കോവിഡിനിടെ ആന്ധ്രയിൽ നിന്നൊരു ദുഃഖവാർത്ത ,താൽക്കാലിക കോവിഡ് കേന്ദ്രത്തിൽ വൻഅഗ്നിബാധ ,ഏഴ് മരണം
ആന്ധ്ര പ്രദേശിലെ വിജയവാഡയിൽ താൽക്കാലിക കോവിഡ് കേന്ദ്രത്തിൽ വൻ അഗ്നിബാധ .ഏഴു പേർ അഗ്നിക്കിരയായി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുവെന്നു സംശയം .മുപ്പത് പേരെ രക്ഷിച്ചു .ഇവർ ചികിത്സയിൽ കഴിയുകയാണ് .പുലർച്ചെ അഞ്ചുമണിക്കാണ് അഗ്നിബാധ ഉണ്ടായത് .അഗ്നി ശമന സേന സ്ഥലത്തുണ്ട് .
അതേസമയം കോവിഡ് വാക്സിൻ റഷ്യ പന്ത്രണ്ടിന് രജിസ്റ്റർ ചെയ്യും .ആരോഗ്യവകുപ്പ് സഹമന്ത്രി ഒലെഗ് ഗ്രിദ്നേവാണ് ഇക്കാര്യം അറിയിച്ചത്.വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ തകൃതിയായായി നടക്കുക ആണ് .ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരിലും മുതിർന്ന പൗരന്മാരിലുമാണ് വാക്സിൻ പരീക്ഷിക്കുക .
റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമേലിയാ ഇൻസ്റ്റിറ്റിയൂട്ടും സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചത് .വാണിജ്യാടിസ്ഥാനത്തിൽ റഷ്യ വാക്സിൻ അടുത്ത മാസം മുതൽ ഉൽപ്പാദിപ്പിച്ചു തുടങ്ങും എന്നാണ് സൂചന .ഓഗസ്റ്റ് മധ്യത്തോടെ വാക്സിൻ ലഭ്യമായി തുടങ്ങും എന്നാണ് വിവരം .