Month: August 2020

  • ഇന്ന് 1184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 784 പേര്‍ രോഗമുക്തി നേടി

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 255 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 66 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 40 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആഗസ്റ്റ് 5ന് മരണമടഞ്ഞ എറണാകുളം നായരമ്പലം സ്വദേശിനി ഗ്രേസി ഷൈനി (54), ആഗസ്റ്റ് 7ന് മരണമടഞ്ഞ കൊല്ലം മൈലക്കാട് സ്വദേശി ദേവദാസ് (45), കാസര്‍ഗോഡ് നീലേശ്വരം സ്വദേശി…

    Read More »
  • NEWS

    മാധ്യമ പ്രവർത്തകയെ വ്യക്തിഹത്യ ചെയ്ത സംഭവം :ജീവനക്കാരനോട് വിശദീകരണം ചോദിച്ച് ദേശാഭിമാനി

    മാധ്യമ പ്രവർത്തകയെ വ്യക്തിഹത്യ ചെയ്ത സംഭവത്തിൽ ജീവനക്കാരനോട് വിശദീകരണം ചോദിച്ച് ദേശാഭിമാനി .ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത് . പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ് – ദേശാഭിമാനിയിൽ സർക്കുലേഷൻ വിഭാഗത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നയാളുടെ വ്യക്തിപരമായ ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്നും മനോരമ ചാനലിലെ മാധ്യമ പ്രവർത്തകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റിട്ടതു ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഇത്തരം രീതികളോട് ദേശാഭിമാനിക്ക് യോജിപ്പില്ല. ദേശാഭിമാനിയുടെ പേജിൽ നിന്നല്ലെങ്കിൽ പോലും പത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ഭാഗത്തു നിന്നു മാത്രമല്ല ആരിൽ നിന്നും ഇത്തരം പ്രവണതകൾ ഉണ്ടാകാൻ പാടില്ലെന്നതാണ് സമീപനം. ഇതു സബന്ധിച്ച് ആ വ്യക്തിയോട് വിശദീകരണം ചുമതലപ്പെട്ടവർ ചോദിച്ചിട്ടുണ്ട്. രാഷ്ട്രീയമായ വിമർശനങ്ങളാകാം. വ്യക്തിപരമായ അധിക്ഷേപവും സ്വകാര്യതകളിലേക്കുള്ള നുഴഞ്ഞുകയറ്റവും ആധുനിക സമൂഹത്തിനു യോജിക്കുന്നതല്ല. മോർഫിങ്ങുകളും നിർമ്മിത കഥകളും വഴി പാർടി നേതാക്കളെ മാത്രമല്ല കുടുംബാംഗങ്ങളെ വരെ വ്യക്തിഹത്യ ചെയ്യുന്ന രീതി സാമൂഹ്യ മാധ്യമങ്ങളിലൂടെ എതിരാളികൾ നടത്തുന്നുണ്ടെങ്കിലും ഞങ്ങൾക്ക് അത്തരം രീതികളോട് യോജിപ്പില്ല. വ്യക്തി…

    Read More »
  • NEWS

    അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1655 കേസുകള്‍; 1262 അറസ്റ്റ്; പിടിച്ചെടുത്തത് 162 വാഹനങ്ങള്‍

    ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1655 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1262 പേരാണ്. 162 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5662 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് എട്ടു കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 27, 14, 7 തിരുവനന്തപുരം റൂറല്‍ – 708, 595, 36 കൊല്ലം സിറ്റി – 179, 152, 27 കൊല്ലം റൂറല്‍ – 246, 0, 0 പത്തനംതിട്ട – 54, 57, 3 ആലപ്പുഴ- 78, 53, 4 കോട്ടയം – 14, 19, 0 ഇടുക്കി – 5, 0, 0 എറണാകുളം സിറ്റി – 11, 10, 2 എറണാകുളം റൂറല്‍ – 60, 7, 5 തൃശൂര്‍ സിറ്റി – 31, 45,…

    Read More »
  • TRENDING

    രാജമലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായ

    പ്രകൃതിക്ഷോഭം മൂലം നിരവധിപേര്‍ മരണമടഞ്ഞ മൂന്നാര്‍ രാജമലയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചത് കേരള പോലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പോലീസ് നായ ആണ്. ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലിയെന്ന പോലീസ് നായയാണ് മണ്ണിനടിയില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മായ എന്ന് വിളിക്കുന്ന ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുന്‍കൈയ്യെടുത്ത് മൂന്നാറിലേയ്ക്ക് അയച്ചത്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടുന്ന പോലീസ് സേനയിലെ പുതിയ ബാച്ചിലെ 35 നായ്ക്കളില്‍ പെട്ടവരാണിവര്‍. മായ ഉള്‍പ്പെടെ രണ്ട് നായ്ക്കള്‍ക്കാണ് മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുന്നത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.ജി.സുരേഷ് ആണ് പരിശീലകന്‍. പി. പ്രഭാത് ആണ് ഹാന്റ്ലർ. മൂന്നാറിലെത്തിയ ഡോണ എന്ന നായ് മണ്ണിനടിയില്‍ മനുഷ്യര്‍ ജീവനോടെയുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍…

    Read More »
  • NEWS

    സോണിയ ഗാന്ധിയുടെ താൽക്കാലിക അധ്യക്ഷ പദവിയുടെ ഒന്നാം വാർഷിക ദിനം , കോൺഗ്രസ് രാഹുൽ ഗാന്ധിക്കായി കാത്തിരിക്കുമ്പോൾ

    കഴിഞ്ഞ ഓഗസ്റ്റ് 10 നു കോൺഗ്രസ്സ് പ്രവർത്തക സമിതി രാഹുൽ ഗാന്ധിയുടെ ആ നിർദേശം തള്ളിക്കളഞ്ഞു .കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചു പോകുമ്പോൾ ഗാന്ധി കുടുംബത്തിലെ ആരെയും അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നു രാഹുൽ ഗാന്ധി നിർദേശിച്ചിരുന്നു .ആ നിർദേശം കോൺഗ്രസ് പ്രവർത്തക സമിതി നിരാകരിച്ചു .സോണിയ ഗാന്ധി താൽക്കാലിക അധ്യക്ഷയായി . ദീർഘ കാലം പാർട്ടിയെ നയിച്ചതിന്റെ ക്ഷീണത്തിൽ ആയിരുന്നു സോണിയ ഗാന്ധി.ആരോഗ്യവും മോശം .സ്ഥിരം അധ്യക്ഷ പദവി എന്നത് തിരുത്തി താൽക്കാലിക അധ്യക്ഷ പദവി എന്ന് പ്രവർത്തക സമിതിയിൽ പറഞ്ഞത് സോണിയ ഗാന്ധി തന്നെയാണ് . ഒരു പുതിയ കോൺഗ്രസ് പ്രസിഡന്റിനെ ഇതിനകം തെരഞ്ഞെടുക്കണമായിരുന്നു .എന്നാൽ അതിനു സാധിച്ചില്ല .സോണിയ ഗാന്ധി എത്ര നാൾ തുടരും എന്നതിന് രാഹുൽ മനസ് മാറും വരെ എന്നാണ് കോൺഗ്രസിനകത്ത് നിന്നുള്ള ഉത്തരം . കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ് വക്താവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞത് .രാഷ്ട്രീയ പാർട്ടിയുടെ നേതൃസ്ഥാനം…

    Read More »
  • NEWS

    സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെ കണ്ടു ,മഞ്ഞുരുകുന്നു

    ഇടഞ്ഞു നിക്കുന്ന കോൺഗ്രസ്സ് നേതാവ് സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി .ഗുണപരമായ ചർച്ച എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ കൂടിക്കാഴ്ചയെ വിളിക്കുന്നത് .രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായുള്ള തർക്കം അവസാനിപ്പിക്കാൻ മൂന്നു നിബന്ധനകൾ സച്ചിൻ പൈലറ്റ് മുന്നോട്ടുവച്ചു എന്നാണ് വിവരം . സച്ചിൻ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ ഇവയാണ് .1 .സച്ചിനാണ് ഭാവി മുഖ്യമന്ത്രി എന്ന് പരസ്യമായി പ്രഖ്യാപിക്കണം 2 .അതല്ലെങ്കിൽ;സച്ചിൻ വിഭാഗത്തിലുള്ള രണ്ട മുതിർന്ന എംഎൽഎമാരെ ഉപമുഖ്യമന്ത്രിമാർ ആക്കണം .മറ്റു എംഎൽഎമാർക്ക് മന്ത്രിസ്ഥാനമോ സർക്കാരിലെ മറ്റു പദവികളോ നൽകണം .എ ഐ സി സി ജനറൽ സെക്രട്ടറി ആയി സച്ചിൻ ഡൽഹിയിൽ തുടരും 3 .കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് പത്രികയിൽ രാഹുൽ ഗാന്ധി ഊന്നിപ്പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുമെന്ന പ്രഖ്യാപനം പരസ്യമായി പ്രഖ്യാപിക്കാൻ സച്ചിനെ അനുവദിക്കണം . സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിസ്ഥാനവും സംസ്ഥാന കോൺഗ്രസ്സ് അധ്യക്ഷസ്ഥാനവും ഏറ്റെടുക്കണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചു .നേരത്തെ ഈ രണ്ടു സ്ഥാനങ്ങളിൽ നിന്നും…

    Read More »
  • NEWS

    രാജസ്ഥാൻ കോൺഗ്രസിൽ പുതിയ പ്രതിസന്ധി ,ഗെഹ്‌ലോട്ട് അയഞ്ഞിട്ടും വിമതർക്കെതിരെ പാർട്ടി എംഎൽഎമാർ

    രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് വിഭാഗം ഒത്തുതീർപ്പിനൊരുങ്ങുമ്പോൾ അശോക് ഗെഹ്ലോട്ടിനു ഒപ്പം നിന്ന എംഎൽഎമാർ ഇടയുന്നു .പാർട്ടിയെ ഒറ്റിയ പത്തൊമ്പത് എംഎൽഎമാരെയും തിരിച്ചെടുക്കരുതെന്ന് ഗെഹ്ലോട്ടിനൊപ്പം നിന്ന എംഎൽഎമാർ ആവശ്യപ്പെട്ടു .അശോക് ഗെഹ്‌ലോട്ട് ഒത്തുതീർപ്പിനു അനുകൂലമായി ചിന്തിക്കുമ്പോഴാണ് എംഎൽഎമാർ ഇടയുന്നത് . ജയ്സാൽമീറിൽ ചേർന്ന പാർട്ടി നിയമസഭാ കക്ഷി യോഗത്തിലാണ് കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങളെ ഞെട്ടിക്കുന്ന നിലപാട് എംഎൽഎമാർ കൈക്കൊണ്ടത് .പാർട്ടിയെ ഒറ്റിയവരെ തിരിച്ചെടുക്കരുതെന്ന മന്ത്രി ശാന്തി ധരിവാളിന്റെ നിലപാടിനെ എംഎൽഎമാർ ഒറ്റക്കെട്ടായി പിന്തുണച്ചു .ജനാധിപത്യം സംരക്ഷിക്കാൻ ചില തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നായിരുന്നു ഗെഹ്‌ലോട്ട് എംഎൽഎമാരോട് പ്രതികരിച്ചത് . വിമത എംഎൽഎമാരിൽ ഭൂരിപക്ഷവും തിരിച്ചു വരുമെന്ന് അശോക് ഗെഹ്‌ലോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു .സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയതിന്റെ പേരിൽ വിമത എംഎൽഎമാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് പാര്ലമെന്ററി പാർട്ടി പ്രമേയം പാസാക്കിയിരുന്നു .വിശ്വാസ വോട്ടെടുപ്പിൽ വിപ്പ് ലംഘിച്ചാൽ അയോഗ്യരാക്കപ്പെട്ടേക്കും എന്ന ഭയം വിമത എംഎൽഎമാർക്കുണ്ട് എന്നാണ് കോൺഗ്രസ്സ് കരുതുന്നത് . രാജസ്ഥാനിൽ കോൺഗ്രസിനുള്ളിലെ പ്രതിസന്ധി അയയുന്നു…

    Read More »
  • NEWS

    മോദിയും പിണറായിയും പരിസ്ഥിതിയുടെ ശത്രുക്കള്‍:മുല്ലപ്പള്ളി

    പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പരിസ്ഥിതിയുടെ ശത്രുക്കളാണെന്ന് മെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അത്യന്തം ആപല്‍ക്കരമായ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം(ഇ.ഐ.എ നോട്ടിഫിക്കേഷന്‍ 2020) എത്രയും വേഗം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേരള സര്‍ക്കാര്‍ അവസാന നിമിഷത്തിലും തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേപാതയിലാണ് കേരള മുഖ്യമന്ത്രിയും മുന്നോട്ട് പോകുന്നത്. പരിസ്ഥിതിയെ തകര്‍ക്കുന്ന കാര്യത്തിലും രണ്ടു സര്‍ക്കാരും തുല്യപങ്കാളികളാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍പ്പോലും ക്വാറികള്‍ക്ക് തുടരെ അനുമതി നല്‍കുകയാണ് കേരള സര്‍ക്കാര്‍. പ്രകൃതിദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനം പരിസ്ഥിതി നിയമങ്ങളെ വെല്ലുവിളിക്കുന്നതാണ്. പരിസ്ഥിതിയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന ഭയാനകമായ തീരുമാനമാണിത്.ആഗോള മുതലാളിത്ത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നിലക്കൊള്ളുന്ന കേന്ദ്ര സര്‍ക്കാരിന് താല്‍ക്കാലികമായ സാമ്പത്തിക നേട്ടം മാത്രമാണ് ലക്ഷ്യം.സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് പരിസ്ഥിതിയെ ചൂക്ഷണം ചെയ്യാനുള്ള സാധ്യതകള്‍ക്ക് നിയമപരമായി അംഗീകാരം കൊടുക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ കരട് വിജ്ഞാപനം. വനമേഖലയിലുള്ള റെയില്‍-ദേശീയപാത നിര്‍മ്മാണം, ധാതുമണല്‍ ഖനനം,കല്‍ക്കരി…

    Read More »
  • NEWS

    കാമുകന്റെ സഹായത്തോടെ മകൾ പിതാവിന്റെ 19 ലക്ഷം മോഷ്ടിച്ചു ,ഇരുവരും പിടിയിൽ

    19 ലക്ഷം വിലമതിക്കുന്ന സ്വർണവും പണവും പിതാവിൽ നിന്ന് മോഷ്ടിച്ചതിന് മകളും കാമുകനും പിടിയിൽ.മുംബൈയിലാണ് സംഭവം .21 വയസുകാരി ഉസ്മാ ഖുറേഷി കാമുകൻ ചരൺദീപ് സിങ് അറോറ എന്നിവരാണ് പോലീസ് പിടിയിലായത് . ജൂലൈ 30 മുതൽ ഉസ്മയെ കാണാനില്ലായിരുന്നു .പത്ത് ലക്ഷം രൂപയും സ്വർണാഭരണങ്ങളും നഷ്ടമായിരുന്നു ,തുടർന്ന് പിതാവ് ഉമ്രദ്ധരാസ് ഖുറേഷി പോലീസിൽ പരാതിപ്പെടുകയായിരുന്നു .ജൂലൈ 23 നു ഉസ്മാ ലോക്കറിന്റെ താക്കോൽ ആവശ്യപ്പെട്ടത് പിതാവ് ഓർത്തെടുത്തതാണ് നിർണായകമായത് . സുഹൃത്തിന്റെ വീട്ടിൽ കോവിഡ് ബാധയുള്ളയാൾ ഉള്ളതിനാൽ അവരുടെ സ്വർണം ലോക്കറിൽ സൂക്ഷിക്കാനാണ് ലോക്കറിന്റെ താക്കോൽ ആവശ്യപ്പെട്ടത് എന്നാണ് ഉസ്മാ പിതാവിനെ ധരിപ്പിച്ചത് . അമൃതസറിലെ സുവര്ണക്ഷേത്രത്തിനു അടുത്തുള്ള സീതാ നിവാസിൽ നിന്നാണ് ഇവർ പിടിയിലായത് .മുംബൈ പോലീസ് അമൃതസർ പോലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തുകയായിരുന്നു .പണവും സ്വർണവും ഇവർ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചതായി കണ്ടെത്തി .

    Read More »
  • NEWS

    രാജസ്ഥാൻ കോൺഗ്രസിൽ അത്ഭുതം ,സച്ചിൻ പൈലറ്റ് കോൺഗ്രസിലേക്ക് മടങ്ങുന്നു

    രാജസ്ഥാൻ സർക്കാരിനെ വലയം ചെയ്ത പ്രതിസന്ധി ഒഴിയുന്നതായി സൂചന .വിമത നീക്കത്തിന് നേതൃത്വം നൽകിയ സച്ചിൻ പൈലറ്റ് ഹൈക്കമാന്റുമായി ചർച്ച നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചതായി സൂചന .പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം . ഒത്തു തീർപ്പ് സാധ്യത തേടി സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെ കാണുമെന്നാണ് വിവരം .രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് സച്ചിൻ അനുമതി തേടിയതായാണ് റിപ്പോർട്ട് .എന്നാൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചിട്ടില്ല .മുതിർന്ന നേതാക്കളായ കെ സി വേണുഗോപാൽ ,അഹമ്മദ് പട്ടേൽ എന്നിവരുമായി സച്ചിൻ ഫോണിൽ ചർച്ച നടത്തി . രണ്ടാഴ്ച്ച മുമ്പ് സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധിയുമായും ചർച്ച നടത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു .അതേസമയം അശോക് ഗെഹ്‌ലോട്ട് രാജി വെക്കാതെ വിട്ടുവീഴ്ച ഇല്ലെന്നാണ് സച്ചിൻ പൈലറ്റ് വിഭാഗം എംഎൽഎമാർ പറയുന്നത് .ജൂലൈ ആദ്യത്തിലാണ് സച്ചിൻ പൈലറ്റും പതിനെട്ട് എംഎൽഎമാരും രാജസ്ഥാൻ കോൺഗ്രസിൽ വിമത ശബ്ദം ഉയർത്തുന്നത്…

    Read More »
Back to top button
error: