Month: August 2020
-
TRENDING
ഇന്ത്യയിൽ ജീവിക്കാൻ ഹിന്ദി നിർബന്ധമോ ? കനിമൊഴിയുടെ അനുഭവം
വിമാനത്താവളത്തിൽ ഹിന്ദി സംസാരിക്കാത്തതിന് സി ഐ എസ് എഫ് ഓഫീസർ ഇന്ത്യക്കാരിയാണോ എന്ന് ചോദിച്ചെന്നു ഡിഎംകെ നേതാവ് കനിമൊഴി .ഹിന്ദി അറിയില്ലെന്നും ഇംഗ്ളീഷിലോ തമിഴിലോ സംസാരിക്കാം എന്ന് പറഞ്ഞപ്പോഴാണ് ഓഫീസറുടെ ചോദ്യമെന്നു കനിമൊഴി ട്വിറ്ററിൽ കുറിച്ചു . “എന്നാണ് ഹിന്ദി സംസാരിക്കുന്നവർ മാത്രം ഇന്ത്യക്കാരായത് ?”കനിമൊഴി ട്വിറ്ററിലൂടെ ചോദിച്ചു . “ഇന്ന് വിമാനത്താവളത്തിൽ വച്ച് ഒരു സി ഐ എസ് എഫ് ഓഫീസർ എന്നോട് ഇന്ത്യക്കാരി ആണോ എന്ന് ചോദിച്ചു .തനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ളീഷിലോ തമിഴിലോ സംസാരിക്കാമെന്നു പറഞ്ഞപ്പോഴാണ് അവർ ഇന്ത്യക്കാരിയാണോ എന്ന് ചോദിച്ചത് .എന്നാണ് ഹിന്ദി സംസാരിക്കുന്നവർ മാത്രം ഇന്ത്യക്കാരായത് ?”കനിമൊഴി ട്വിറ്ററിൽ കുറിച്ചു . Today at the airport a CISF officer asked me if “I am an Indian” when I asked her to speak to me in tamil or English as I did not…
Read More » -
NEWS
പെട്ടിമുടിയിൽ നിന്ന് പതിനാറു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു ,മൊത്തം മരണം നാല്പത്തിരണ്ടായി
രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ കാണാതായ പതിനാറു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു .ഇതോടെ മരണസംഖ്യ നാല്പത്തിരണ്ടായി .ഇന്നലെ ഇരുപത്തിയാറു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു . മണ്ണിനടിയിൽപ്പെട്ടവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ് .പത്ത് ഹിറ്റാച്ചികളാണ് മണ്ണ് നീക്കം ചെയ്യാൻ ഒരേസമയം പ്രവർത്തിക്കുന്നത് .ചെളിയും മണ്ണും സമീപത്തെ പുഴയിലേക്ക് ഒഴുക്കി വിടുകയാണ് .മൂന്ന് ദിവസം കൂടി ദുരന്ത നിവാരണ സേന തിരച്ചിൽ നടത്തും . കേന്ദ്രമന്ത്രി വി മുരളീധരൻ,വനം മന്ത്രി കെ രാജു ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ പെട്ടിമുടി സന്ദർശിച്ചു , വ്യാഴാഴ്ച രാത്രിയാണ് കണ്ണൻ ദേവൻ പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് മേലെ ഉരുൾപ്പൊട്ടി മണ്ണ് മൂടിയത് .ആറു വനംവകുപ്പ് ജീവനക്കാരും അപകടത്തിൽ പെട്ടെന്ന് മന്ത്രി കെ രാജു അറിയിച്ചു .
Read More » -
NEWS
കളം പിടിക്കാൻ മോഡി ,ഒറ്റ ക്ലിക്കിൽ എട്ടര കോടി കർഷകർക്ക് ബാങ്ക് അക്കൗണ്ടിൽ പതിനേഴായിരത്തി ഒരുനൂറ് കോടി
പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എട്ടര കോടി കർഷകർക്ക് പതിനേഴായിരത്തി ഒരുനൂറ് കോടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി .2018 ൽ കർഷകർക്ക് നേരിട്ട് പ്രതിവർഷം ആറായിരം രൂപ കൈമാറുന്നത് ലക്ഷ്യമിട്ട് കൊണ്ട് വന്നതാണ് പദ്ധതി . ഇതുവരെ പത്ത് കോടിയോളം കർഷകർക്ക് എഴുപത്തി അയ്യായിരം കോടി രൂപ നേരിട്ട് കൈമാറിയതായി കേന്ദ്രം അവകാശപ്പെടുന്നു .”പിഎം കിസാൻ നിധിയുടെ പതിനേഴായിരം കോടി രൂപ ഒറ്റ ക്ലിക്കിലൂടെ കർഷകർക്ക് കൈമാറി.ഇടനിലക്കാരോ ഏജന്റുമാരോ ഇല്ല .” പ്രധാനമന്ത്രി പറഞ്ഞു . കൃഷി അടിസ്ഥാന വികസന ഫണ്ടിനും മോഡി തുടക്കമിട്ടു .ഒരു ലക്ഷം കോടിയുടെ മൂലധനമാണ് പദ്ധതിക്കുള്ളത് .വിളവെടുപ്പിനു ശേഷം കർഷകർക്ക് ആവശ്യമുള്ള സേവനങ്ങൾ നൽകുന്ന പദ്ധതിയാണിത് .കോൾഡ് സ്റ്റോറേജുകൾ കളക്ഷൻ സെന്ററുകൾ പ്രോസസിംഗ് യൂണിറ്റുകൾ എന്നിവ തുടങ്ങുന്നതിനാണ് പദ്ധതി .കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിലയും വിപണിയും ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്രം പറയുന്നു .
Read More » -
NEWS
അമിത് ഷായുടെ കോവിഡ് ടെസ്റ്റിൽ ആശയക്കുഴപ്പം ,പോസ്റ്റ് പിൻവലിച്ച് മനോജ് തിവാരി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോവിഡ് പരിശാധനാ ഫലം സംബന്ധിച്ച് ആശയക്കുഴപ്പം .അമിത് ഷായ്ക്ക് കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് നേരത്തെ ബിജെപി നേതാവ് മനോജ് തിവാരി ട്വീറ്റ് ചെയ്തിരുന്നു .എന്നാലിപ്പോൾ ആ ട്വീറ്റ് മനോജ് തിവാരി പിൻവലിച്ചിരിക്കുകയാണ് . അമിത് ഷായ്ക്ക് കോവിഡ് ടെസ്റ്റ് ഇപ്പോൾ നടത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മനോജ് തിവാരി ട്വീറ്റ് പിൻവലിച്ചത് . #COVID19 test of Home Minister Amit Shah has not been conducted so far: Ministry of Home Affairs (MHA) Official https://t.co/8UaeUtNgBp — ANI (@ANI) August 9, 2020
Read More » -
NEWS
മാധ്യമങ്ങളെ അധിക്ഷേപിക്കുന്നത് സമനില തെറ്റിയതുകൊണ്ട്, മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി
അപ്രിയ ചോദ്യങ്ങളുടെ പേരില്‍ മാധ്യമങ്ങളുടെ മേല്‍ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുന്നത് സമനില തെറ്റിയത് കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ചോദ്യം ചോദിക്കുകയല്ല മാധ്യമ ധര്‍മ്മം.നിര്‍ഭയവും സ്വതന്ത്രവുമായി സത്യങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കുക എന്നതാണ് മാധ്യമങ്ങളുടെ കടമ.സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യകണ്ണിയായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിയ്ക്ക് വിനയായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ എന്തിനാണ് ഇത്ര ക്ഷുഭിതനാകുന്നത്. ഇത്രയും നാള്‍ മുഖ്യമന്ത്രി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സംരക്ഷിച്ചു കൊണ്ടിരുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതില്‍ എന്താണ് തെറ്റുള്ളത്.മാധ്യമങ്ങളോട് എന്നും മുഖ്യമന്ത്രിയ്ക്ക് പുച്ഛവും അവജ്ഞയുമാണ്. നിറംപിടിപ്പിച്ച നുണകള്‍ പ്രചരിപ്പിക്കുന്ന ദേശാഭിമാനി മാത്രം വായിച്ചു വളര്‍ന്ന വ്യക്തിയില്‍ നിന്നും ഇത്തരമൊരു പെരുമാറ്റം തുടരെ ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ശാരീരികമായി വകവരുത്തുന്ന പാരമ്പര്യമുള്ള ഒരു പാര്‍ട്ടിയുടെ മുഖ്യമന്ത്രിയില്‍ നിന്നും ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കാനില്ല.തന്റെ നിഴലിനെപ്പോലും മുഖ്യമന്ത്രിയ്ക്ക് വിശ്വാസമില്ല. അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്.കോടികള്‍ പൊടിച്ചുള്ള പി.ആര്‍. പ്രതിച്ഛായയില്‍…
Read More » -
NEWS
മഴ കനക്കുന്നു, ഏഴു ജില്ലകളിൽ റെഡ് അലെർട്
സംസ്ഥാനത്ത് മഴ കനക്കുന്നു .ഏഴു ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് .ആലപ്പുഴ,ഇടുക്കി, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും മറ്റ് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് .ആലപ്പുഴ,ഇടുക്കി, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ അതിതീവ്ര മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് .ഒരു ദിവസം കൊണ്ട് 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യത ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത് . റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ അപകട സാധ്യത ഉള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം .രാത്രികാലങ്ങളിൽ മഴ ശക്തിപ്പെടാൻ സാധ്യത ഉണ്ട്.അപകട മേഖലകളിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായേക്കാം .ഇവിടങ്ങളിൽ നിന്ന് പകൽ തന്നെ ആളുകളെ ഒഴിപ്പിക്കണം . മലയോരമേഖലകളിൽ രാത്രിയാത്ര പൂർണമായും ഒഴിവാക്കണം .വൈകീട്ട് ഏഴു മുതൽ രാവിലെ ഏഴു വരെയാണ് നിയന്ത്രണം .
Read More » -
NEWS
രാമക്ഷേത്രം: ബിജെപി നടപടി മസ്ജിദ് തകര്‍ത്തതിന് മുന്‍കാല പ്രാബല്യത്തോടെ ന്യായീകരണം നല്‍കുന്നു; കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം തുടരുന്നു: കോടിയേരി
