Month: August 2020
-
NEWS
ചൈനയെ വിടാതെ ഇന്ത്യ ,ഉൽപ്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ കൂട്ടുന്നു
ഇന്ത്യൻ മണ്ണിലേക്ക് കടന്നുകയറാൻ ശ്രമിച്ച ചൈനക്ക് എതിരെ ഇന്ത്യയുടെ വാണിജ്യ യുദ്ധം .ഇരുപതോളം ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കൂട്ടാനാണ് ഇന്ത്യ ആലോചിക്കുന്നത് .ലാപ്ടോപ്പ് ,കാമറ ,തുണി ഉൽപ്പന്നങ്ങൾ ,അലുമിനിയം ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ തീരുവ കൂട്ടാനാണ് ആലോചന . വാണിജ്യ മന്ത്രാലയത്തിന്റെ ശുപാർശ ഇപ്പോൾ ധനമന്ത്രാലയത്തിന്റെ പരിഗണനയിൽ ആണ് .ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടൻ ഇറങ്ങിയേക്കും .ചൈനയെ മാത്രം മുന്നിൽ കണ്ടല്ല തീരുവ കൂട്ടുന്നതെങ്കിലും ഏറെ ബാധിക്കുക ചൈനീസ് ഉല്പന്നങ്ങളെയാണ് . ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഉള്ള വിയറ്റ്നാം ,തായ്‌വാൻ എന്നീ രാജ്യങ്ങളിലൂടെ ചൈന ഇന്ത്യയിലേക്ക് വൻതോതിൽ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുക ആണെന്ന് ആരോപണം ഉണ്ട് .ഈ അടുത്തായി ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കൂടിയിരുന്നു . ലഡാക്കിലെ ചൈനയുടെ കടന്നു കയറ്റത്തെ തുടർന്ന് മോഡി സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ആണ് ചൈനക്ക് മേൽ ചുമത്തുന്നത് .നേരത്തെ ചൈനയുടെ ജനപ്രിയ ആപുകൾക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു .ചൈന ആസ്ഥാനമായുള്ള കമ്പനികളിൽ നിന്നുള്ള…
Read More » -
NEWS
തത്വങ്ങളിൽ ഉറച്ച് ,കോൺഗ്രസ്സ് നേതാക്കൾക്ക് നന്ദി പറഞ്ഞ് സച്ചിൻ പൈലറ്റ്
വിമത നീക്കം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് മടങ്ങിയതോടെ നേതാക്കൾക്ക് നന്ദി പറഞ്ഞ് സച്ചിൻ പൈലറ്റ് .സോണിയ ഗാന്ധി ,രാഹുൽ ഗാന്ധി ,പ്രിയങ്കാ ഗാന്ധി എന്നിവർക്കാണ് സച്ചിൻ പൈലറ്റ് നന്ദി പറഞ്ഞത്. “ഞങ്ങളുടെ പരാതി കേൾക്കുകയും പരിഹരിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്ത സോണിയ ഗാന്ധി ,രാഹുൽ ഗാന്ധി ,പ്രിയങ്കാ ഗാന്ധി മറ്റു കോൺഗ്രസ്സ് നേതാക്കൾ എന്നിവർക്ക് നന്ദി .”സച്ചിൻ പൈലറ്റ് ട്വിറ്ററിൽ കുറിച്ചു . തത്വങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നു .രാജസ്ഥാനിലെ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനം നിറവേറ്റാൻ ആത്മാർത്ഥമായി ശ്രമിക്കും .ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട ഇൻഡ്യക്കായും പ്രവർത്തനം തുടരുമെന്ന് സച്ചിൻ വ്യക്തമാക്കി . I thank Smt Sonia Ji, @RahulGandhi Ji, @priyankagandhi Ji & @INCIndia leaders for noting & addressing our grievances.I stand firm in my belief & will continue working for a better India, to deliver on promises…
Read More » -
NEWS
കസ്റ്റംസ് അന്വേഷണം ഒരു രാഷ്ട്രീയ ഉന്നതനിലേക്ക് ?ഇയാളുടെ വിദേശ യാത്രകൾ പരിശോധിക്കുന്നു
ഒരു രാഷ്ട്രീയ ഉന്നതന്റെ വിദേശ യാത്രാ വിവരങ്ങൾ തേടി കസ്റ്റംസ് .സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.ഇയാൾക്കായി വിശദമായ ചോദ്യാവലിയാണ് കസ്റ്റംസ് ഒരുക്കുന്നത് . ദുബായിൽ നിന്ന് കേരളത്തിലേക്ക് വന്ന സഹായങ്ങളെ പറ്റിയും അന്വേഷണമുണ്ട് .സ്വപ്നയുടേതിന് സമാനമായി രണ്ട സംഘങ്ങൾ കൂടി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നുണ്ട് .സ്വപ്നക്കും സരിത്തിനുമുണ്ടായ സഹായം ഇവർക്ക് ലഭിക്കുന്നില്ല എന്നാണ് വിവരം.എന്നാൽ ഇവർ ചില രാഷ്ട്രീയക്കാരിൽ നിന്ന് പണം വാങ്ങി സ്വർണക്കടത്തിൽ മുടക്കുന്നുവെന്നാണ് വ്യവരം . ചില ഉന്നതർ സർക്കാർ അറിയാതെ വിദേശ യാത്രകൾ നടത്തിയതായി വിവരം ഉണ്ട്.അത് എന്തിനാണെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട് .സ്വര്ണക്കടത്തിൽ മുതൽ മുടക്കുന്ന രാഷ്ട്രീയ ബന്ധമുള്ളവർ വിദേശത്ത് തന്നെയാണ് ലാഭം നിക്ഷേപിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട് .
Read More » -
NEWS
കോവിഡിനെതിരെ പ്രതിരോധം ,റഷ്യയുടെ കോവിഡ് വാക്സിൻ നാളെ ,പ്രതീക്ഷയോടൊപ്പം ആശങ്കയും
റഷ്യയുടെ കോവിഡ് വാക്സിൻ നാളെ പുറത്തിറക്കും .കോവിഡ് വാക്സിൻ പുറത്തിറക്കുമെന്ന് റഷ്യ പ്രഖ്യാപിച്ച ദിവസമാണ് നാളെ .നിശ്ചയിച്ച തിയ്യതിയിൽ തന്നെ റഷ്യ കോവിഡ് വാക്സിൻ പുറത്തിറക്കും എന്നാണ് വിവരം . എന്നാൽ പ്രതീക്ഷയോടൊപ്പം ആശങ്കയും ഒരു വിഭാഗം ആരോഗ്യ വിദഗ്ധർ പങ്കുവെക്കുന്നുണ്ട് .വാക്സിൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കുമോ എന്നാണ് ആശങ്ക .വാക്സിൻ ഏതുതരം ആന്റിബോഡികൾ ആണ് ഉൽപ്പാദിപ്പിക്കുക എന്നതാണ് ആരോഗ്യ വിദഗ്ധർ ഉറ്റുനോക്കുന്നത് .ധൃതിയെക്കാൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി വേണം വാക്സിൻ പുറത്തിറക്കാൻ എന്നാണ് ലോകാരോഗ്യ സംഘടന തന്നെ റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . എന്നാൽ റഷ്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ് .റഷ്യ ഇതുവരെ പുറത്തിറക്കിയ വാക്സിനുകളിൽ ഏതെങ്കിലും പാളിയിട്ടുണ്ടോയെന്നു റഷ്യൻ ശാസ്ത്രജ്ഞന്മാർ ചോദിക്കുന്നു . അതേസമയം കോവിഡ് വാക്സിന് വേണ്ടിയുള്ള യുദ്ധം ഒഴിവാക്കാൻ ലോകാരോഗ്യ സംഘടന തന്നെ രംഗത്തെത്തിയിട്ടുണ്ട് .തങ്ങളുടെ കോവാക്സ് സംവിധാനത്തിൽ ചേരാൻ ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടു .നിലവിൽ എഴുപത്തിയഞ്ച് രാജ്യങ്ങൾ ആണ് സംഘടനയിൽ അംഗമായുള്ളത് .ലഭ്യത…
Read More » -
NEWS
ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി ,ബിജെപിയിലേക്ക് ചേക്കേറിയ കോൺഗ്രസ്സ് നേതാവ് പാർട്ടിയിലേക്ക് മടങ്ങി
ഗുജറാത്തിൽ 2004 ൽ പാർട്ടി വിട്ടു ബിജെപിയിൽ ചേർന്ന കോൺഗ്രസ്സ് നേതാവ് പാർട്ടിയിലേക്ക് മടങ്ങി .ആദിവാസി വിഭാഗം വാർളി നേതാവ് ബാഹുഭായ് വർധ ആണ് ഒന്നര പതിറ്റാണ്ടിനു ശേഷം കോൺഗ്രസിലേക്ക് മടങ്ങിയത് .കോൺഗ്രസ് നേതാവ് ജിത്തുഭായ് ചൗധരിയുമായുള്ള പടലപ്പിണക്കത്തെ തുടർന്നാണ് വർധ കോൺഗ്രസ് വിട്ടത് . നാല് തവണ കാപ്രഡാ മണ്ഡലത്തെ പ്രതിനിധീകരിച്ച ജിത്തുഭായ് അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു .”വർധയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു .ബിജെപി സ്ഥാനാർഥി ജിത്തുഭായ്ക്കെതിരെ ഇനി നല്ല മത്സരം നടക്കും .വാർളി സമുദായത്തിന് കാപ്രഡാ മണ്ഡലത്തിൽ നല്ല സ്വാധീനം ഉണ്ട് .വാർളി സമുദായത്തിന്റെ ജില്ലാ ആക്ടിങ് പ്രെസിഡന്റ് ആണ് വർധ .”കോൺഗ്രസ്സ് നേതാവ് ഗൗരവ് പാണ്ഡ്യ പറഞ്ഞു . കാപ്രഡാ മണ്ഡലത്തിൽ അറുപത് ശതമാനം വോട്ടർമാരും വാർളി സമുദായക്കാരാണ് .”വർധ ബിജെപി വിട്ടു എന്നറിഞ്ഞു .വരുന്ന ഉപതെരഞ്ഞെടുപ്പിൽ വർധയെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ഉദ്ദേശിച്ചിരുന്നു .എന്നാൽ വർധ പാർട്ടി വിട്ടു.വർധ ബിജെപി വിട്ടാലും യാതൊരു പ്രശ്നവുമില്ല .തെരഞ്ഞെടുപ്പ് ബിജെപി…
Read More » -
NEWS
സച്ചിൻ പൈലറ്റിന്റെ കോൺഗ്രസിലേക്കുള്ള തിരിച്ചു വരവ് ബിജെപിയുടെ മുഖത്തേറ്റ അടിയെന്നു കെ സി വേണുഗോപാൽ
കോൺഗ്രസിലേക്ക് തിരിച്ചു വരാനും രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ പിന്തുണക്കാനുമുള്ള സച്ചിൻ പൈലറ്റിന്റെ തീരുമാനം ബിജെപിയുടെ മുഖത്തേറ്റ അടിയെന്നു സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ .കോൺഗ്രസ് എംഎൽഎമാരുടെ എല്ലാ പരാതികളും പരിഹരിക്കുമെന്ന് കെ സി വേണുഗോപാൽ വാർത്താ ഏജൻസിക്ക് നൽകിയ അഭുമുഖത്തിൽ പറഞ്ഞു . “പൈലറ്റും മുഖ്യമന്ത്രിയും സന്തോഷവാന്മാരാണ് .ഇത് ബിജെപിയുടെ മുഖത്തേറ്റ അടിയാണ് .ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെ ഇറക്കാനുള്ള ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നീക്കം പരാജയപ്പെട്ടു.ബിജെപിയുടെ തെറ്റുകൾക്കുള്ള ശക്തമായ താക്കീത് ആണിത് “കെ സി വേണുഗോപാൽ പറഞ്ഞു . രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമായുള്ള സച്ചിൻ പൈലറ്റിന്റെ ചർച്ചക്ക് ശേഷമാണ് രാജസ്ഥാൻ കോൺഗ്രസിൽ മഞ്ഞുരുകിയത് .സച്ചിൻ പൈലറ്റിന്റെയും എംഎൽഎമാരുടെയും പരാതികൾ കേൾക്കാൻ സോണിയ ഗാന്ധി മൂന്നംഗ സമിതിയെ നിയോഗിച്ചു .ഓഗസ്റ്റ് പതിനാലിന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ വിശ്വാസ വോട്ടെടുപ്പ് വേളയിൽ സച്ചിനും ഇടഞ്ഞ എംഎൽഎമാരും അശോക് ഗെഹ്‌ലോട്ട്…
Read More » -
TRENDING
“കരിപ്പൂർ വിമാനാപകടത്തിനു വഴിവച്ചത് ചില രാഷ്ട്രീയക്കാരുടെ അനാവശ്യ വാശി “
കരിപ്പൂർ വിമാനാപകടത്തിനു വഴിവച്ചത് ചില രാഷ്ട്രീയക്കാരുടെ അനാവശ്യ വാശിയെന്നു സിനിമാതാരം സന്തോഷ് പണ്ഡിറ്റ് .ഫേസ്ബുക് കുറിപ്പിലാണ് സന്തോഷ് പണ്ഡിറ്റിന്റെ നിരീക്ഷണം .പോസ്റ്റ് വൈറലാണ് . സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് കുറിപ്പ് – പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം കഴിഞ്ഞ ദിവസം കരിപ്പൂരില് ഉണ്ടായ വിമാന ദുരന്തത്തിന്ടെ മറുവശം ഞാ൯ പരിശോധിച്ചപ്പോള് മനസ്സിലായ കാര്യങ്ങള് ചുവടെ ചേ൪ക്കുന്നു. ഈ വിഷയത്തില് Directorate General of Civil Aviation (DGCA) യും, Airport Authority of India (AAI) യുടേയും ഭാഗത്ത് ഒരു തെറ്റും ഇല്ല എന്നതാണ് സത്യം. ചില രാഷ്ട്രീയക്കാര് മുമ്പ് കാണിച്ച വാശിയാണ് പ്രധാന കാരണം. 2015 ല് താല്കാലികമായ് വികസനത്തിനായ് വലിയ വിമാനങ്ങള് ഇറക്കാതെ അടച്ചതാണല്ലോ. 485 ഏക്ക൪ ഭൂമി കൂടി ഏറ്റെടുത്താലേ , വലിയ വിമാദങ്ങള് ഇനി ഇറക്കൂ എന്ന് അധികാരികള് തീരുമാനിച്ചു. പക്ഷേ രാഷ്ട്രീയക്കാരുടെ വലിയ സമരങ്ങളും പ്രതിഷേധങ്ങളും കാരണം 484 ഏക്ക൪ ഏറ്റെടുക്കാതെ 2018 ല് വലിയ…
Read More » -
NEWS
ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്
അമേരിക്കൻ പ്രെസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്.തുടർന്ന് ട്രംപിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി .അക്രമിയെ പോലീസ് പിടികൂടിയതിനു ശേഷമാണ് പിന്നീട് ട്രംപ് വാർത്താ സമ്മേളനം തുടർന്നത് .പോലീസിന്റെ തിരിച്ചടിയിൽ അക്രമിക്ക് പരിക്കുണ്ട് .ഇയാളെ ആശുപത്രിയിലാക്കി . “വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പുണ്ടായി “ട്രംപ് പറഞ്ഞു .”ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ് .സുരക്ഷാ സൈനികരുടെ ആക്രമണത്തിൽ അക്രമിക്ക് പരിക്കുണ്ട് .അയാളെ ആശുപത്രിയിലേക്ക് മാറ്റി .അയാളുടെ നിലയെന്തെന്നു അറിയില്ല .” വൈറ്റ് ഹൗസിന് തൊട്ടടുത്താണ് വെടിവെപ്പ് നടന്നതെന്ന് ട്രംപ് സ്ഥിരീകരിച്ചു .അക്രമിക്കല്ലാതെ ആർക്കും പരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി .സുരക്ഷാ സേനയുടെ ഇടപെടലിനെ ട്രംപ് പ്രശംസിച്ചു .
Read More » -
TRENDING
ദുരന്ത കാലത്ത് ഒരുമയുടെ ആഹ്വാനവുമായി മെഗാസ്റ്റാർ മമ്മൂട്ടി
ദുരന്തങ്ങൾക്ക് മുന്നിൽ ഒരുമിച്ച് നിൽക്കണമെന്ന ആഹ്വാനവുമായി മെഗാസ്റ്റാർ മമ്മൂട്ടി .ഫേസ്ബുക് പോസ്റ്റിലൂടെയാണ് ആഹ്വാനം . മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ് – നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്. നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങൾക്കു കാഠിന്യമേറുന്നു. പ്രളയം, മലയിടിച്ചിൽ, വിമാന ദുരന്തം അങ്ങനെ ഓരോന്നും കനത്ത ആഘാതമാണ് എല്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം. പ്രളയത്തിൽ നാമതു കണ്ടതാണ്. മനുഷ്യസ്നേഹത്തിന്റെ, ത്യാഗത്തിന്റെ, ഉജ്ജ്വല ദൃഷ്ടാന്തങ്ങൾ. ഏതാപത്തിലും ഞങ്ങൾ കുടെയുണ്ടെന്നു പറയുന്ന ഒരു ജനതയുടെ ഉദാത്തമായ ആത്മധൈര്യം.പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോഴും കരിപ്പൂരിൽ വിമാനം വീണു തകർന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്. ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാൻ സ്നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ. നമുക്ക് കൈകോർത്തു നിൽക്കാം .നമുക്കൊരു മിച്ചു നിൽക്കാം . സ്നേഹത്തിന്റെയും കാരുണ്യത്തിന്റേ
Read More » -
TRENDING
ദൃശ്യം 2 സെപ്തംബർ 7 ന് തുടങ്ങും ,മോഹലാലിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്
മലയാളത്തിന്റെ പ്രിയതാരം മോഹലാലിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് .ചെന്നൈയിൽ നിന്നെത്തി ക്വറന്റൈനിൽ കഴിയുക ആയിരുന്നു താരം . ആദ്യം കൊച്ചിയിൽ ഉള്ള അമ്മയെ കാണാൻ ആണ് മോഹൻലാൽ പോകുക എന്നാണ് വിവരം .ഓണവുമായി ബന്ധപ്പെട്ട ചില ചാനൽ ഷൂട്ടുകളിലും താരം പങ്കെടുക്കും .അതിനു ശേഷം വീണ്ടും ചെന്നൈയിലേക്ക് പോകുമെന്നാണ് വിവരം . ദൃശ്യം 2 സെപ്തംബർ 7 ന് തുടങ്ങും.ജിത്തു ജോസഫിന്റെ ചിത്രം കോവിഡ് ഭീഷണി ഇല്ലെങ്കിൽ ഡിസംബറിൽ റിലീസ് ചെയ്യും .ജിത്തു – മോഹൻലാൽ കൂട്ടുകെട്ടിന്റെ ദൃശ്യം സൂപ്പർ ഹിറ്റായിരുന്നു .നിരവധി ഭാഷകളിൽ ചിത്രം റീമേക് ചെയ്തു .
Read More »