NEWS

മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലെന്നു രമേശ് ചെന്നിത്തല

മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീക്ക് അടുത്ത ബന്ധമുണ്ട് .എന്നാൽ അതൊന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുത് എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്നും രമേശ് ചെന്നിത്തല പറഞ്ഞു .

കൊറോണ പ്രതിരോധം ആറു മണിയിലെ തള്ളലിൽ ഒതുങ്ങിയെന്നു രമേശ് ചെന്നിത്തല ആരോപിച്ചു .സർക്കാരിന്റെ കൊള്ള ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അവർക്കെതിരെ ചന്ദ്രഹാസം ഇളക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത് .സ്പ്രിംഗ്ളർ മുതൽ പാവങ്ങൾക്ക് വീട് വച്ച് നൽകുന്നതിൽ വരെ അഴിമതിയാണ് .എന്നാൽ ഇതൊന്നും പ്രതിപക്ഷവും മാധ്യമങ്ങളും ചൂണ്ടിക്കാട്ടരുത് എന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി .

Signature-ad

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടതോടെയാണ് മാധ്യമങ്ങൾ ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .രാഷ്ട്രീയമായി എതിർക്കാൻ പറ്റാത്തത് കൊണ്ടും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു .

Back to top button
error: