NEWS

രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുക്കും ,സൂചന നൽകി നേതൃത്വം

രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും .കോൺഗ്രസ്സ് തന്നെ ഇക്കാര്യത്തിൽ സൂചന നൽകി .രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും എത്തണമെന്നാണ് പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നത് കോൺഗ്രസ്സ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു .സമീപ ഭാവിയിൽ തന്നെ ഇക്കാര്യത്തിൽ ശുഭകരമായ വാർത്ത കേൾക്കാനാകുമെന്നും സുർജേവാല കൂട്ടിച്ചേർത്തു .

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വളരെ ശക്തമായ നിലപാട് എടുക്കുന്നയാളാണ് രാഹുൽ ഗാന്ധി .ഇതിനുള്ള ധൈര്യവും ആർജവവും രാഹുൽ കാണിക്കുന്നുണ്ടെന്നും സുർജേവാല ചൂണ്ടിക്കാട്ടി .

Signature-ad

“99 ശതമാനം അല്ല 100 ശതമാനം പാർട്ടി പ്രവർത്തകരും രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തണം എന്ന് ആഗ്രഹമുള്ളവർ ആണ് .കോൺഗ്രസ്സ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ് .”

“അത് രാഹുൽ ഗാന്ധി ആയതുകൊണ്ടല്ല .അദ്ദേഹം കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനു ലഭിക്കുന്ന പിന്തുണ മൂലമാണ് “ഓൺലൈൻ വാർത്താസമ്മേളനത്തിൽ സുർജേവാല വ്യക്തമാക്കി .

രാഹുൽ അധ്യക്ഷ പദം ഏറ്റെടടുക്കാൻ തയ്യാറാവുമോ എന്ന ചോദ്യത്തോട് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാഹുൽ രാജി വച്ചതെന്ന് സുർജേവാല വിശദീകരിച്ചു .

“ഭാവിയിൽ എന്ത് സംഭവിക്കും എന്ന് പറയാൻ ഞാൻ ആളല്ല .എന്നാൽ ഭാവിയിൽ നല്ലത് സംഭവിക്കും എന്ന് പറയാൻ എനിക്കാവും .”സുർജേവാല മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു .യുവാക്കളാണ് രാഹുൽ തിരിച്ചു വരണമെന്ന ആവശ്യം പ്രധാനമായും ഉയർത്തുന്നത് എന്ന് സുർജേവാല ചൂണ്ടിക്കാട്ടി .

Back to top button
error: