Month: August 2020
-
NEWS
സച്ചിൻ പൈലറ്റ് കോൺഗ്രസ് ക്യാമ്പിൽ ,ഗെഹ്‌ലോട്ട് സർക്കാരിന് ആശ്വാസം
പതിനെട്ട് എംഎൽഎമാരുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി പട നയിച്ച രാജസ്ഥാൻ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എംഎൽഎമാരുമായി കോൺഗ്രസ്സ് ക്യാമ്പിൽ തിരിച്ചെത്തി .ഒരു മാസം നീണ്ടു നിന്ന ആഭ്യന്തര തർക്കത്തിനാണ് ഇതോടെ കോൺഗ്രസിൽ വിരാമമായത് .സച്ചിൻ വഴി രാജസ്ഥാനിൽ അധികാരത്തിൽ എത്താമെന്ന ബിജെപി മോഹവും പൊലിഞ്ഞു . സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് തിരിച്ചു വരവ് പ്രഖ്യാപിച്ചത് .വേണുഗോപാലിന്റെ വാർത്താക്കുറിപ്പ് ഇങ്ങനെ പറയുന്നു ,” മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി സച്ചിൻ പൈലറ്റ് കൂടിക്കാഴ്ച നടത്തി .തന്റെ പരാതികൾ എല്ലാം അദ്ദേഹം ഉന്നയിച്ചു .വളരെ വിശദവും സാർത്ഥകവും ആയ ചർച്ച ആണ് നടന്നത് .കോൺഗ്രസ് പാർട്ടിക്കും രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാരിനും വേണ്ടി സച്ചിൻ പൈലറ്റ് നിലകൊള്ളും .” Statement issued by Shri @kcvenugopalmp General Secretary AICC, Incharge, Organisation. pic.twitter.com/VAqrWd7Il3 — Congress (@INCIndia) August 10,…
Read More » -
NEWS
സ്വർണക്കടത്ത് കേസിലെ തീവ്രവാദ ബന്ധത്തിന് കൂടുതൽ തെളിവുകൾ ,എൻഐഎ യു എ ഇയിലേക്ക് പറക്കുന്നത് കൈവെട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെ തേടി
ദേശീയ അന്വേഷണ ഏജൻസി എൻഐഎ യു എ ഇയിലേക്ക് പോകുന്നത് കൈവെട്ട് കേസിലെ പിടികിട്ടാപ്പുള്ളിയെ തേടി .2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായ ടി ജെ ജോസഫിനെ തീവ്രവാദ സംഘം ആക്രമിക്കുന്നത് .അതിനുശേഷം ആക്രമണത്തിൽ പങ്കെടുത്ത ഇയാളെ കാണാതായി . സ്വർണക്കടത്ത് കേസിൽ അറസ്റ്റിൽ ആയ മുഹമ്മദ് അലിയിൽ നിന്നാണ് പിടികിട്ടാപ്പുള്ളി ദുബൈയിൽ ആണെന്ന വിവരം എൻഐഎയ്ക്കു ലഭിക്കുന്നത് .കൈവെട്ടു കേസിൽ ഇരുപത്തിനാലാം പ്രതിയാണ് മുഹമ്മദ് അലി .കേസിലെ പിടികിട്ടാപ്പുള്ളികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അന്വേഷണ സംഘം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . രാജ്യം വിട്ട പിടികിട്ടാപ്പുള്ളി സ്വർണക്കടത്ത് സംഘത്തിന്റെ സംരക്ഷണയിൽ ആണെന്നാണ് അലിയുടെ മൊഴി .സ്വർണക്കടത്ത് കേസിൽ പ്രതികളായ ഫൈസൽ ഫരീദ് ,റമിൻസ് എന്നിവരിൽ നിന്ന് ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് എൻഐഎയുടെ പ്രതീക്ഷ .നിലവിൽ ഇന്റർപോളിന്റെ തിരച്ചിൽ നോടീസിൽ ഇയാളുടെ പേരുണ്ട് .
Read More » -
NEWS
ബെയ്‌റൂട് സ്ഫോടനം :ലബനീസ് പ്രധാനമന്ത്രിയും മന്ത്രിസഭയും രാജിവച്ചു
ബെയ്‌റൂട്ടിലെ സ്ഫോടനം ലെബനൻ മന്ത്രിസഭയുടെ രാജിക്ക് വഴിയൊരുക്കി .പ്രധാനമന്ത്രിയും മന്ത്രിമാരും രാജിവച്ചു ,ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് രാജി .തിങ്കളാഴ്ച പ്രാദേശിക സമയം ഏഴരക്ക് ലബനീസ് ടെലിവിഷൻ വഴി ആണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത് . ഇനി കാവൽ സർക്കാരായാണ് പ്രവർത്തിക്കുക .പുതിയ സർക്കാർ വരും വരെ നിലവിലെ സർക്കാർ പ്രവർത്തിക്കും .തിങ്കളാഴ്ച നടന്ന യോഗത്തിലാണ് മന്ത്രിസഭ പിരിച്ചു വിടാൻ തീരുമാനം എടുത്തതെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസൻ അറിയിച്ചു .മന്ത്രിമാരുടെ രാജി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ എത്തി പ്രധാനമന്ത്രി ഹസൻ ദിയാബ് കൈമാറി .രാജ്യത്തിന് വേണ്ടി ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു .ദൈവം ലെബനനെ രക്ഷിക്കട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത് . ഓഗസ്റ്റ് നാലിലെ സ്ഫോടനത്തെ തുടർന്ന് അതിരൂക്ഷമായ സമരമാണ് സർക്കാരിനെതിരെ അരങ്ങേറിയത് .ജനങ്ങൾ തെരുവിൽ പോലീസുമായി ഏറ്റുമുട്ടി .പ്രക്ഷോഭകർക്കെതിരെ ബലം പ്രയോഗിക്കേണ്ടിയും വന്നു . 2750 ടൺ അമോണിയം നൈട്രേറ്റ് ആണ് ബെയ്‌റൂട് തുറമുഖത്ത് പൊട്ടിത്തെറിച്ചത്…
Read More » -
NEWS
സച്ചിൻ ഡൽഹിയിൽ ഹൈക്കമാന്റുമായി ചർച്ച നടത്തുമ്പോൾ വിമത എംഎൽഎ ഗെഹ്‌ലോട്ട് ക്യാമ്പിൽ
സച്ചിൻ പൈലറ്റ് ക്യാമ്പിൽ നിന്ന് ഒരു എംഎൽഎ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ക്യാമ്പിലെത്തി .ഗെഹ്‌ലോട്ട് സർക്കാരിനെ താഴെ വീഴ്ത്താൻ ഗൂഢാലോചന നടത്തി എന്ന ആരോപണത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബന്വാർലാൽ ശർമയാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ടത് ,ജയ്‌പൂരിലെ ആയിരുന്നു കൂടിക്കാഴ്ച . ഡൽഹിയിൽ സച്ചിൻ പൈലറ്റ് കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുമ്പോഴാണ് ശർമ്മ സച്ചിന്റെ പാർട്ടിയിലെ എതിരാളി ഗെഹ്ലോട്ടിനു നേരിൽ സന്ദർശിച്ചത് .ഗെഹ്‌ലോട്ട് സർക്കാരിനെ അട്ടിമറിക്കുന്നതിന് ശർമ്മ സഞ്ജയ് ജെയിൻ എന്ന വ്യവസായിയുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ കോൺഗ്രസ്സ് നേരത്തെ പുറത്ത് വിട്ടിരുന്നു .കോൺഗ്രസ്സ് എംഎൽഎമാരെ വിലക്കെടുക്കാൻ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തുമായി ജെയിൻ പണമിടപാട് നടത്തിയെന്ന് കോൺഗ്രസ്സ് ആരോപിച്ചിരുന്നു .ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി സഞ്ജയ് ജെയിൻ കസ്റ്റഡിയിലായാണ് . “പാർട്ടി ഒരു കുടുംബമാണ് .ഗെഹ്‌ലോട്ട് കാരണവരും .വീട്ടിൽ വഴക്കുണ്ടാകുമ്പോൾ നമ്മൾ ആഹാരം കഴിക്കില്ല .ഒരു മാസത്തേക്ക് ഞാൻ അതൃപ്തി അറിയിച്ചു .ഇപ്പോൾ ഞാൻ അദ്ദേഹത്തെ കണ്ടു .ഒരു നീരസവും ഇപ്പോൾ എനിക്ക് അദ്ദേഹവുമായില്ല…
Read More » -
NEWS
സച്ചിൻ പൈലറ്റ് കടുപിടുത്തം ഒഴിവാക്കി കോൺഗ്രസിനോട് അടുക്കാൻ കാരണങ്ങൾ ഇതൊക്കെയാണ്
രാജസ്ഥാനിലെ കോൺഗ്രസ്സ് ആഭ്യന്തര കലഹം അവസാനിക്കുകയാണ് .സച്ചിൻ പൈലറ്റുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ ചർച്ച ഫലം കണ്ടെന്നാണ് സൂചന .വിശ്വാസ വോട്ടെടുപ്പിൽ അശോക് ഗെഹ്‌ലോട്ട് സർക്കാരിന് അനുകൂലമായി സച്ചിൻ വിഭാഗം വോട്ടു ചെയ്യുമെന്നാണ് വിവരം .രണ്ടു മണിക്കൂറാണ് സച്ചിനുമായി പ്രിയങ്കയും രാഹുലും ചർച്ച നടത്തിയത് .സച്ചിൻ ക്യാമ്പ് ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും ഹൈക്കമാൻഡ് പരിശോധിക്കുമെന്നു ഇരുവരും ഉറപ്പ് നൽകി . രാഹുലിന്റെയും പ്രിയങ്കയുടെയും ഇടപെടലുകൾക്കൊപ്പം കോൺഗ്രസ്സ് ക്യാമ്പിൽ തിരിച്ചെത്താൻ സച്ചിൻ പൈലറ്റിനെ പ്രേരിപ്പിച്ച ഘടകങ്ങൾ ഇവയാണ് .സച്ചിൻ പൈലറ്റിനൊപ്പം 19 എംഎൽഎമാരും മൂന്ന് സ്വാതന്ത്രന്മാരുമാണ് ഉള്ളത് .അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ഈ സംഖ്യ പോരാ .ചില എംഎൽഎമാർ തന്നെ ചതിച്ച് അശോക് ഗെഹ്‌ലോട്ട് ക്യാമ്പിലേക്ക് ചേക്കേറിയതും സച്ചിന് തിരിച്ചടിയായി . ബി എസ് പി എംഎൽഎമാർ കോൺഗ്രസിൽ ലയിച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിക്കുന്നതേ ഉള്ളൂ .സുപ്രീം കോടതിയിലും കേസുണ്ട് .അപ്പോൾ ഓഗസ്റ്റ് പതിനേഴിനകം കേസിൽ വിധിയുണ്ടാവില്ല…
Read More » -
NEWS
അണക്കെട്ടുകളിൽ നിരീക്ഷണം ശക്തിപ്പെടുത്തി കെ എസ് ഇ ബി
ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചുവെങ്കിലും കെ എസ് ഇ ബി യുടെ 18 ജല സംഭരണികളിലായി ആകെ 2079.2 എം സി എം ജലം മാത്രമാണ് നിലവിലുള്ളത്. ആകെ സംഭരണ ശേഷിയുടെ 58.9 ശതമാനം മാത്രമാണിത്. 18 ഡാമുകളുടെ ആകെയുള്ള സംഭരണ ശേഷി 3532.50എം സി എം ആണ്. ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയിൽ 60.31ശതമാനം ജലവും ഇടമലയാറിൽ 53.91ശതമാനം ജലവുമാണ് ഉള്ളത്. കക്കിയിൽ സംഭരണശേഷിയുടെ 59.31ശതമാനം ജലമുണ്ട്, ഷോളയാറിൽ 72.09ശതമാനവും. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തുറന്നു വിട്ട മധ്യ നിര അണക്കെട്ടുകളായ പമ്പയും കക്കിയും അടച്ചു കഴിഞ്ഞു. കെ എസ് ഇ ബി യുടെ വിദഗ്ധമായ ഡാം മാനേജ്മെന്റിന്റെ മികച്ച ഉദാഹരണമാണ് പമ്പയിൽ കണ്ടത്. ഡാം തുറന്നു വിട്ടിട്ടും പമ്പ നദിയിലെ ജലനിരപ്പ് ഉയർന്നില്ല. ഡാം തുറന്നു വിട്ടതുകൊണ്ടു വെള്ളപ്പൊക്കം ഉണ്ടായതുമില്ല. പമ്പ ജല സംഭരണിയിൽ പരമാവധി ജലനിരപ്പ് എത്തുന്നതിനു മുമ്പേയാണ് ജലം തുറന്നു…
Read More » -
NEWS
രാഹുൽ ഇടപെട്ടു ,സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും വിശ്വാസ വോട്ടെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ പിന്തുണക്കും
ഓഗസ്റ്റ് 14 നു ആരംഭിക്കുന്ന രാജസ്ഥാൻ നിയമസഭാ സമ്മേളനത്തിലെ വിശ്വാസ വോട്ടെടുപ്പിൽ സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ പിന്തുണക്കും .കോൺഗ്രസ് ഹൈക്കമാന്റുമായി നടത്തിയ ആശയവിനിമയത്തിലാണ് സച്ചിൻ ക്യാമ്പിന്റെ തീരുമാനം .സച്ചിനെ കോൺഗ്രസിനുള്ളിൽ നിർത്താനുള്ള ഫോർമുലക്ക് അന്തിമ അംഗീകാരം നൽകേണ്ടത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് . 18 എംഎൽഎമാരുമായി പാർട്ടി വിട്ട സച്ചിനെ നേരത്തെ കോൺഗ്രസ്സ് ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു .സച്ചിൻ ക്യാമ്പിലെ രണ്ടു മന്ത്രിമാരെയും പുറത്താക്കിയിരുന്നു . കോൺഗ്രസ്സ് സർക്കാരിനെ അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട ഒരു നോട്ടീസ് പോലീസ് സച്ചിന് അയച്ചതോടെയാണ് രാജസ്ഥാൻ കോൺഗ്രസിൽ കലാപം പൊട്ടിപ്പുറപ്പെട്ടത് .സച്ചിന്റെ മൊഴി എടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത് .
Read More » -
NEWS
രാജസ്ഥാനിൽ രാഹുലിന്റെ ഇടപെടൽ നൽകുന്ന സൂചനയെന്ത്?
രാജസ്ഥാനിലെ കോൺഗ്രസിന്റെ ആഭ്യന്തര കലഹത്തിൽ രാഹുൽ ഗാന്ധി ഇടപെട്ടതോടെ മഞ്ഞുരുകാൻ തുടങ്ങിയിരിക്കുന്നു .എന്നാൽ ഈ സമയം ഏറെ പ്രത്യേകത ഉള്ളതാണ് .ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി ഒരു വര്ഷം പൂർത്തിയാക്കുന്ന ദിനമാണ് ഓഗസ്റ്റ്10 .രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് തിരിച്ചെത്തണം എന്ന ആവശ്യം ശക്തിപ്പെടവെയാണ് രാജസ്ഥാനിലെ ഇടപെടൽ . പാർട്ടി അധ്യക്ഷ എന്ന നിലക്ക് സോണിയ ഗാന്ധി ഒരു വിജയമായിരുന്നു എന്നതിൽ തർക്കമില്ല .രണ്ടു തവണ പാർട്ടിയെ അധികാരത്തിൽ എത്തിക്കാൻ സോണിയക്കായി .ഏറ്റുമുട്ടലിനു പകരം സമവായം ആയിരുന്നു സോണിയയുടെ ശക്തി .എന്നാൽ രാഹുലിന് മേൽ കിടക്കുന്ന നിഴൽ അങ്ങിനെയല്ല .മധ്യപ്രദേശിൽ ആഭ്യന്തര കലഹം മൂലം അധികാരം നഷ്ടമായി .ജ്യോതിരാദിത്യ സിന്ധ്യ ,ഹേമന്ത ബിശ്വാസ് ശർമ്മ ,എന്തിനു ടോം വടക്കൻ പോലും പാർട്ടിക്ക് പുറത്തേക്ക് നടന്നതിന്റെ കരിനിഴൽ രാഹുലിന് മേലെയാണ് വീണിരിക്കുന്നത് . അശോക് ഗെഹ്‌ലോട്ട് -സച്ചിൻ പൈലറ്റ് തർക്കം തീരുകയും രാജസ്ഥാൻ പാർട്ടിക്ക് സുരക്ഷിതമാവുകയും ചെയ്താൽ ഈ ഇമേജ് രാഹുലിന്…
Read More » -
NEWS
മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം: കർശന നടപടി വേണം- മുഖ്യമന്ത്രിക്കും ഡിജിപിക്കും പത്രപ്രവർത്തക യൂണിയന്റെ പരാതി
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റർ ആർ അജയഘോഷിനും ബ്യൂറോ ചീഫ് കെ ജി കമലേഷിനും ജയ്‌ഹിന്ദ് ടി വി യിലെ പ്രമീള ഗോവിന്ദിനും എതിരെയാണ് ആക്രമണം. നിരവധി മാധ്യമ പ്രവർത്തകർക്കെതിരെ ഇത്തരത്തിൽ പ്രചരണം നടക്കുന്നു. സ്വതന്ത്രമാധ്യമ പ്രവർത്തനത്തിനെതിരായ കയ്യേറ്റമാണിത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ ജില്ല കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
Read More »
