NEWS

സച്ചിൻ പൈലറ്റ് കോൺഗ്രസ് ക്യാമ്പിൽ ,ഗെഹ്‌ലോട്ട് സർക്കാരിന് ആശ്വാസം

പതിനെട്ട് എംഎൽഎമാരുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി പട നയിച്ച രാജസ്ഥാൻ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എംഎൽഎമാരുമായി കോൺഗ്രസ്സ് ക്യാമ്പിൽ തിരിച്ചെത്തി .ഒരു മാസം നീണ്ടു നിന്ന ആഭ്യന്തര തർക്കത്തിനാണ് ഇതോടെ കോൺഗ്രസിൽ വിരാമമായത് .സച്ചിൻ വഴി രാജസ്ഥാനിൽ അധികാരത്തിൽ എത്താമെന്ന ബിജെപി മോഹവും പൊലിഞ്ഞു .

സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് തിരിച്ചു വരവ് പ്രഖ്യാപിച്ചത് .വേണുഗോപാലിന്റെ വാർത്താക്കുറിപ്പ് ഇങ്ങനെ പറയുന്നു ,” മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി സച്ചിൻ പൈലറ്റ് കൂടിക്കാഴ്ച നടത്തി .തന്റെ പരാതികൾ എല്ലാം അദ്ദേഹം ഉന്നയിച്ചു .വളരെ വിശദവും സാർത്ഥകവും ആയ ചർച്ച ആണ് നടന്നത് .കോൺഗ്രസ് പാർട്ടിക്കും രാജസ്ഥാനിലെ കോൺഗ്രസ്സ് സർക്കാരിനും വേണ്ടി സച്ചിൻ പൈലറ്റ് നിലകൊള്ളും .”

Signature-ad

“യോഗത്തിന്റെ ഫലമെന്നോണം സച്ചിനും എംഎൽഎമാരും, മുന്നോട്ട് വച്ച പരാതികൾ പഠിക്കാൻ മൂന്നംഗ സമിതിയെ കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു .ഇവർ കാര്യങ്ങൾ പഠിച്ച് വേണ്ട നിർദേശങ്ങൾ മുന്നോട്ട് വക്കും.”

കൃത്യമായ ധാരണകളുടെ പുറത്താണ് സച്ചിൻ കോൺഗ്രസിലേക്ക് മടങ്ങുന്നത് എന്നാണ് വിവരം .ഓഗസ്റ്റ് പതിനാലിന് നിയമസഭാ സമ്മേളനം ചേരുമ്പോൾ വിശ്വാസ വോട്ടിൽ സച്ചിനും എംഎൽഎമാരും അശോക് ഗെഹ്ലോട് സർക്കാരിനെ പിന്തുണക്കും .രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നേരിട്ട് മുൻകൈ എടുത്താണ് സച്ചിനെ തിരികെ കൊണ്ട് വന്നത് .

Back to top button
error: