NEWS

സ്വർണക്കടത്ത് കേസിലെ തീവ്രവാദ ബന്ധത്തിന് കൂടുതൽ തെളിവുകൾ ,എൻഐഎ യു എ ഇയിലേക്ക് പറക്കുന്നത് കൈവെട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെ തേടി

ദേശീയ അന്വേഷണ ഏജൻസി എൻഐഎ യു എ ഇയിലേക്ക് പോകുന്നത് കൈവെട്ട് കേസിലെ പിടികിട്ടാപ്പുള്ളിയെ തേടി .2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായ ടി ജെ ജോസഫിനെ തീവ്രവാദ സംഘം ആക്രമിക്കുന്നത് .അതിനുശേഷം ആക്രമണത്തിൽ പങ്കെടുത്ത ഇയാളെ കാണാതായി .

സ്വർണക്കടത്ത് കേസിൽ അറസ്റ്റിൽ ആയ മുഹമ്മദ് അലിയിൽ നിന്നാണ് പിടികിട്ടാപ്പുള്ളി ദുബൈയിൽ ആണെന്ന വിവരം എൻഐഎയ്ക്കു ലഭിക്കുന്നത് .കൈവെട്ടു കേസിൽ ഇരുപത്തിനാലാം പ്രതിയാണ് മുഹമ്മദ് അലി .കേസിലെ പിടികിട്ടാപ്പുള്ളികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അന്വേഷണ സംഘം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു .

Signature-ad

രാജ്യം വിട്ട പിടികിട്ടാപ്പുള്ളി സ്വർണക്കടത്ത് സംഘത്തിന്റെ സംരക്ഷണയിൽ ആണെന്നാണ് അലിയുടെ മൊഴി .സ്വർണക്കടത്ത് കേസിൽ പ്രതികളായ ഫൈസൽ ഫരീദ് ,റമിൻസ് എന്നിവരിൽ നിന്ന് ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് എൻഐഎയുടെ പ്രതീക്ഷ .നിലവിൽ ഇന്റർപോളിന്റെ തിരച്ചിൽ നോടീസിൽ ഇയാളുടെ പേരുണ്ട് .

Back to top button
error: