ഇങ്ങനെയും ഉണ്ട് ഒരു കൂട്ടർ ബംഗളുരുവിൽ ,കലാപത്തിനിടയിൽ ക്ഷേത്രം സംരക്ഷിക്കാൻ മുസ്ലിം സഹോദരങ്ങളുടെ മനുഷ്യച്ചങ്ങല
ബെംഗളൂരു കലാപത്തിനിടയിൽ ക്ഷേത്രം സംരക്ഷിക്കാൻ മനുഷ്യച്ചങ്ങല തീർത്ത് മുസ്ലിം സഹോദരങ്ങൾ .ഡി ജെ ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് മുസ്ലിം യുവാക്കൾ മനുഷ്യ ചങ്ങലയായി കലാപകാരികളെ പ്രതിരോധിച്ചത് .പുലകേശി നഗറിലെ ക്ഷേത്രത്തിനാണ് യുവാക്കൾ രക്ഷാ കവചം തീർത്തത് .
#WATCH Karnataka: A group of Muslim youth gathered and formed a human chain around a temple in DJ Halli police station limits of Bengaluru city late last night, to protect it from arsonists after violence erupted in the area. (Video source: DJ Halli local) pic.twitter.com/dKIhMjQh96
— ANI (@ANI) August 12, 2020
ഈ സംഭവത്തിന്റെ വീഡിയോ വൈറൽ ആണ് .അടുത്ത് വരുന്ന കലാപകാരികളോട് ദൈവത്തെയോർത്ത് ദയവായി നിങ്ങൾ ഇവിടെ നിന്ന് പോകൂ എന്ന് ആളുകൾ യാചിക്കുന്നത് കേൾക്കാം.ഡി ജെ ഹള്ളിയിലും കെ ജി ഹള്ളിയിലുമാണ് കലാപം ഉണ്ടായത് .
ബെംഗളൂരു സംഘർഷവുമായി ബന്ധപ്പെട്ടു എസ് ഡി പി ഐ നേതാവ് മുസാമിൽ പാഷയെ അറസ്റ്റ് ചെയ്തു .കോൺഗ്രസ്സ് എംഎൽഎയുടെ ബന്ധു ഫേസ്ബുക്കിൽ ഇട്ട വിദ്വേഷ പോസ്റ്റിനു പിന്നാലെയാണ് സംഘർഷം ഉണ്ടായത് .
കലാപത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത് .അറുപതോളം പേർക്ക് പരിക്കേറ്റു .ഇതിൽ മുതിർന്ന പോലീസ് ഓഫിസർമാരും ഉൾപ്പെടുന്നു .നൂറോളം പേർ അറസ്‌റ്റിലായിട്ടുണ്ട് .
കോൺഗ്രസ്സ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിനെ തുടന്ന് വ്യാപകമായി കലാപം അരങ്ങേറുകയായിരുന്നു .രാത്രി 8 നു എംഎൽഎയുടെ വീടിനു നേരെ കല്ലെറിഞ്ഞ കലാപകാരികൾ പൊലീസിന് നേരെയും അക്രമം നടത്തി .
പ്രതിഷേധത്തിന് കാരണമായ പോസ്റ്റിട്ട അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു .സംഘർഷത്തിന് പിന്നിൽ എസ ഡി പി ഐ ആണെന്ന് മന്ത്രി സി.ടി. രവി ആരോപിച്ചു.