Month: August 2020

  • NEWS

    നികുതി നടപടികൾ ലഘൂകരിക്കാൻ രാജ്യത്ത് പുതിയ പ്ലാറ്റ്‌ഫോം

    നികുതി നടപടികൾ ലഘൂകരിക്കാനുള്ള രാജ്യത്തെ പുതിയ പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചു .വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പ്രധാനമന്ത്രി പദ്ധതി രാജ്യത്തിന് സമർപ്പിച്ചത് .നികുതി പിരിവ് ലളിതമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി . നിയമങ്ങളും നയങ്ങളും ജനസൗഹൃദമാകണമെന്നു പ്രധാനമന്ത്രി പറഞ്ഞു .നിർബന്ധങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങിയാണ് തീരുമാനങ്ങൾ എടുത്തിരുന്നത് .ചർച്ചകൾ മാത്രമായിരുന്നു നടന്നിരുന്നത് .അങ്ങനെയുള്ളപ്പോൾ ആഗ്രഹിച്ച ഫലം ഉണ്ടാകില്ല .ഇപ്പോൾ ഈ സമീപനം തന്നെ മാറിയിരിക്കുന്നു .നമ്മുടെ നികുതി സംവിധാനത്തെ തടസ്സമില്ലാത്തത് ആക്കണം വേദനപ്പിക്കാത്തത് ആക്കണം .അതേസമയം മുഖം നോക്കാത്തതുമാക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു . ഫേസ്ലെസ്സ് അസ്സെസ്സ്മെന്റ് ,ഫേസ്ലെസ്സ് അപ്പീൽ ,ടാക്സ് പെയേഴ്‌സ്‌ ചാർട്ടർ എന്നിവ പുതിയ സംവിധാനത്തിൽ ഉണ്ടാകും .ഇതിൽ ഫേസ്ലെസ്സ് അപ്പീൽ സേവനം ഒഴികെയുള്ളവ ഇന്നുമുതൽ നിലവിൽ വരും .ഫേസ്ലെസ്സ് അപ്പീൽ സെപ്റ്റംബർ 25 നു നിലവിൽ വരും .

    Read More »
  • NEWS

    ജംഷീദ് മരിച്ചത് ട്രെയിൻ തട്ടി ,പിന്നിൽ രണ്ടു യുവതികൾ എന്ന് സൂചന

    യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ് .നിർണായക വിവരങ്ങൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചുവെന്നാണ് റിപ്പോർട്ട് .കോഴിക്കോട് ഫറോക്ക് സ്വദേശി ജംഷീദിന്റെ മരണത്തിനു പിന്നിൽ രണ്ടു യുവതികൾ ആണെന്നാണ് സൂചന .ജംഷീഷിന്റെ ഫോൺ വിളികളുടെ രേഖ അന്വേഷണ സംഘം ശേഖരിച്ചു .15 ലക്ഷം രൂപ പോയ വിവരവും ക്രൈം ബ്രാഞ്ച് അന്വേഷിച്ച് കണ്ടെത്തി . സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജംഷീദ് കാര്യശേഷി ഉള്ളയാളായിരുന്നു .അതുകൊണ്ട് തന്നെ വ്യാപാരികളുടെ വിശ്വസ്തനുമായിരുന്നു .ജി എസ് ടി ബിൽ തയ്യാറാക്കി നൽകുന്നതിലൂടെ നല്ല വരുമാനവും ജംഷീദിനു ഉണ്ടായിരുന്നു .എന്നാൽ ഈ പണം നഷ്ടമായിരുന്നു .കഴിഞ്ഞ ഓഗസ്റ്റ് 29 നു ജംഷീദിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം .അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്ന നിഗമനത്തിൽ പിന്നീട് കേസ് അവസാനിപ്പിക്കുകയും ചെയ്തു . ബന്ധുക്കളുടെ സംശയം ശ്രദ്ധിക്കാതെയും പോയി .അങ്ങിനെയാണ് മാതാവ് ഡിജിപിക്കു പരാതി നൽകുന്നത് .പയ്യോളി ക്രൈം ബ്രാഞ്ച്…

    Read More »
  • NEWS

    സ്വദേശി എന്നാൽ വിദേശ ഉൽപ്പന്നം ബഹിഷ്ക്കരിക്കൽ അല്ല ,ആർഎസ്എസ് നയം വ്യക്തമാക്കി മോഹൻ ഭാഗവത്

    ചൈനയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന ക്യാമ്പയിൻ നടക്കവേ ആർഎസ്എസ് നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത് .സ്വദേശി എന്നാൽ വിദേശ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കൽ അല്ല എന്ന് മോഹൻ ഭാഗവത് പറഞ്ഞു .ഒരു ഓൺലൈൻ പുസ്തക പ്രകാശന ചടങ്ങിൽ ആണ് ആർഎസ്എസ് മേധാവി നയം വ്യക്തമാക്കിയത് .സാങ്കേതിക വിദ്യകളോ പ്രാദേശികമായി ലഭിക്കാത്ത വസ്തുക്കളോ മാത്രമേ ഇറക്കുമതി ചെയ്യാവൂ എന്ന് മോഹൻ ഭാഗവത് പറഞ്ഞു . നമ്മുക്ക് അനുയോജ്യമായതാണ് നമ്മൾ വാങ്ങുന്നത് .ആഗോളവൽക്കരണം ആവശ്യമായ ഫലം നൽകിയില്ല .ഒരു സാമ്പത്തിക മാതൃക എല്ലായിടത്തും ഒരുപോലെ പ്രയോഗിക്കാൻ സാധ്യമല്ലെന്നും കോവിഡ് ഇത് തെളിയിച്ചുവെന്നും മോഹൻ ഭാഗവത്‍ വ്യക്തമാക്കി . സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്ത്യയുടെ ആശയങ്ങൾ രൂപപ്പെടുത്തുന്നതിൽ പാശ്ചാത്യ രാജ്യങ്ങളും മറ്റു വിദേശ രാജ്യങ്ങളും സ്വാധീനിച്ചു .ഈ പശ്ചാത്തലത്തിൽ പ്രാദേശികമായി ലഭ്യമായ നിരവധി ഉൽപ്പന്നങ്ങളും സാങ്കേതിക വിദ്യകളും പരിഗണിക്കപ്പെട്ടില്ല എന്നും മോഹൻ ഭാഗവത് പറഞ്ഞു . ലോകത്തെ വിപണിയായല്ല കുടുംബം ആയാണ്…

    Read More »
  • NEWS

    കമലാ ഹാരിസിനെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ട്രംപിന്റെ പൂഴിക്കടകൻ ,എച്ച് 1 ബി വിസ നിരോധനത്തിൽ ഇളവ്

    വിദേശത്ത് നിന്നുള്ള തൊഴിലാളികൾ അമേരിക്കയിലേക്ക് വരുന്നത് തടയാൻ എച്ച് 1 ബി വിസാ നിരോധനം ഏർപ്പെടുത്തിയ നടപടിയിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇളവ് വരുത്തി .ലോക്ക്ഡൗണിനു മുമ്പ് ചെയ്ത ജോലിയിലേക്ക് തിരിച്ചു വരുന്ന വിസ ഹോള്ഡർമാരെ അമേരിക്ക ഇനി അനുവദിക്കും . എച്ച് 1 ബി വിസാ ചട്ടങ്ങളിൽ ചില ഇളവുകൾ വരുത്തിയതായി യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു .തൊഴിലാളികളെ മാത്രമല്ല അവരുടെ പങ്കാളികളെയും അമേരിക്കയിലേക്ക് തിരിച്ചു വരാൻ അനുവദിക്കും . എച്ച് 1 ബിഅടക്കമുള്ള വിവിധ തൊഴിൽ വിസകൾക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയത് കഴിഞ്ഞ ജൂണിലാണ് .കോവിഡ് കാലത്ത് അമേരിക്കക്കാർക്ക് തൊഴിൽ ലഭ്യമാക്കാൻ ആയിരുന്നു ഇതെന്നാണ് ട്രംപിന്റെ ന്യായം . United States government announces relaxations in some rules for H-1B visas. pic.twitter.com/fU4ff6rsJg — ANI (@ANI) August 12, 2020 അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ സമൂഹത്തിനു നിർണായക സ്വാധീനം ഉണ്ട്.ട്രംപിന്റെ എതിരാളി…

    Read More »
  • TRENDING

    കരീന കപൂർ വീണ്ടും ഗർഭിണി ,രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ താരദമ്പതികൾ

    ബോളിവുഡ് താരം കരീന കപൂർ വീണ്ടും ഗർഭിണി .സെയ്ഫ് അലിഖാൻ- കരീന കപൂർ ദമ്പതികൾക്ക് ഒരു മോനുണ്ട് .രണ്ടാമത്തെ കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരങ്ങൾ .2012 ഒക്ടോബറിൽ ആയിരുന്നു ഇവരുടെ വിവാഹം . മൂന്ന് വയസുകാരൻ തൈമൂറിന്റെ മാതാപിതാക്കൾ ആണ് ഇരുവരും .സെയ്‌ഫും കരീനയും ചേർന്നിറക്കിയ വാർത്താക്കുറിപ്പിലാണ് ഇരുവരും രണ്ടാമത്തെ കുട്ടിക്കുള്ള കാത്തിരിപ്പിലാണെന്ന വിവരം ആരാധകരെ അറിയിച്ചത് .സെയ്‌ഫിന്റെ ആദ്യ വിവാഹത്തിലെ മകൾ സാറാ അലിഖാന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ സന്തോഷം “സെയ്‌ഫിനാ” ദമ്പതികൾ അറിയിച്ചത് . “ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടി വരാൻ പോകുന്ന കാര്യം സന്തോഷത്തോടെ അറിയിക്കട്ടെ .പിന്തുണകൾക്കെല്ലാം നന്ദി,സ്നേഹം .”വാർത്താക്കുറിപ്പ് പറയുന്നു . സുഹൃത്തുക്കളുമായി ഓൺലൈനിൽ സംസാരിക്കവേ ബർഗർ കഴിക്കുന്ന വീഡിയോ കരീന പോസ്റ്റ് ചെയ്തിരുന്നു .വിഡിയോയിൽ കരീനയ്ക്ക് കുറച്ചു തടി തോന്നിയിരുന്നു .കരീന ഗർഭിണിയാണെന്നും അതല്ല ലോക്ഡൗൺ കാരണം തടി വച്ചതാണെന്നും ആരാധകർ ചർച്ച ചെയ്തു . View this post on…

    Read More »
  • രാജസ്ഥാനിൽ വെന്നിക്കൊടി പാറിച്ച് രാഹുൽ ഗാന്ധി,അധ്യക്ഷൻ ആവണമെന്ന ആവശ്യം ശക്തം

    രാജസ്ഥാൻ കോൺഗ്രസിൽ പരസ്പരം പോരടിച്ചു നിന്ന രണ്ടു വിഭാഗങ്ങളെ സമവായ വഴിയിലേക്ക് കൊണ്ട് വരികയും പുറത്തേക്ക് പോയ സച്ചിൻ പൈലറ്റിനെ പാർട്ടിയിലേക്ക് തിരികെ കൊണ്ട് വരികയും ചെയ്തതോടെ രാഹുൽ ഗാന്ധിയുടെ ഗ്രാഫ് ഉയർന്നിരിക്കുകയാണ് .ഒരു തുള്ളി ചോര പൊടിയാതെ ഒരു ഓപ്പറേഷൻ രാഹുൽ ഗാന്ധി വിജയിപ്പിച്ചുവെന്നാണ് കോൺഗ്രസിനകത്തെ അഭിപ്രായം . ഇതോടെ രാഹുൽ ഗാന്ധി കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചു വരണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ് .”30 ദിവസത്തെ രാഷ്ട്രീയ പ്രതിസന്ധി എങ്ങനെ പരിഹരിക്കപ്പെട്ടുവെന്നു രാജ്യം കണ്ടതാണ് .എങ്ങിനെയാണ് രാഹുൽ ഗാന്ധി ഭിന്നിച്ചു നിന്ന രണ്ടു വിഭാഗങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി എന്നത് തീർച്ചയായും കാണാതിരിക്കാനാവില്ല .രാഹുലിന് കീഴിൽ കോൺഗ്രസ് ഒറ്റക്കെട്ടാണ് .” കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു . “എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് ഇവിടെ തെളിയിക്കപ്പെട്ടത് .അദ്ദേഹത്തിന് പ്രിയങ്കയുടെ പിന്തുണയും ഉണ്ടായിരുന്നു .”സുർജേവാല കൂട്ടിച്ചേർത്തു . രാഹുലുമായും പ്രിയങ്കയുമായുള്ള സച്ചിൻ പൈലറ്റിന്റെ കൂടിക്കാഴ്ചയുക്കു ശേഷമാണ് രാജസ്ഥാൻ…

    Read More »
  • NEWS

    കമലാ ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡണ്ട് ആയാൽ ഇന്ത്യക്കുള്ള ഗുണം

    വലിയ അധികാരങ്ങളിൽ നിന്ന് എപ്പോഴും അകലെ ആയിരുന്നു അമേരിക്കയിലെ ഇന്ത്യക്കാർ .പക്ഷെ ഇവിടെ കമലാ ഹാരിസ് ചരിത്രം കുറിച്ചിരിക്കുകയാണ് .ഒരു പുതിയ അധ്യായത്തിന്റെ തുടക്കം എന്നെങ്കിലും പറയാം .ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജ അമേരിക്കൻ പ്രസിഡണ്ട് പോസ്റ്റുകളിലൊന്നിൽ അവകാശം ഉന്നയിച്ചിരിക്കുന്നത് . “ജോ ബൈഡൻ അമേരിക്കൻ ജനതയെ ഒന്നിപ്പിക്കും.കാരണം അദ്ദേഹം അതിനു വേണ്ടി പോരാടുന്ന ആളാണ് .നമ്മുടെ ആശയങ്ങൾക്ക് അനുസരിച്ച് അമേരിയ്ക്കൻ ജനതയെ അദ്ദേഹം കെട്ടിപ്പടുക്കും .”കമല ട്വിറ്ററിൽ കുറിച്ചു . ക്രമസമാധാന രംഗത്ത് ശക്തമായ നിലപാടുകൾ എടുക്കുന്ന ആളാണ് കമലാ ഹാരിസ് .മനുഷ്യാവകാശ സംരക്ഷണ രംഗത്തെ അവരുടെ നിലപാടുകൾ ശ്രദ്ധേയമാണ് . മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പലപ്പോഴും ഇന്ത്യാ വിമർശനവും കമലയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട് .ആർട്ടിക്കിൾ 370 പോലുള്ള കാര്യങ്ങളിൽ വ്യക്തവും ശക്തവും ആയ നിലപാട് കമല എടുത്തിട്ടുണ്ട്. റിപ്പബ്ലിക്കൻ സർക്കാരിനെ പോലുള്ള ഇന്ത്യ അനുകൂല നിലപാട് ഡെമോക്രാറ്റിക് സർക്കാർ എടുക്കണമെന്ന് ഇല്ലെന്നു ഒരു അമേരിക്കൻ മാധ്യമ…

    Read More »
  • NEWS

    പ്രോട്ടോകോൾ ഓഫീസർ വിശദീകരണം നൽകണം ,എൻഐഎയും കസ്റ്റംസും നോട്ടീസ് അയച്ചു

    നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസുമായി ബന്ധപെട്ട് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ വിശദീകരണം നൽകണം .ഇതുമായി ബന്ധപ്പെട്ട് പ്രോട്ടോകോൾ ഓഫീസർക്ക് എൻഐഎയും കസ്റ്റംസും നോട്ടീസ് നൽകി . യു എ യിൽ നിന്നെത്തിയ നയതന്ത്ര ബാഗേജുകളുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങൾ എല്ലാം നൽകണം എന്നാണ് ആവശ്യം .രണ്ടു വർഷത്തിനുള്ളിലെ വിശദ വിവരങ്ങൾ ആണ് ആവശ്യപ്പെട്ടിരിക്കുന്നത് .ഈ മാസം ഇരുപതിനകം വിശദീകരണവും രേഖകളും നല്കണം എന്നാണ് ആവശ്യം . സ്വർണക്കടത്ത് കേസിൽ തെളിവുകൾ ആണ് ഈ രേഖകൾ .രേഖകൾ കേസിൽ ആവശ്യമാണെന്ന് നോട്ടീസിൽ അന്വേഷണ ഏജൻസികൾ പറയുന്നു . ആവശ്യപ്പെട്ട രേഖകൾ നൽകാതിരിക്കുന്നത് കുറ്റകരവും തെറ്റായ രേഖകൾ നൽകുന്നത് ശിക്ഷാർഹവും ആണെന്നും കസ്റ്റംസ് നൊട്ടീസിൽ വ്യക്തമാക്കുന്നു .

    Read More »
  • NEWS

    കാരവന്റെ മാധ്യമപ്രവർത്തകർക്കെതിരെയുള്ള ആക്രമണത്തെ അപലപിച്ച് സിപിഐഎം

    കാരവൻ മാഗസിനിലെ മൂന്നു മാധ്യമപ്രവർത്തകരെ ഡൽഹിയിൽ സംഘപരിവാർ പ്രവർത്തകർ ആക്രമിച്ചതിനെ അപലപിച്ച് സിപിഐഎം .സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആണ് നിലപാട് വ്യക്തമാക്കിയത് . “തലസ്ഥാന നഗരിയിൽ കാരവൻ മാഗസിനിലെ മാധ്യമപ്രവർത്തകരെ ആക്രമിച്ചതിനെ അപലപിക്കുന്നു”-സീതാറാം യെച്ചൂരി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു . “മാധ്യമങ്ങളെ അവരുടെ ജോലി നിർവഹിക്കുന്നതിൽ നിന്ന് വിരട്ടാനുള്ള ശ്രമമാണ് .ഡൽഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് .അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യാൻ തയ്യാറാവണം .”-യെച്ചൂരിയുടെ ഫേസ്ബുക് പോസ്റ്റ് പറയുന്നു . ചൊവ്വാഴ്ച വടക്കു കിഴക്കൻ ഡൽഹിയിൽ വച്ചാണ് മൂന്നു മാധ്യമപ്രവർത്തകർക്കെതിരെ സംഘപരിവാർ അനുകൂലികൾ ആക്രമണം നടത്തിയത് .ഇതിൽ ഒരാൾക്ക് നേരെ ലൈംഗിക അതിക്രമവും ഉണ്ടായി .ഒരു വനിതാ മാധ്യമ പ്രവർത്തകയും ഇവർക്കൊപ്പം ഉണ്ടായിരുന്നു .

    Read More »
  • NEWS

    ഇരിക്കുന്ന കസേരയുടെ മഹത്വം ഇല്ലാതാക്കി ,മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വിടി ബൽറാം

    മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വിടി ബൽറാം എംഎൽഎ .ഫേസ്ബുക് കുറിപ്പിലാണ് വിമർശനം . വിടി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ് – അന്നു മുതൽ ആറേഴ് കൊല്ലമായി വയറ്റിൽ അടക്കിപ്പിടിച്ചിരുന്നതാണ്. അവിടെ നിന്ന് താഴോട്ടു പോകാതെ നേരെ സ്വന്തം മസ്തിഷ്ക്കത്തിലേക്കും പിന്നീട് നാവിലേക്കും അവിടെ നിന്ന് പത്രസമ്മേളന മൈക്കിലേക്കും അമൃത് നുണയാൻ പൊളിച്ചിരിക്കുന്ന അന്തം കമ്മികളുടെ വായിലേക്കും അദ്ദേഹം അത് പകർന്നു നൽകി എന്ന് മാത്രം കരുതിയാൽ മതി. ഇനിയെങ്കിലും അദ്ദേഹത്തിന് ഒരാശ്വാസം കിട്ടിയാൽ മതിയായിരുന്നു, ഇരിക്കുന്ന മഹത്തായ കസേര ആകെ നാറ്റിച്ച് നാശകോശമാക്കിയെങ്കിലും! ഇതായിരുന്നു എന്നും അദ്ദേഹം ഇത് മാത്രമായിരുന്നു എന്നും അദ്ദേഹം.

    Read More »
Back to top button
error: