ഞെട്ടിക്കുന്ന കണ്ടെത്തൽ, നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ഡയറിയിലെ പേജുകൾ നശിപ്പിച്ചു

ബോളിവുഡ് താരം സുശാന്ത് സിഗ് രാജ്പുത്തിന്റെ ഡയറിയിലെ പേജുകൾ നശിപ്പിച്ചതായി കണ്ടെത്തൽ.ഫോറന്സിക് സംഘമാണ് ഇക്കാര്യം കണ്ടെത്തിയത് .ഡയറിയിലെ പേജുകൾ അപ്രത്യക്ഷമായത് കൊലപാതക സാധ്യത ആണ് സൂചിപ്പിക്കുന്നതെന്നും ആരാണ് ഡയറികൾ നശിപ്പിച്ചത് എന്ന് കണ്ടെത്തിയാൽ കൊലപാതകിയെ കണ്ടെത്താമെന്നും നടന്റെ കുടുംബ അഭിഭാഷകൻ ചൂണ്ടിക്കാട്ടി .

കേസിലെ മുഖ്യസാക്ഷിയായ സുഹൃത്ത് സിദ്ധാർത്ഥ് പിധാനക്കെതിരെ സുശാന്തിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചു .ബോളിവുഡ് താരം റിയ ചക്രബർത്തി സിദ്ധാർത്ഥിനെ സ്വാധീനിച്ചുവെന്നാണ് പിതാവിന്റെ ആരോപണം .

തനിക്കെതിരെ ബീഹാർ പോലീസ് രെജിസ്റ്റർ ചെയ്ത കേസ് മുംബൈയിയിലേക്ക് മാറ്റണമെന്ന റിയയുടെ ഹർജി സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കെയാണ് സുശാന്തിന്റെ പിതാവ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത് .പതിനൊന്നാം തിയ്യതിയാണ് കോടതി കേസ് പരിഗണിക്കുന്നത് .

റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തു .റിയ ചക്രബർത്തിയെ എട്ടു മണിക്കൂർ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഷോവികിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നത് .

Leave a Reply

Your email address will not be published. Required fields are marked *