Month: August 2020

  • TRENDING

    സിനിമകളിൽ ഇത് പരീക്ഷണ കാലം ,കീർത്തി സുരേഷിന്റെ അമ്മയായി നയൻതാര ?

    കീർത്തി സുരേഷിന്റെ ‘അമ്മ വേഷത്തിൽ ലേഡി സൂപ്പർസ്റ്റാർ നയൻ‌താര എത്തുമെന്ന് സൂചന .രജനികാന്ത് ചിത്രത്തിൽ ആണ് ഈ അത്ഭുതം സംഭവിക്കുന്നത് .അണ്ണാത്തെ എന്നാണ് ചിത്രത്തിന്റെ പേര് .സിരുതൈ ശിവ ആണ് ചിത്രത്തിന്റെ സംവിധായകൻ . നാല് പ്രധാന സ്ത്രീ കഥാപാത്രങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത് .നയൻ‌താര ,കീർത്തി എന്നിവർക്ക് പുറമെ ഖുശ്‌ബു സുന്ദർ ,മീന എന്നിവരും ചിത്രത്തിൽ ഉണ്ട് . നിലവിൽ സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആയ നയൻ‌താര കീർത്തിയുടെ ‘അമ്മ റോളിൽ എത്തുമോ എന്ന ചോദ്യം ആരാധകർ ഉന്നയിക്കുന്നുണ്ട് .എന്നാൽ ഒട്ടും പ്രാധാന്യം കുറവില്ലാത്ത വേഷമാണ് നയൻതാരയുടേതെന്നാണ് അറിയുന്നത് . ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം ഹൈദരാബാദിൽ നടന്നിരുന്നു .ലോക്ക്ഡൗൺ കാരണമാണ് രണ്ടാം ഘട്ടവും ചിത്രീകരിക്കാൻ ആകാതെ പോയത് .

    Read More »
  • NEWS

    സച്ചിൻ പൈലറ്റിന്റെയും സിന്ധ്യയുടെയും പാതയിൽ അല്ല ,കാത്തിരിക്കാൻ തയ്യാറാണെന്ന് ഹർദിക് പട്ടേൽ

    പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗരൂകരായി ഇരിക്കാൻ കോൺഗ്രസ്സ് പ്രവർത്തകരോട് യുവ കോൺഗ്രസ് നേതാവും ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റുമായ ഹർദിക് പട്ടേൽ .മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയും രാജസ്ഥാനിൽ സച്ചിൻ പൈലറ്റും ഇടഞ്ഞ സാഹചര്യത്തിലാണ് ഹാർദിക്കിന്റെ മുന്നറിയിപ്പ് . ജ്യോതിരാദിത്യ സിന്ധ്യയുടെയും സച്ചിൻ പൈലറ്റിനെയും കലാപം തെറ്റാണ് .ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഹർദിക് പട്ടേൽ ഇക്കാര്യം പറഞ്ഞത് .രാജസ്ഥാനിലും മധ്യപ്രദേശിലും ഭൂരിപക്ഷം കുറവാണു .അതാണ് മുതിർന്ന നേതാക്കളെ മുഖ്യമന്ത്രിമാർ ആക്കിയത് .പിതാക്കന്മാർ മരിച്ചതിനു ശേഷം സിന്ധ്യയെയും പൈലറ്റിനെയും പാർട്ടി ഒരുപാട് പരിഗണിച്ചിരുന്നു .അകാലത്തിൽ അന്തരിച്ച മാധവറാവു സിന്ധ്യയുടെയും രാജേഷ് പൈലറ്റിൻെറയും മക്കളാണ് യഥാക്രമം ജ്യോതിരാദിത്യ സിന്ധ്യയും രാജേഷ് പൈലറ്റും . “പിതാക്കന്മാരുടെ മരണ ശേഷം പാർട്ടി ഇരുവർക്കും മികച്ച പരിഗണന ആണ് നൽകിയത് .സച്ചിൻ പൈലറ്റ് ഇരുപത്തിയഞ്ചാം വയസിൽ എംപിയായി .മുപ്പതാം വയസിൽ കേന്ദ്ര മന്ത്രിയായി .മുപ്പത്തിയഞ്ചാം വയസിൽ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ആയി .നാൽപ്പതാം വയസിൽ ഉപമുഖ്യമന്ത്രിയും…

    Read More »
  • NEWS

    അയോധ്യക്ക് പിന്നാലെ മഥുരയിലെ ഷാഹി ഈദ് ഗാഹിനെ ലക്ഷ്യമിട്ട് സംഘ പരിവാർ ,പള്ളി പൊളിക്കണം എന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ്

    അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ന്യാസിന്റെ മാതൃകയിൽ ശ്രീകൃഷ്ണ ജന്മ ഭൂമി നിർമാൺ ന്യാസ് രൂപവൽക്കരിച്ച് സംഘ പരിവാർ .ഉത്തർ പ്രദേശിലെ മധുര ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപമുള്ള ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്നാണ് ആവശ്യം . ആചാര്യ ദേവ് മുരാരി ബാപ്പു ആണ് ട്രസ്റ്റിന്റെ ചെയര്മാൻ .പതിനാലു സംസ്ഥാനങ്ങളിൽ നിന്നുള്ള എൺപത് സന്യാസിമാർ ട്രസ്റ്റിന്റെ ഭാഗമാണ് .കൃഷ്ണ ജന്മഭൂമിയുടെ മോചനം ആവശ്യപ്പെട്ട് ഒപ്പു ശേഖരണം ഉടൻ ആരംഭിക്കുമെന്നു ട്രസ്റ്റ് ചെയര്മാൻ പറഞ്ഞു . ഫെബ്രുവരിയിൽ ട്രസ്റ്റ് ഒപ്പു ശേഖരണം ആരംഭിച്ചു .എന്നാൽ ലോക്ഡൗൺ വന്നതോടെ കാര്യങ്ങൾ മുന്നോട്ട് പോയില്ല .ദേശ വ്യാപക പ്രക്ഷോഭമാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നതെന്നു ചെയര്മാൻ പറഞ്ഞു . ക്ഷേത്ര ഭൂമിയിലാണ് ഷാഹി ഈദ്ഗാഹ് പള്ളി നില കൊള്ളുന്നത് .ഇത് പൊളിച്ച് ക്ഷേത്ര ഓഡിറ്റോറിയം പണിയണം എന്നതാണ് ട്രസ്റ്റിന്റെ ആവശ്യം .

    Read More »
  • NEWS

    രാജസ്ഥാനിൽ നിന്ന് പാഠംപഠിക്കാതെ കോൺഗ്രസ് ,പഞ്ചാബിലും പൊട്ടിത്തെറി

    പ്രശ്നങ്ങളിൽ നിന്ന് കോൺഗ്രസ് പാഠം പഠിക്കുന്നുണ്ടോ ?രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് -സച്ചിൻ പൈലറ്റ് പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് കിണഞ്ഞു ശ്രമിക്കുകയാണ് .എന്നാൽ സമാനമായ പ്രശ്നം കോൺഗ്രസ്സ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ പഞ്ചാബിലും ഉടലെടുക്കുന്നു .മുഖ്യമന്ത്രി അമരീന്ദർ സിങ്ങും രാജ്യാസഭാ എംപി പ്രതാപ് സിങ് ബാജ്വയും ആണ് ഇവിടെ ഏറ്റുമുട്ടുന്നത് . കഴിഞ്ഞ ആഴ്ച ഉണ്ടായ വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ടാണ് സമീപകാല പ്രശ്നം തുടങ്ങിയത് .വിഷയത്തിൽ പ്രതാപ് സിങ് ബാജ്വ അമരീന്ദർ സിങ്ങിന് കത്തെഴുതുന്നു .വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഇക്കാര്യം ചോദിക്കുന്നു .താനാ കത്ത് വായിച്ചിട്ടു പോലും ഇല്ലെന്നായിരുന്നു സിംഗിന്റെ മറുപടി . എന്നാൽ യഥാർത്ഥ പ്രശ്നം ഇതൊന്നും അല്ല .ബജ്വ ആയിരുന്നു പഞ്ചാബ് കോൺഗ്രസ്സ് അധ്യക്ഷൻ .എന്നാൽ അമരീന്ദർ സിങ് വാശി പിടിച്ച് ബജ്വയെ മാറ്റിച്ചു .പഞ്ചാബ് രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കാൻ ബജ്വയെ രാജ്യസഭയിലേക്കും അയച്ചു .ഇരുവരും തമ്മിലുള്ള ശത്രുത വളർന്നു .എന്നാൽ അതൊന്നു തീർക്കാൻ ദേശീയ നേതൃത്വം ഇടപെട്ടുമില്ല . കഴിഞ്ഞ ശനിയാഴ്ച…

    Read More »
  • TRENDING

    പീരിഡ്‌സ് ആണോ ? എന്നാൽ ജോലിക്ക് പോണ്ട

    പീരീഡ്സ് സമയത്ത് സ്ത്രീകൾ നിരവധി ശാരീരിക മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ് .അത് പലപ്പോഴും ജോലിയിലെ ഏകാഗ്രതയെ പോലും ബാധിക്കും .ഈ സമയത്ത് സ്ത്രീ ജീവനക്കാർക്ക് മുന്നിൽ സഹായഹസ്തം നീട്ടിയിരിക്കുകയാണ് സൊമാറ്റോ . സ്ത്രീ ജീവനക്കാർക്ക് വർഷത്തിൽ പത്ത് പീരിഡ്സ് അവധി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സൊമാറ്റോ .പീരിഡ്സ് അവധിക്കായി അപേക്ഷിക്കാൻ ഒരു മടിയും കാട്ടേണ്ടതില്ല – സൊമാറ്റോ ചീഫ് എക്സികുട്ടീവ് ദീപീന്ദർ ഗോയൽ ജീവനക്കാർക്ക് അയച്ച മെയിലിൽ പറയുന്നു .നേരിട്ട് പറയാനോ ഇമെയിൽ വഴി അപേക്ഷിക്കണോ സംവിധാനം ഉണ്ടായിരിക്കും .2008 ൽ സ്ഥാപിതമായ സൊമാറ്റോവിൽ അയ്യായിരത്തിലേറെ ജീവനക്കാർ ഉണ്ട് . പീരീഡ്‌സുമായി ബന്ധപ്പെട്ടു ദശലക്ഷക്കണക്കിനു സ്ത്രീകളാണ് ഇന്ത്യയിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നത് .പലപ്പോഴും തൊഴിൽ സാഹചര്യങ്ങളിൽ പ്രശ്നം തുറന്നു പറയാൻ പോലും ഇവർക്ക് കഴിയാതെ പോകുന്നു .

    Read More »
  • NEWS

    രാജസ്ഥാനിൽ കോൺഗ്രസിന്റെ തിരിച്ചുള്ള പണി ,എംഎൽഎമാരെ ഒളിപ്പിക്കാൻ ബിജെപി

    രാജസ്ഥാനിൽ കോൺഗ്രസിനുള്ളിൽ തർക്കം കണ്ട് തൂണും ചാരി ഇരിക്കുക ആയിരുന്നു ബിജെപി .എന്നാൽ പൊടുന്നനെ ആണ് സ്ഥിതിഗതികൾ മാറിയത് .തങ്ങളുടെ എംഎൽഎമാരെ കോൺഗ്രസ്സ് തട്ടിയെടുക്കുമോ എന്ന ഭയത്തിലാണ് ബിജെപി .ആദിവാസി മേഖലയിലെ എംഎൽഎമാർക്ക് ചാഞ്ചാട്ടം ഉണ്ടോ എന്ന ഭീതിയിലാണ് ബിജെപി .ഇവരെ തങ്ങളുടെ കൂടാരത്തിൽ തന്നെ നിലനിർത്താനുള്ള ശ്രമം ബിജെപി ആരംഭിച്ചു കഴിഞ്ഞു . ചില എംഎൽഎമാരെ ബിജെപി കയ്യോടെ ഗുജറാത്തിലേക്ക് അയച്ചിരിക്കുകയാണ് .കോൺഗ്രസ്സ് തങ്ങളുടെ എംഎൽഎമാരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി പരാതിപ്പെട്ടു കഴിഞ്ഞു .മേവാർ മേഖലയിലെ എംഎൽഎമാരെ തട്ടിയെടുക്കാൻ കോൺഗ്രസ്സ് ശ്രമിച്ചുവെന്നതിനു തെളിവുണ്ടെന്നാണ് ബിജെപി പറയുന്നത് . “ഉദയ്പൂർ ഡിവിഷനിൽ സർക്കാർ ഉദ്യോഗസ്ഥർ വഴി ഞങ്ങളുടെ എംഎൽഎമാരെ തട്ടിയെടുക്കാൻ കോൺഗ്രസ് ശ്രമിച്ചു ഇതിനു തെളിവുണ്ട് .അതുകൊണ്ട്,ഞങ്ങളുടെ എംഎൽഎമാരെ സംരക്ഷിക്കാൻ എല്ലാവരെയും ഒരു സ്ഥലത്താക്കുക ആണ് “ബിജെപി സംസ്ഥാന പ്രെസിഡന്റ് സഞ്ജയ് പൂനിയ പറഞ്ഞു . “പാർലമെന്ററി പാർട്ടി യോഗം,നിയമസഭാ ചേരുന്നതിനു മൂന്നു ദിവസം മുൻപ് വിളിച്ചു ചേർക്കും .ഇതിനിടയിൽ ചിലർ…

    Read More »
  • അതി തീവ്ര മഴ; കെ എസ് ഇ ബിയുടെ ജലസംഭരണികളിലെ ജലവിതാനം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കി

    കെ എസ് ഇ ബി യുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും മുഴുവൻ സമയം നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എഞ്ചിനീയർമാരുടെ കണ്ട്രോൾ റൂം തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും കോട്ടയത്തു പള്ളത്തുള്ള ഡാം സേഫ്റ്റി ഓർഗനൈസേഷനിലും ഏർപ്പെടുത്തിക്കഴിഞ്ഞു. ഇവ 24 മണിക്കൂറും പ്രവർത്തിക്കുന്നതായിരിക്കും. ഡാമുകളിൽ സാറ്റലൈറ്റ് ഫോണുകൾ ഉൾപ്പടെയുള്ള സമാന്തരവാർത്താ വിനിമയ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വൈദ്യുതി ബോർഡിന്റെ അണക്കെട്ടുകളിലെ ജലസംഭരണത്തെ സംബന്ധിച്ച് യാതൊരു ആശങ്കയും പൊതുജനങ്ങൾക്ക് വേണ്ടതില്ല. കെ എസ് ഇ ബി യുടെ 18അണക്കെട്ടുകളിലുമായി 1898.6 എം സി എം ജലമേ ഇപ്പോൾ ഒഴുകിയെത്തിയിട്ടുള്ളൂ. ഇവയുടെ ആകെ സംഭരണ ശേഷി 3532.5 എം സി എം ആണ്. കെ എസ് ഇ ബിയുടെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ സംഭരണ ശേഷിയുടെ 54.12 ശതമാനവും ഇടമലയാറിൽ 47.87 ശതമാനവും കക്കിയിൽ 52.87 ശതമാനവും ബാണാസുരസാഗറിൽ 65.98 ശതമാനവും ഷോളയാറിൽ 64.17 ശതമാനവും ജലമെ നിലവിലുള്ളു. കെ എസ് ഇ ബിയുടെ ആകെ…

    Read More »
  • NEWS

    സ്വർണക്കടത്ത് കേസിൽ മറ്റൊരു മാഡം കൂടി ?അന്വേഷണം ആ വഴിക്കും

    സ്വർണക്കടത്ത് കേസിൽ സ്വപ്നയെ കൂടാതെ മറ്റൊരു മാഡം കൂടി ഉണ്ടെന്നു സൂചന .നഗരത്തിൽ ബ്യൂട്ടി പാർലർ നടത്തുകയാണ് ഇവർ .ഇവരെ അന്വേഷണ ഏജൻസി തിരയുന്നുണ്ട് .ഇതറിഞ്ഞ ഇവർ മുങ്ങിയിരിക്കുക ആണെന്നാണ് സൂചന . നഗരത്തിൽ യൂനിസെക്സ് ബ്യൂട്ടി പാർലർ നടത്തുകയാണ് ഇവർ .സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ഇവർക്ക് അടുത്ത ബന്ധം ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുള്ളത് .പ്രതി സന്ദീപ് നായരുമായും എയർപോർട്ടിലെ പോലീസ് ഉദ്യോഗസ്ഥനുമായും ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ തെളിയിക്കുന്നു . ഭരണരംഗത്തെ പ്രമുഖനുമായി ഇവർക്ക് ബന്ധമുണ്ടത്രെ .ഇവരുടെ ബ്യൂട്ടി പാർലറിൽ നിന്നാണത്രെ ശിവശങ്കരൻ സ്വപ്നയെ പരിചയപ്പെടുന്നത് .തിരുവനന്തപുരം മലയൻകീഴിൽ കോടിക്കണക്കിന് രൂപ മുടക്കി ഇവർ വീട് പണിയുകയാണ് ഇപ്പോൾ.വിവിധ ഇടങ്ങളിൽ ഭൂമിയും വാങ്ങിക്കൂട്ടിയിട്ടുണ്ടത്രെ .നേമത്ത് ചെറിയ കട നടത്തി വന്ന ഇവർ പൊടുന്നനെ ആണത്രേ സമ്പന്ന ആയത് .

    Read More »
  • NEWS

    നഗ്ന ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവം,രഹ്ന ഫാത്തിമ കീഴടങ്ങി

    നഗ്ന ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ രഹ്ന ഫാത്തിമ കീഴടങ്ങി .സംഭവം കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്ന് കാട്ടി രഹ്ന ഫാത്തിമയുടെ മുൻ‌കൂർ ജാമ്യ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു .തുടർന്ന് തേവര സൗത്ത് സി ഐക്ക് മുമ്പിൽ രഹ്ന കീഴടങ്ങുകയായിരുന്നു . രഹ്‌നയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി .കോവിഡ് പരിശോധനക്ക് ശേഷം രഹ്നയെ വീഡിയോ കോൺഫറൻസിങ്ങിലൂടെ കോടതിയിൽ ഹാജരാക്കും . രഹ്ന തെറ്റ് ചെയ്തിട്ടില്ലെന്ന് ഭർത്താവ് മനോജ് ശ്രീധർ പറഞ്ഞു .കേസുമായി പൂർണമായി സഹകരിക്കും .കോടതിക്ക് മുന്നിൽ നിരപരാധിത്വം തെളിയിക്കാൻ ആകുമെന്നും മനോജ് പറഞ്ഞു . സാമൂഹിക മാറ്റത്തിനും, ലിംഗ സമത്വത്തിനും, സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാൻ സപ്പോർട്ട് ചെയ്ത എല്ലാവരോടും സ്നേഹം .നമ്മൾ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെ .രഹ്ന ഫേസ്ബുക്കിൽ കുറിച്ചു

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് – 1420. രോഗമുക്തി നേടിയവരുടെ എണ്ണം 1715

    മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് സംസ്ഥാനത്ത് ഇന്ന് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് – 1420. രോഗമുക്തി നേടിയവരുടെ എണ്ണം 1715 ആണ്. കോവിഡ്മൂലമുള്ള നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെത്തു. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ്കുമാര്‍ (41), കോഴിക്കോട് വെള്ളികുളങ്ങരയിലെ സുലൈഖ (63), കൊല്ലം കിളികൊല്ലൂരിലെ ചെല്ലപ്പന്‍ (60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്‍ (84) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുകയാണ്. ഇടുക്കി രാജമലയില്‍ 26 മരണമുണ്ടായി. ഇന്നലെ കണ്ടെത്തിയ 15 മൃതദേഹങ്ങള്‍ക്കു പുറമെ ഇന്ന് 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അതില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞത് രാജ, വിജില (47), കുട്ടിരാജ് (48), പവന്‍തായി, മണികണ്ഠന്‍ (30), ദീപക്ക് (18), ഷണ്‍മുഖ അയ്യര്‍ (58), പ്രഭു (55) എന്നിവരെയാണ്. കരിപ്പൂരില്‍ വിമാനദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 18 ആണ്. ഇന്നലെ പറഞ്ഞതുപോലെ ഒരേ സമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് നാം അഭിമുഖീകരിക്കുന്നത്. ഇവരുടെ നിര്യാണത്തില്‍ അഗാധമായ…

    Read More »
Back to top button
error: