രാഹുൽ ഇടപെട്ടു ,സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും വിശ്വാസ വോട്ടെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ പിന്തുണക്കും
ഓഗസ്റ്റ് 14 നു ആരംഭിക്കുന്ന രാജസ്ഥാൻ നിയമസഭാ സമ്മേളനത്തിലെ വിശ്വാസ വോട്ടെടുപ്പിൽ സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ പിന്തുണക്കും .കോൺഗ്രസ് ഹൈക്കമാന്റുമായി നടത്തിയ ആശയവിനിമയത്തിലാണ് സച്ചിൻ ക്യാമ്പിന്റെ തീരുമാനം .സച്ചിനെ കോൺഗ്രസിനുള്ളിൽ നിർത്താനുള്ള ഫോർമുലക്ക് അന്തിമ അംഗീകാരം നൽകേണ്ടത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് .
18 എംഎൽഎമാരുമായി പാർട്ടി വിട്ട സച്ചിനെ നേരത്തെ കോൺഗ്രസ്സ് ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു .സച്ചിൻ ക്യാമ്പിലെ രണ്ടു മന്ത്രിമാരെയും പുറത്താക്കിയിരുന്നു .
കോൺഗ്രസ്സ് സർക്കാരിനെ അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട ഒരു നോട്ടീസ് പോലീസ് സച്ചിന് അയച്ചതോടെയാണ് രാജസ്ഥാൻ കോൺഗ്രസിൽ കലാപം പൊട്ടിപ്പുറപ്പെട്ടത് .സച്ചിന്റെ മൊഴി എടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത് .