ലാൻഡിങ് പിഴച്ചു ,റൺവേയ്ക്കും ചക്രത്തിനുമിടയിൽ വെള്ളപ്പാളി രൂപം കൊണ്ടു ,കരിപ്പൂർ അപകടത്തിന്റെ ചുരുളഴിയുന്നു
കരിപ്പൂർ വിമാന ദുരന്തത്തിന് കാരണം ലാൻഡിംഗ് പിഴവും വെള്ളപ്പാളിയും എന്ന് സൂചന .ഇതിനെ ഓവർ ഷൂട്ട് ,അക്വാപ്ലെയിനിങ് എന്നാണ് സാങ്കേതികമായി പറയുക .
ലാൻഡ് ചെയ്യേണ്ട സ്ഥലത്ത് നിന്ന് മുന്നോട്ട് പോയി ലാൻഡ് ചെയ്യുന്നതിനെയാണ് ഓവർ ഷൂട്ട് എന്ന് പറയുക .വെള്ളമുള്ള റൺവേയിൽ ഇറങ്ങുമ്പോൾ റൺവേയ്ക്കും വിമാനത്തിന്റെ ചക്രങ്ങൾക്കുമിടയിൽ വെള്ളപ്പാളി രൂപപ്പെടുന്നതിനെയാണ് അക്വാപ്ലെയിനിങ് എന്ന് പറയുന്നത് .
അപകടത്തിൽ പൈലറ്റും കോപൈലറ്റും ഉൾപ്പെടെ പതിനെട്ട് പേരാണ് മരിച്ചത് .ഇതിൽ നാല് കുഞ്ഞുങ്ങളും ഉൾപ്പെടുന്നു .വിമനത്തിൽ നൂറ്റിതൊണ്ണൂറ് പേരാണ് ഉണ്ടായിരുന്നത് .ഇതിൽ ആറു പേർ വിമാന ജീവനക്കാർ ആയിരുന്നു .മരണമടഞ്ഞ ഒരാൾക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു .നൂറ്റിനാല്പത്തൊമ്പത് പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത് .ഇതിൽ ഇരുപത്തിമൂന്നു പേർക്ക് പരിക്ക് സാരമുള്ളതാണ് .മലപ്പുറത്തും കോഴിക്കോടുമായി പതിനാറു ആശുപത്രികളിൽ ആണ് ഇവർ ചികിത്സയിൽ ഉള്ളത് .