കോര്‍പ്പറേറ്റ് ശക്തികളെ കൂട്ടുപിടിക്കുകയും അത് നിലനിര്‍ത്താന്‍ ഭരണത്തില്‍ മതത്തെ കൂടി ഉള്‍പ്പെടുത്താനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന്റെ ഭാഗമാണ് രാമക്ഷേത്ര നിര്‍മാണത്തിലെ അവരുടെ ഇപ്പോഴത്തെ സമീപനമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് രാമക്ഷേത്രത്തിന് ശിലയിട്ട് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ക്ഷേത്രനര്‍മാണത്തിന്റെ ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. ഇത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ സ്വഭാവത്തിന്റെ നിഷേധിക്കലാണെന്നും അദ്ദേഹം പറഞ്ഞു ക്ഷേത്രനിര്‍മാണം ട്രസ്റ്റ് നടത്തണമെന്ന നിര്‍ദ്ദേശം ലംഘിച്ചാണ് ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നിര്‍മാണത്തിന് ശിലയിട്ടത്. ഭരണകൂടവും മതവും ഒന്നായിരിക്കുന്നു. ഇത് അപകടമാണ്.ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തിന് മുന്‍കാല പ്രാബല്യത്തോടെ ന്യായീകരണം നല്‍കുകയാണ് ഇപ്പോഴത്തെ നടപടി വഴി ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ബിജെപിയുടെ സമീപനത്തെ എതിര്‍ക്കാന്‍ ശ്രമിക്കുന്നില്ല. രാമന്റെ പേരില്‍ ക്ഷേത്രനിനിര്‍മാണത്തിന് എതിരല്ല. എന്നാലത്, മസ്ജിദ് പൊളിച്ച സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുക, അതിനുള്ള ചുമതല സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുക എന്നതാണ് പ്രശ്‌നം. ഇതനെ എതിര്‍ക്കാന്‍…
Read More » -
TRENDING
ആത്മാഭിമാനമുള്ള മകളും അമ്മയും ഭാര്യയുമെന്ന് സുചിത്രയോട് നേഹ
ബോളിവുഡ് താരങ്ങളായ സുചിത്ര കൃഷ്ണമൂർത്തിയും നേഹാ ധൂപിയയും തമ്മിലുള്ള വാക്‌പോര് തുടരുന്നു .സംവിധായകൻ കരൺ ജോഹറിന്റെ സ്വന്തം ആളാണ് നേഹയെന്ന സുചിത്രയുടെ ആരോപണത്തിന് നേഹ ട്വിറ്ററിലൂടെ മറുപടി നൽകി .നേരത്തെ സുചിത്രയും ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത് . താൻ വായിച്ചതിൽ ഏറ്റവും മോശം ട്വീറ്റ് ആണ് സുചിത്രയുടേതെന്നു നേഹ ട്വീറ്റ് ചെയ്തു .എന്താണ് സംസാരിക്കുന്നതെന്നോ മനുഷ്യൻ എത്ര കാലം ഭൂമിയിൽ ഉണ്ടാകുമെന്നു സുചിത്രക്കറിയില്ല .ഞാൻ സ്വന്തം കാലിൽ നിന്നു എന്നതിൽ അഭിമാനിക്കുന്ന ആളാണ് .അഭിമാനമുള്ള മകളും അമ്മയും ഭാര്യയുമാണ് .സ്ത്രീത്വത്തെ അംഗീകരിക്കുന്ന എല്ലാവര്ക്കും ഊഷ്മളമായ സ്നേഹം – നേഹ ട്വീറ്റ് ചെയ്തു https://t.co/Bw8Y8bYydv pic.twitter.com/DJxoHL4xmq — Neha Dhupia (@NehaDhupia) August 8, 2020 എങ്ങിനെയാണ് നേഹ ധൂപിയക്ക് പൊടുന്നനെ ടോക്ക് ഷോകളും മറ്റും കിട്ടുന്നത് എന്ന് തനിക്കറിയാമെന്നാണ് സുചിത്ര കൃഷ്ണമൂർത്തി ട്വീറ്റ് ചെയ്തത് .കരൺ ജോഹറിന്റെ പുതിയ അടുത്ത സുഹൃത്താണ് നേഹയെന്നും സുചിത്ര ആരോപിച്ചിരുന്നു . Peeps its not…
Read More » -
NEWS
ആത്മനിർഭർ ഭാരതത്തിനു വലിയ പിന്തുണ നല്കാൻ കേന്ദ്രസർക്കാർ ,നൂറ്റിയൊന്ന് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് പ്രതിരോധ മന്ത്രാലയം
ആത്മ നിർഭർ ഭാരതം പദ്ധതിയുടെ ഭാഗമായി തദ്ദേശവൽക്കരണത്തിനു ആക്കം കൂട്ടാൻ നൂറ്റിയൊന്ന് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് കേന്ദ്ര പ്രതിരോധമന്ത്രാലയം .പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത് . ഇറക്കുമതി നിരോധനത്തിന്റെ ഫലമായി ആറേഴ് കൊല്ലം കൊണ്ട് നാലു ലക്ഷം കോടിയുടെ കരാറുകൾ ഇന്ത്യൻ കമ്പനികൾക്ക് നൽകാൻ ആവുമെന്ന് കരുതുന്നതായി പ്രതിരോധ മന്ത്രി വ്യക്തമാക്കി .പ്രതിരോധ രംഗത്തെ തദ്ദേശ വൽക്കരണത്തിനു ബജറ്റിൽ അമ്പത്തി രണ്ടായിരം കോടി രൂപ പ്രത്യേകം നടപ്പു സാമ്പത്തിക വര്ഷം വകയിരുത്തിയിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു . ആർട്ടിലറി ഗൺ ,ലൈറ്റ് കൊമ്പാറ്റ് ഹെലികോപ്റ്റർ ,അസോൾട്ട് റൈഫിൾസ് ,റഡാർ ,ആർമെർഡ് ഫൈറ്റിംഗ് വെഹിക്കിൾസ് ,ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് തുടങ്ങി നൂറ്റിയൊന്ന് ഉൽപ്പന്നങ്ങൾ ഇനി ഇറക്കുമതി ചെയ്യില്ല .ഇവയെല്ലാം ഇനി തദ്ദേശീയമായാണ് ഉൽപ്പാദിപ്പിക്കുക . നൂറ്റിയൊന്നിൽ അറുപത്തിയൊമ്പത് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധനം ഈ വര്ഷം ഡിസംബറിൽ തന്നെ നിലവിൽ വരും .നാല് വർഷത്തിനുള്ളിൽ നൂറ്റിയൊന്ന് ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി നിരോധനം കൊണ്ട്…
Read More » -
NEWS
പുഴയിൽ മണൽ ഉള്ളത് കൊണ്ടാണ് ഒരു മഴക്ക് വെള്ളം പൊങ്ങുന്നതെന്ന വാദം ശുദ്ധ അസംബന്ധം എന്ന് ഹരീഷ് വാസുദേവൻ
പുഴയിൽ മണൽ ഉള്ളത് കൊണ്ടാണ് ഒരു മഴയ്ക്ക് വെള്ളം പൊങ്ങുന്നത് എന്നത് ശുദ്ധനുണയും അസംബന്ധവും ആണെന്ന് പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ.ഫേസ്ബുക് കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത് . അഡ്വ .ഹരീഷ് വാസുദേവന്റെ ഫേസ്ബുക് കുറിപ്പിലേക്ക് – എന്തുകൊണ്ടാണ് ഒരു മഴയ്ക്ക് വെള്ളം പൊങ്ങുന്നത്? പുഴയിൽ മണൽ ഉള്ളത് കൊണ്ടാണ് ഒരു മഴയ്ക്ക് വെള്ളം പൊങ്ങുന്നത് എന്നത് ശുദ്ധനുണയും അസംബന്ധവും ആണ്. ഒരു തെളിവും വേണ്ടാതെ ആർക്കും എന്തും പറയാം എന്നായിരിക്കുന്നല്ലോ. പുഴകളിൽ ആകെ അടിഞ്ഞ മണലിന് കണക്കുണ്ട്. ഇപ്പോഴും ഒരു പുഴയിലും 1970 ലോ 80 ലോ ഉണ്ടായിരുന്ന മണലിന്റെ പകുതി പോലുമില്ല. മണൽമൂലം ഏത് പുഴയിലാണ് എത്ര ഏരിയയാണ് കുറഞ്ഞത്? അഴിമുഖം അടഞ്ഞതല്ല ഞാൻ പറയുന്നത്. നമ്മുടെ വീടിന്റെ പരിസരങ്ങളിൽ, പ്രത്യേകിച്ചു നഗരങ്ങളിൽ, വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണമെന്താകും? സാമാന്യബുദ്ധി വെച്ചു മാത്രം നോക്കിയാൽ രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, രണ്ടുമൂന്ന് വർഷമായി വന്ന മഴയുടെ മാറ്റം. മണിക്കൂറുകൾക്കുള്ളിൽ ക്രമാതീതമായ…
Read More »