ആ ഗായകൻ സാട്ടെ അല്ല ,മറ്റൊരു നാവിക ഉദ്യോഗസ്ഥൻ

കരിപ്പൂർ വിമാന അപകടത്തിൽ കൊല്ലപ്പെട്ട ഡി വി സാട്ടെയുടെ പേരിൽ പ്രചരിക്കുന്ന പാട്ടു വീഡിയോ സാട്ടെയുടേത് അല്ല .ഡി വി സാട്ടെ പാടുന്നു എന്ന നിലക്കാണ് വീഡിയോ പ്രചരിക്കുന്നത് .നിരവധി പേർ സാട്ടെയുടേത് എന്ന പേരിൽ വീഡിയോ ഷെയർ ചെയ്തു കഴിഞ്ഞു .

സൈനിക പരിപാടിയിൽ ഉദ്യോഗസ്ഥൻ പാടുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് .എന്നാൽ ശരിക്കും ആ വീഡിയോയിൽ ഉള്ളത് നാവിക സേനയുടെ മുൻ കമാണ്ടർ ഇൻ ചീഫ് വൈസ് അഡ്മിറൽ ഗിരീഷ് ലൂത്രയാണ് .പശ്ചിമ നേവൽ കമാണ്ടിന്റെ ഗോൾഡൻ ജൂബിലി ആഘോഷവേളയിൽ ആണ് ലൂത്ര പാട്ടു പാടുന്നത് .

വീഡിയോയുടെ തുടക്കത്തിൽ വൈസ് അഡ്മിറൽ ഗിരീഷ് ലൂത്രയുടെ പേര് അനൗൺസ് ചെയ്യുന്നുണ്ട് .എന്നാൽ ആ ഭാഗം വെട്ടി മാറ്റിയാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *