ബെയ്‌റൂട് സ്ഫോടനം :ലബനീസ് പ്രധാനമന്ത്രിയും മന്ത്രിസഭയും രാജിവച്ചു
ബെയ്‌റൂട്ടിലെ സ്ഫോടനം ലെബനൻ മന്ത്രിസഭയുടെ രാജിക്ക് വഴിയൊരുക്കി .പ്രധാനമന്ത്രിയും മന്ത്രിമാരും രാജിവച്ചു ,ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് രാജി .തിങ്കളാഴ്ച പ്രാദേശിക സമയം ഏഴരക്ക് ലബനീസ് ടെലിവിഷൻ വഴി ആണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത് .
ഇനി കാവൽ സർക്കാരായാണ് പ്രവർത്തിക്കുക .പുതിയ സർക്കാർ വരും വരെ നിലവിലെ സർക്കാർ പ്രവർത്തിക്കും .തിങ്കളാഴ്ച നടന്ന യോഗത്തിലാണ് മന്ത്രിസഭ പിരിച്ചു വിടാൻ തീരുമാനം എടുത്തതെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസൻ അറിയിച്ചു .മന്ത്രിമാരുടെ രാജി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ എത്തി പ്രധാനമന്ത്രി ഹസൻ ദിയാബ് കൈമാറി .രാജ്യത്തിന് വേണ്ടി ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു .ദൈവം ലെബനനെ രക്ഷിക്കട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രി
പ്രസംഗം അവസാനിപ്പിച്ചത് .
ഓഗസ്റ്റ് നാലിലെ സ്ഫോടനത്തെ തുടർന്ന് അതിരൂക്ഷമായ സമരമാണ് സർക്കാരിനെതിരെ അരങ്ങേറിയത് .ജനങ്ങൾ തെരുവിൽ പോലീസുമായി ഏറ്റുമുട്ടി .പ്രക്ഷോഭകർക്കെതിരെ ബലം പ്രയോഗിക്കേണ്ടിയും വന്നു .
2750 ടൺ അമോണിയം നൈട്രേറ്റ് ആണ് ബെയ്‌റൂട് തുറമുഖത്ത് പൊട്ടിത്തെറിച്ചത് .2013 മുതൽ കപ്പലിൽ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരിക്കുകയായിരുന്നു .മുന്നറിയിപ്പുകൾ ഉണ്ടായിട്ടും അധികൃതർ നടപടി കൈക്കൊണ്ടില്ല .