NEWS

സച്ചിൻ ഡൽഹിയിൽ ഹൈക്കമാന്റുമായി ചർച്ച നടത്തുമ്പോൾ വിമത എംഎൽഎ ഗെഹ്‌ലോട്ട് ക്യാമ്പിൽ

സച്ചിൻ പൈലറ്റ് ക്യാമ്പിൽ നിന്ന് ഒരു എംഎൽഎ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ക്യാമ്പിലെത്തി .ഗെഹ്‌ലോട്ട് സർക്കാരിനെ താഴെ വീഴ്ത്താൻ ഗൂഢാലോചന നടത്തി എന്ന ആരോപണത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബന്വാർലാൽ ശർമയാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ടത് ,ജയ്‌പൂരിലെ ആയിരുന്നു കൂടിക്കാഴ്ച .

ഡൽഹിയിൽ സച്ചിൻ പൈലറ്റ് കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുമ്പോഴാണ് ശർമ്മ സച്ചിന്റെ പാർട്ടിയിലെ എതിരാളി ഗെഹ്ലോട്ടിനു നേരിൽ സന്ദർശിച്ചത് .ഗെഹ്‌ലോട്ട് സർക്കാരിനെ അട്ടിമറിക്കുന്നതിന് ശർമ്മ സഞ്ജയ് ജെയിൻ എന്ന വ്യവസായിയുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ കോൺഗ്രസ്സ് നേരത്തെ പുറത്ത് വിട്ടിരുന്നു .കോൺഗ്രസ്സ് എംഎൽഎമാരെ വിലക്കെടുക്കാൻ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തുമായി ജെയിൻ പണമിടപാട് നടത്തിയെന്ന് കോൺഗ്രസ്സ് ആരോപിച്ചിരുന്നു .ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി സഞ്ജയ് ജെയിൻ കസ്റ്റഡിയിലായാണ് .

“പാർട്ടി ഒരു കുടുംബമാണ് .ഗെഹ്‌ലോട്ട് കാരണവരും .വീട്ടിൽ വഴക്കുണ്ടാകുമ്പോൾ നമ്മൾ ആഹാരം കഴിക്കില്ല .ഒരു മാസത്തേക്ക് ഞാൻ അതൃപ്തി അറിയിച്ചു .ഇപ്പോൾ ഞാൻ അദ്ദേഹത്തെ കണ്ടു .ഒരു നീരസവും ഇപ്പോൾ എനിക്ക് അദ്ദേഹവുമായില്ല .” ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു .

സച്ചിൻ പൈലറ്റ് ക്യാമ്പിൽ ആരും ബന്ദി ആയിരുന്നില്ല .എല്ലാവരും സ്വമേധയാ പോയതാണ് .അതുപോലെ ഞാൻ ഇവിടെയും എത്തി -ശർമ്മ കൂട്ടിച്ചേർത്തു .

Back to top button
error: