NEWS

ക്രിക്കറ്റ് രംഗത്തും ഇന്ത്യ -പാക് പോര് ,ഐസിസി ചെയർമാൻ സ്ഥാനത്തെ ചൊല്ലി തർക്കം

രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട് ഇന്ത്യ -പാക്കിസ്ഥാൻ ചേരിപ്പോര് .ഇന്ത്യക്കാരൻ ശശാങ്ക് മനോഹറിന് പകരം തെരഞ്ഞെടുക്കേണ്ട ആളുടെ ഭൂരിപക്ഷം സംബന്ധിച്ചാണ് തർക്കം .ചെയർമാൻ തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ ചേർന്ന ഓൺലൈൻ യോഗം തീരുമാനമാകാതെ പിരിഞ്ഞു .

പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ ബോർഡ്അംഗങ്ങളിൽ മൂന്നിൽ രണ്ടു പേരുടെ പിന്തുണ വേണമെന്നാണ് പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള പക്ഷം പറയുന്നത് .എന്നാൽ സാധാരണ ഭൂരിപക്ഷം മതിയെന്നാണ് ഇന്ത്യ ഉൾപ്പെടുന്ന വിഭാഗത്തിന്റെ നിലപാട് .ഇന്ത്യ ,ഇംഗ്ളണ്ട് ,ഓസ്‌ട്രേലിയ ,ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടേതാണ് പ്രബല ചേരി .

Signature-ad

ഐസിസി ബോർഡിൽ ആകെ 17 വോട്ടാണ് ഉള്ളത് .അംഗ രാജ്യങ്ങളും അസ്സോസിയേറ്റ് അംഗങ്ങളും സ്വതന്ത്ര അംഗങ്ങളും ഉൾപ്പെടെയാണിത് .ഇതിൽ 9 പേരുടെ വോട്ട് ലഭിച്ചാൽ ചെയർമാനെ തെരഞ്ഞെടുക്കാം എന്നാണ് ഇന്ത്യയുടെ നിലപാട് .എന്നാൽ 12 പേരുടെ വോട്ട് വേണമെന്നാണ് പാകിസ്ഥാന്റെ നിലപാട് .

ചെയർമാൻ തെരഞ്ഞെടുപ്പിൽ ഐസിസിക്ക് നിയതമായ നിയമം ഇല്ല എന്നതാണ് വാസ്തവം .അതുതന്നെയാണ് തർക്കത്തിന് കാരണം .ഇന്ത്യ വിഭാഗം കൊണ്ട് വരുന്ന പ്രമേയം പാസായാൽ പാകിസ്ഥാന്റെ എതിർപ്പിന് പ്രസക്തി ഇല്ലാതാകും .

Back to top button
error: