NEWS

പെട്ടിമുടിയിൽ വീണ്ടും ഇടിമുഴക്കം ,കാണാമറയത്ത് ഇപ്പോഴും നാൽപ്പത്തിയഞ്ച് പേർ

മൂന്നാർ പെട്ടിമുടിയിൽ തൊഴിലാളികളുടെ ലയങ്ങൾക്ക് മേൽ ഉരുൾ പൊട്ടി ഉണ്ടായ അപകടത്തിൽ മരണം ഇരുപത്തി ആറായി .കഴിഞ്ഞ ദിവസം ഒമ്പത് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിരുന്നു .

മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ് .കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം കണ്ണൻ ദേവൻ കമ്പനിയുടെ രാജമലയിലെ ഭൂമിയിൽ സംസ്കരിച്ചു .

മഴ നിൽക്കുന്നത് തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട് .ഇടക്ക് ആനമുടിയുടെ മുകളിൽ നിന്ന് ഭീദിതമായ മുഴക്കങ്ങൾ കേൾക്കുന്നുണ്ടെന്നു രക്ഷാപ്രവർത്തകർ പറയുന്നു .ജീവൻ പണയം വച്ചാണ് രക്ഷാപ്രവർത്തനം .

അഗ്നിരക്ഷാ സേന ,പോലീസ് ,ദുരന്ത നിവാരണ സേന എന്നിവയിലെ ഇരുന്നൂറോളം രക്ഷാ പ്രവർത്തകർ ആണ് ദുരന്ത ഭൂമിയിൽ നാല്പത്തിയെട്ടു മണിക്കൂറായി തിരച്ചിൽ നടത്തുന്നത് .പെട്ടിമുടിയിലെ മൂന്നു ഏക്കർ സ്ഥലത്ത് പൂർണമായും കല്ലും മണ്ണും നിറഞ്ഞിട്ടുണ്ട് .ലയങ്ങൾ നിന്നിരുന്ന ഭാഗവും ഇതിൽപ്പെടും .

പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല .ഏഴ് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ .

Back to top button
error: