Month: August 2020
-
NEWS
കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു
കവിയും നാടക -സിനിമാ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു .84 വയസായിരുന്നു .സംസ്കാരം ഇന്ന് നടക്കും , വ്യവസായ വകുപ്പിൽ ജീവനക്കാരനായിരുന്ന ചുനക്കര രാമൻകുട്ടി ആകാശവാണിയിൽ ലളിത ഗാനങ്ങളിലൂടെ പ്രശസ്തനായി .നാടക സമിതികൾക്ക് വേണ്ടി നൂറു കണക്കിന് ഗാനങ്ങളാണ് അദ്ദേഹം എഴുതിയത് . 1978 ൽ ആശ്രമം എന്ന സിനിമയിലെതാണ് ആദ്യഗാനം .ഒട്ടേറെ പ്രശസ്ത ഗാനങ്ങൾ രചിച്ചു .ദേവദാരു പൂത്തു ,ഹൃദയ വനിയിലെ ,ദേവീ നിൻ തുടങ്ങി നിരവധി പ്രശസ്ത ഗാനങ്ങൾ ചുനക്കരയുടേതായി ഉണ്ട് .2015 ൽ സംഗീത നാടക അക്കാഡമി കുരുക്ഷേത്ര പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു .
Read More » -
TRENDING
വിൽപ്പത്രം: അറിയേണ്ട കാര്യങ്ങൾ -മുരളി തുമ്മാരുകുടി
വിൽപ്പത്രം സംബന്ധിച്ച് അറിയേണ്ടതെല്ലാം വ്യക്തമാക്കിക്കൊണ്ടാണ് മുരളി തുമ്മാരുകുടിയുടെ പുതിയഫേസ്ബുക് പോസ്റ്റ്. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ്- മരണം ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നതിന്റെ തെളിവുകൾ നമ്മൾ ദിനംപ്രതി കാണുകയാണ്. മരണശേഷം നമ്മുടെ ആസ്തി ബാധ്യതകൾ എന്താണെന്നോ അത് എന്ത് ചെയ്യണമെന്നോ നമ്മുടെ ഉറ്റവർക്ക് അറിയില്ലെങ്കിൽ അത് പ്രായോഗികവും നിയമപരവുമായ പല പ്രശ്നങ്ങളുമുണ്ടാക്കും. ഇത്തരം സാഹചര്യം നമ്മുടെ ചുറ്റും സ്ഥിരം കാണുന്നതാണെങ്കിൽ പോലും കേരളത്തിൽ വിൽപത്രം എഴുതുന്നവരുടെ എണ്ണം പൊതുവിൽ വളരെ കുറവാണ്. ആയിരത്തിൽ ഒരാൾ എങ്കിലും വിൽപത്രം എഴുതുന്നുണ്ടോ എന്നത് സംശയമാണ്. അതുകൊണ്ടാണ് ഞാനും എൻറെ സുഹൃത്ത് അഡ്വക്കേറ്റ് അനിൽകുമാറും ചേർന്ന് ഈ ലേഖനം എഴുതാൻ തീരുമാനിച്ചത്. 1. എന്താണ് വിൽപത്രം? മരണശേഷം ഒരാളുടെ ആസ്തി – ബാധ്യതകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ അയാളുടെ താല്പര്യങ്ങൾ എഴുതിയ പ്രമാണത്തിനാണ് വിൽപത്രം എന്ന് പറയുന്നത്. 2. എന്തിന് ആളുകൾ വിൽപത്രം എഴുതണം? കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങളിലും കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ചും ഗൃഹനാഥന്റെ…
Read More » -
LIFE
നാളേയ്ക്കായി പൂർത്തിയായി
കുപ്പിവള, ഓർമ്മ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന “നാളേയ്ക്കായി ” പൂർത്തിയായി. കോവിഡിനെ തുടർന്ന് ചിത്രീകരണം പാതിവഴിയിൽ നിറുത്തി വെയ്ക്കുകയും തുടർന്ന് സർക്കാർ അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്ത ആദ്യസിനിമ കൂടിയാണ് നാളേയ്ക്കായ്. സന്തോഷ് കീഴാറ്റൂർ, മധുപാൽ, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്സപ്പൻ മത്തായി, ഷിബു ലബാൻ, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുൽ , ആർ ജെ സുമേഷ്, എ കെ വേണുഗോപാൽ, കണ്ണൻ, അനന്തു, ബെന്ന ജോൺ , നന്ദന നന്ദഗോപാൽ, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല , സരിതാ രാജീവ്, ആശാ നായർ , ആമി, സീമാ ബാലകൃഷ്ണൻ , ശിവലക്ഷ്മി എന്നിവരഭിനയിക്കുന്നു. ബാനർ , നിർമ്മാണം – സൂരജ് ശ്രുതി സിനിമാസ് , സംവിധാനം – സുരേഷ് തിരുവല്ല, എക്സി : പ്രൊഡ്യൂസർ – ആഷാഡം ഷാഹുൽ , വിനോദ് അനക്കാപ്പാറ, കഥ, തിരക്കഥ, സംഭാഷണം – വി കെ…
Read More » -
NEWS
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2065 കേസുകള്‍; 1250 അറസ്റ്റ്; പിടിച്ചെടുത്തത് 320 വാഹനങ്ങള്‍
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2065 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1250 പേരാണ്. 320 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8385 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 15 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 43, 26, 9 തിരുവനന്തപുരം റൂറല്‍ – 656, 462, 34 കൊല്ലം സിറ്റി – 385, 238, 186 കൊല്ലം റൂറല്‍ – 453, 11, 11 പത്തനംതിട്ട – 38, 38, 8 ആലപ്പുഴ- 79, 56, 12 കോട്ടയം – 32, 22, 0 ഇടുക്കി – 14, 3, 0 എറണാകുളം സിറ്റി – 14, 4, 2 എറണാകുളം റൂറല്‍ – 48, 3, 7 തൃശൂര്‍ സിറ്റി – 56, 73,…
Read More » -
NEWS
ഡാമുകളിൽ ആശങ്ക വേണ്ട :കെ എസ് ഇ ബി
കേരളത്തിൽ മഴ കുറഞ്ഞതിനെത്തുടർന്നു ഡാമുകളിലേക്കുള്ള നീരൊഴുക്കിൽ കുറവുണ്ടായിയെന്ന് കെ എസ് ഇ ബി. കെ എസ് ഇ ബി യുടെ വൻകിട ഡാമുകളിൽ ആശങ്കക്ക് ഇടനൽകാത്തവിധമുള്ള ഡാം മാനേജ്മെന്റാണ് നടത്തിയിരിക്കുന്നതെന്നും കെ എസ് ഇ ബി അറിയിച്ചു. ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവെങ്കിലും ഡാം വിദഗ്ധരുടെ നേതൃത്വത്തിലുള്ള പള്ളത്തെ ഡാം സേഫ്റ്റി ഓർഗനൈസേഷനിലെ കൺട്രോൾ റൂം സംവിധാനം തുടരുന്നതാണ്. ഇതോടൊപ്പം തിരുവനന്തപുരം വൈദ്യുതി ഭവനിലെ കൺട്രോൾ റൂം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയുമാണ്. വൻകിട ഡാമുകളിലെ ഇപ്പോളത്തെ ജലനിരപ്പ് 2194എം സി എം ആണ്. അതായതു സംഭരണ ശേഷിയുടെ 62.12ശതമാനമാണ്. ഇടുക്കിയിൽ 63.34ശതമാനവും ഇടമലയാറിൽ 56.12ശതമാനവും കക്കിയിൽ 62.64ശതമാനവും ബാണാസുരസാഗറിൽ 75.5ശതമാനവും ഷോളയാറിൽ 76.14ശതമാനവും ജലമാണുള്ളത്. വരും ദിവസങ്ങളിൽ മഴ കനത്താലും കെ എസ് ഇ ബി യുടെ ജലസംഭരണികളിൽ യാതൊരു തരത്തിലുള്ള ആശങ്കക്ക് ഇട നൽകാത്ത തരത്തിലുള്ള ഡാം മാനേജ്മെന്റാണ് നിലവിൽ ഉള്ളതെന്നും കെ എസ് ഇ ബി അറിയിച്ചു.
Read More » -
രാമമൂർത്തിയുടെ ആശങ്ക ,മോഡിക്കെതിരെ രാഹുലിന്റെ പരിഹാസം
ഇന്ത്യയുടെ ജിഡിപി സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തുമെന്ന ആശങ്ക ഇൻഫോസിസ് സ്ഥാപകൻ എൻ ആർ രാമമൂർത്തി പങ്കുവെച്ചിരുന്നു . ഈ പ്രസ്താവന ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി . 2019 ലെ മോഡിയുടെ മുദ്രാവാക്യം ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം .”മോഡി ഉണ്ടെങ്കിൽ എല്ലാം സാധ്യമാണ് “എന്ന് രാഹുൽ പരിഹാസധ്വനിയോടെ ട്വീറ്റ് ചെയ്തു.നാരായണ മൂർത്തിയുടെ വാക്കുകൾ വാർത്ത ആക്കിയതിന്റെ ചിത്രവും രാഹുൽ ട്വീറ്റിനൊപ്പം അപ്ലോഡ് ചെയ്തു . തിങ്കളാഴ്ചയാണ് ഇന്ത്യയുടെ ജിഡിപി 1947 നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ എത്തുമെന്ന ആശങ്ക എൻ ആർ രാമമൂർത്തിപങ്കുവെച്ചത് .ഇത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു .
Read More » -
NEWS
പ്രതിപക്ഷ നേതാവ് സ്വന്തം പാർട്ടിയിലെ ജനപ്രതിനിധികളോടെങ്കിലും സോഷ്യൽ മീഡിയയിൽ മാന്യമായി ഇടപെടാൻ പറയണം :മുഖ്യമന്ത്രി
മുമ്പ് എതിരാളികളെ കൊല്ലുക എന്ന നയം സി.പി.ഐ.എം സ്വീകരിച്ചു. ഇപ്പോള്‍ സൈബര്‍ സ്പെയിസിലൂടെ ആളുകളെ ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നത് എന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് – എതിരാളികളെ കൊല്ലുന്ന കാര്യം പറയുമ്പോള്‍ മൊയ്യാരത്ത് ശങ്കരന്‍ മുതല്‍ നടന്ന കൊലപാതകങ്ങളെ കുറിച്ച് പറയാന്‍ ചെറിയ സമയമൊന്നും പോരാ. അടുത്ത കാലത്ത് നടന്ന മൂന്നു കൊലപാതകങ്ങള്‍ ഞാന്‍ ഓര്‍മിപ്പിക്കാം. തൃശ്ശൂരിലെ മധു, ലാല്‍ജി, ഹനീഫ. ആ മൂന്നു പേരും കോണ്‍ഗ്രസുകാരാണ്. പ്രതിപക്ഷ നേതാവ് ആ പേരുകള്‍ ഏതെങ്കിലും ഘട്ടത്തില്‍ പറയുന്നുണ്ടോ? എന്താണ് അത് മറന്നുപോയതാണോ? അത് എങ്ങനെ നടന്ന കൊലകളാണ് എന്നതിന്‍റെ ചരിത്രത്തിലേക്കൊന്നും ഞാനിപ്പോള്‍ പോകുന്നില്ല. ഇപ്പോള്‍ പറയുന്നു സി.പി.ഐ.എം ഗുണ്ടകളുടെ സൈബര്‍ വധമെന്ന്. ഇതില്‍ നേരത്തെ തന്നെ ഞാന്‍ നിലപാട് പറഞ്ഞിട്ടുണ്ട്. ഒരാള്‍ക്കുമെതിരെ വ്യക്തിപരമായ ഒരു ആക്രമണമവും ഉണ്ടാകരുത്. അത് സൈബര്‍ സ്പെയിസിലായാലും മീഡിയാ സ്പെയിസിലായാലും. ആ നിലപാടാണ് എല്ലാ കാലത്തുമുള്ളത്. ഈയടുത്തു നടന്ന ചില…
Read More » -
NEWS
സ്വകാര്യ ലാബുകള്‍ക്ക് വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റിന് അനുമതി,ആര്‍ക്ക് വേണമെങ്കിലും സ്വമേധയാ കോവിഡ് പരിശോധന നടത്താം
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആര്‍ക്ക് വേണമോ ‘വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്’ നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആര്‍ടിപിസിആര്‍, എക്‌സ്‌പെര്‍ട്ട് നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് തുടങ്ങിയ കോവിഡ് പരിശോധനകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ‘വാക്ക് ഇന്‍ കോവിഡ്-19 ടെസ്റ്റ്’ നടത്താനുള്ള അനുമതിയ്ക്കായി പലരും മുന്നോട്ടു വന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സ്വകാര്യ ലാബുകളില്‍ വാക്ക് ഇന്‍ കോവിഡ്-19 പരിശോധനയ്ക്കുള്ള അനുമതി നല്‍കിയത്. ഇതിലൂടെ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ആശുപത്രികളിലും ലാബുകളിലും കോവിഡ് പരിശോധന നടത്താവുന്നതാണ്. ഇതിലൂടെ രോഗ വിവരം നേരത്തെ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സ ഉടന്‍ ലഭ്യമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാര്‍ഗനിര്‍ദേശങ്ങള്‍ 1. ആര്‍ടിപിസിആര്‍, സിബി നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ക്ക്…
Read More » -
NEWS
ജനാധിപത്യം സംരക്ഷിയ്ക്കാൻ ഒന്നിച്ചു നിൽക്കണം ,എല്ലാം മറക്കാം ,വെടിനിർത്തലിന്റെ പാതയിൽ അശോക് ഗെഹ്ലോട്ട്
രാജസ്ഥാൻ കോൺഗ്രസിൽ ഇത് ക്ഷമിക്കലുകളുടെ കാലം .ജനാധിപത്യം സംരക്ഷിക്കാൻ എല്ലാം മറന്നു ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.ജൈസാൾമീരിലെ ഹോട്ടലിൽ കഴിയുന്ന എംഎൽഎമാരെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി കോൺഗ്രസ്സ് എംഎൽഎമാർ അസ്വസ്ഥരാണ് .എന്നാൽ എല്ലാം മറന്നും ക്ഷമിച്ചും മുന്നോട്ട് പോകാൻ ആകണമെന്ന് അശോക് ഗെഹ്‌ലോട്ട് ഓർമ്മിപ്പിച്ചു .ഒരു മാസമായി ഹോട്ടലിൽ കഴിയുന്ന എംഎൽഎമാർ അസ്വസ്ഥരാണ് .എന്നാൽ ഇത് ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയാണ് .അതിനായി സഹിഷ്ണുത കാട്ടേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . തെറ്റുകൾ ക്ഷമിക്കണം .പ്രതിസന്ധി ഘട്ടത്തിൽ നൂറിലധികം എംഎൽഎമാർ തനിക്കൊപ്പം നിന്നു .അത് വലിയ കാര്യമാണ് .ബിജെപി കർണാടകയിലും മധ്യപ്രദേശിലും നടപ്പാക്കിയത് രാജസ്ഥാനിൽ നടന്നില്ല .അത് ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു .
Read More » -
ഇന്ന് 1212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,880 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 13,045 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 24,926
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 266 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 261 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 19 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ആഗസ്റ്റ് 3ന് മരണമടഞ്ഞ കാസര്‍ഗോഡ് ഹരിപുരം സ്വദേശി ഷംസുദീന്‍ (53), ആഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം മരിയപുരം സ്വദേശി കനകരാജ് (50), ആഗസ്റ്റ് 9 ന് മരണമടഞ്ഞ…
Read More »