ബെംഗളൂരു സംഘർഷത്തിന് പിന്നിൽ എസ് ഡി പി ഐ എന്ന് പോലീസ് ,നേതാവ് അറസ്റ്റിൽ

ബെംഗളൂരു സംഘർഷവുമായി ബന്ധപ്പെട്ടു എസ് ഡി പി ഐ നേതാവ് മുസാമിൽ പാഷ അറസ്റ്റിൽ .കോൺഗ്രസ്സ് എംഎൽഎയുടെ ബന്ധു ഫേസ്ബുക്കിൽ ഇട്ട വിദ്വേഷ പോസ്റ്റിനു പിന്നാലെയുണ്ടായ സംഘർഷത്തിനാണ് അറസ്റ്റ് .

കലാപത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത് .അറുപതോളം പേർക്ക് പരിക്കേറ്റു .ഇതിൽ മുതിർന്ന പോലീസ് ഓഫിസർമാരും ഉൾപ്പെടുന്നു .നൂറോളം പേർ അറസ്‌റ്റിലായിട്ടുണ്ട് .

കോൺഗ്രസ്സ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിനെ തുടന്ന് വ്യാപകമായി കലാപം അരങ്ങേറുകയായിരുന്നു .രാത്രി 8 നു എംഎൽഎയുടെ വീടിനു നേരെ കല്ലെറിഞ്ഞ കലാപകാരികൾ പൊലീസിന് നേരെയും അക്രമം നടത്തി .

പ്രതിഷേധത്തിന് കാരണമായ പോസ്റ്റിട്ട അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു .സംഘർഷത്തിന് പിന്നിൽ എസ ഡി പി ഐ ആണെന്ന് മന്ത്രി സി.ടി. രവി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *