NEWS

മീനച്ചിലാർ കോപത്തിൽ ,കോട്ടയം നഗരത്തിൽ വെള്ളം കയറി

മീനച്ചിലാറ്റിൽ വെള്ളം ഉയരുന്നു .ആറിന്റെ കോപത്തിൽ കോട്ടയം നഗരം മുങ്ങുകയാണ് .വൈക്കം ,ചങ്ങനാശ്ശേരി ,കോട്ടയം താലൂക്കുകളിൽ ആണ് കെടുതി രൂക്ഷം .പേരൂർ ,നീലിമംഗലം,നാഗമ്പടം മേഖലയിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുക ആണ് .

നഗരസഭാ മേഖലയിൽ മിക്കയിടത്തും വെള്ളം കയറി .താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിൽ ആണ് .കോട്ടയം പാല്മുറിയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി .അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത് .മീനച്ചിലാറിന്റെ കൈവഴിയിലെ കുത്തൊഴുക്കിൽ കാർ പെടുക ആയിരുന്നു .

കക്കയം കിരാതമൂർത്തി ക്ഷേത്രത്തിലെ നാലമ്പലത്തിൽ വെള്ളം കയറി .തുടർച്ചയായി മൂന്നാം വർഷവും ചുങ്കം മേഖലയിൽ വെള്ളപ്പൊക്കം ഉണ്ടായി .റോഡിൽ തോണിയിറക്കിയാണ് ആളുകളെ രക്ഷപ്പെടുത്തിയത് .തിരുവാർപ്പ് പഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല .

സംസ്ഥാനത്ത് ഇന്നും തീവ്ര മഴക്ക് സാധ്യത .കാലാവസ്ഥാ വകുപ്പ് അറിയിച്ചതാണ് ഇക്കാര്യം .ഇടുക്കി ,മലപ്പുറം,വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ് .

Back to top button
error: