമുടിയിൽ തൊഴിലാളികളുടെ ലയങ്ങൾക്ക് മേൽ ഉരുൾ പൊട്ടി ഉണ്ടായ അപകടത്തിൽ മരണം ഇരുപത്തി ആറായി .കഴിഞ്ഞ ദിവസം ഒമ്പത് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിരുന്നു . മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ് .കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം കണ്ണൻ ദേവൻ കമ്പനിയുടെ രാജമലയിലെ ഭൂമിയിൽ സംസ്കരിച്ചു . മഴ നിൽക്കുന്നത് തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട് .ഇടക്ക് ആനമുടിയുടെ മുകളിൽ നിന്ന് ഭീദിതമായ മുഴക്കങ്ങൾ കേൾക്കുന്നുണ്ടെന്നു രക്ഷാപ്രവർത്തകർ പറയുന്നു .ജീവൻ പണയം വച്ചാണ് രക്ഷാപ്രവർത്തനം . അഗ്നിരക്ഷാ സേന ,പോലീസ് ,ദുരന്ത നിവാരണ സേന എന്നിവയിലെ ഇരുന്നൂറോളം രക്ഷാ പ്രവർത്തകർ ആണ് ദുരന്ത ഭൂമിയിൽ നാല്പത്തിയെട്ടു മണിക്കൂറായി തിരച്ചിൽ നടത്തുന്നത് .പെട്ടിമുടിയിലെ മൂന്നു ഏക്കർ സ്ഥലത്ത് പൂർണമായും കല്ലും മണ്ണും നിറഞ്ഞിട്ടുണ്ട് .ലയങ്ങൾ നിന്നിരുന്ന ഭാഗവും ഇതിൽപ്പെടും . പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല .ഏഴ് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ .
Read More » -
NEWS
മഴക്ക് കലിയടങ്ങുന്നില്ല,ഇന്നും തീവ്ര മഴ
സംസ്ഥാനത്ത് ഇന്നും തീവ്ര മഴക്ക് സാധ്യത .കാലാവസ്ഥാ വകുപ്പ് അറിയിച്ചതാണ് ഇക്കാര്യം .ഇടുക്കി ,മലപ്പുറം,വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ് . ചൊവ്വാഴ്‍യോടെ കേരളത്തിൽ മഴക്ക് ശക്തി കുറയുമെന്നാണ് കരുതപ്പെടുന്നത് .ഇന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂന മർദ്ദം കൂടി രൂപം കൊള്ളും .അത് ശക്തി പ്രാപിക്കില്ലെന്നും കേരളത്തെ ബാധിക്കില്ലെന്നും ആണ് പ്രതീക്ഷിക്കുന്നത് . പതിനാലു മുതൽ ഒരാഴചക്കാലം സംസ്ഥാനത്ത് സാധാരണ പോലെ മഴ ലഭിക്കും .കഴിഞ്ഞ ഒരാഴ്ച കേരളത്തിൽ പെയ്യേണ്ടതിന്റെ ഇരട്ടി മഴയാണ് പെയ്തത് .
Read More » -
NEWS
ലാൻഡിങ് പിഴച്ചു ,റൺവേയ്ക്കും ചക്രത്തിനുമിടയിൽ വെള്ളപ്പാളി രൂപം കൊണ്ടു ,കരിപ്പൂർ അപകടത്തിന്റെ ചുരുളഴിയുന്നു
കരിപ്പൂർ വിമാന ദുരന്തത്തിന് കാരണം ലാൻഡിംഗ് പിഴവും വെള്ളപ്പാളിയും എന്ന് സൂചന .ഇതിനെ ഓവർ ഷൂട്ട് ,അക്വാപ്ലെയിനിങ് എന്നാണ് സാങ്കേതികമായി പറയുക . ലാൻഡ് ചെയ്യേണ്ട സ്ഥലത്ത് നിന്ന് മുന്നോട്ട് പോയി ലാൻഡ് ചെയ്യുന്നതിനെയാണ് ഓവർ ഷൂട്ട് എന്ന് പറയുക .വെള്ളമുള്ള റൺവേയിൽ ഇറങ്ങുമ്പോൾ റൺവേയ്ക്കും വിമാനത്തിന്റെ ചക്രങ്ങൾക്കുമിടയിൽ വെള്ളപ്പാളി രൂപപ്പെടുന്നതിനെയാണ് അക്വാപ്ലെയിനിങ് എന്ന് പറയുന്നത് . അപകടത്തിൽ പൈലറ്റും കോപൈലറ്റും ഉൾപ്പെടെ പതിനെട്ട് പേരാണ് മരിച്ചത് .ഇതിൽ നാല് കുഞ്ഞുങ്ങളും ഉൾപ്പെടുന്നു .വിമനത്തിൽ നൂറ്റിതൊണ്ണൂറ് പേരാണ് ഉണ്ടായിരുന്നത് .ഇതിൽ ആറു പേർ വിമാന ജീവനക്കാർ ആയിരുന്നു .മരണമടഞ്ഞ ഒരാൾക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു .നൂറ്റിനാല്പത്തൊമ്പത് പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത് .ഇതിൽ ഇരുപത്തിമൂന്നു പേർക്ക് പരിക്ക് സാരമുള്ളതാണ് .മലപ്പുറത്തും കോഴിക്കോടുമായി പതിനാറു ആശുപത്രികളിൽ ആണ് ഇവർ ചികിത്സയിൽ ഉള്ളത് .
Read More » -
TRENDING
ആ ഗായകൻ സാട്ടെ അല്ല ,മറ്റൊരു നാവിക ഉദ്യോഗസ്ഥൻ
കരിപ്പൂർ വിമാന അപകടത്തിൽ കൊല്ലപ്പെട്ട ഡി വി സാട്ടെയുടെ പേരിൽ പ്രചരിക്കുന്ന പാട്ടു വീഡിയോ സാട്ടെയുടേത് അല്ല .ഡി വി സാട്ടെ പാടുന്നു എന്ന നിലക്കാണ് വീഡിയോ പ്രചരിക്കുന്നത് .നിരവധി പേർ സാട്ടെയുടേത് എന്ന പേരിൽ വീഡിയോ ഷെയർ ചെയ്തു കഴിഞ്ഞു . സൈനിക പരിപാടിയിൽ ഉദ്യോഗസ്ഥൻ പാടുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് .എന്നാൽ ശരിക്കും ആ വീഡിയോയിൽ ഉള്ളത് നാവിക സേനയുടെ മുൻ കമാണ്ടർ ഇൻ ചീഫ് വൈസ് അഡ്മിറൽ ഗിരീഷ് ലൂത്രയാണ് .പശ്ചിമ നേവൽ കമാണ്ടിന്റെ ഗോൾഡൻ ജൂബിലി ആഘോഷവേളയിൽ ആണ് ലൂത്ര പാട്ടു പാടുന്നത് . വീഡിയോയുടെ തുടക്കത്തിൽ വൈസ് അഡ്മിറൽ ഗിരീഷ് ലൂത്രയുടെ പേര് അനൗൺസ് ചെയ്യുന്നുണ്ട് .എന്നാൽ ആ ഭാഗം വെട്ടി മാറ്റിയാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത് .
Read More » -
TRENDING
ഞെട്ടിക്കുന്ന കണ്ടെത്തൽ, നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ഡയറിയിലെ പേജുകൾ നശിപ്പിച്ചു
ബോളിവുഡ് താരം സുശാന്ത് സിഗ് രാജ്പുത്തിന്റെ ഡയറിയിലെ പേജുകൾ നശിപ്പിച്ചതായി കണ്ടെത്തൽ.ഫോറന്സിക് സംഘമാണ് ഇക്കാര്യം കണ്ടെത്തിയത് .ഡയറിയിലെ പേജുകൾ അപ്രത്യക്ഷമായത് കൊലപാതക സാധ്യത ആണ് സൂചിപ്പിക്കുന്നതെന്നും ആരാണ് ഡയറികൾ നശിപ്പിച്ചത് എന്ന് കണ്ടെത്തിയാൽ കൊലപാതകിയെ കണ്ടെത്താമെന്നും നടന്റെ കുടുംബ അഭിഭാഷകൻ ചൂണ്ടിക്കാട്ടി . കേസിലെ മുഖ്യസാക്ഷിയായ സുഹൃത്ത് സിദ്ധാർത്ഥ് പിധാനക്കെതിരെ സുശാന്തിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചു .ബോളിവുഡ് താരം റിയ ചക്രബർത്തി സിദ്ധാർത്ഥിനെ സ്വാധീനിച്ചുവെന്നാണ് പിതാവിന്റെ ആരോപണം . തനിക്കെതിരെ ബീഹാർ പോലീസ് രെജിസ്റ്റർ ചെയ്ത കേസ് മുംബൈയിയിലേക്ക് മാറ്റണമെന്ന റിയയുടെ ഹർജി സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കെയാണ് സുശാന്തിന്റെ പിതാവ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത് .പതിനൊന്നാം തിയ്യതിയാണ് കോടതി കേസ് പരിഗണിക്കുന്നത് . റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു .റിയ ചക്രബർത്തിയെ എട്ടു മണിക്കൂർ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഷോവികിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നത് .
Read More »